കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ നല്‍കിയ കോഴ പ്രദര്‍ശിപ്പിയ്ക്കണം

Google Oneindia Malayalam News

Doctor
എത്രയും പെട്ടെന്ന് നാം, നാട്ടാര്‍ ഒരു ആവശ്യം ഉന്നയിയ്ക്കേണ്ടതാണ്. എല്ലാ ഡോക്ടര്‍മാരും അവര്‍ പഠിച്ച കോളജും എന്‍ട്രന്‍സിന് കിട്ടിയ റാങ്കും, സ്വകാര്യ കോളജില്‍ കോഴ നല്‍കിയെങ്കില്‍ ആ തുകയും പ്രദര്‍ശിപ്പിയ്ക്കുക എന്നതാണ് ആ ആവശ്യം.

ഏതൊരു രോഗിയ്ക്കും ഡോക്ടറുടെ യോഗ്യതയെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്. പക്ഷേ അതാരും ചോദിച്ച് അറിയാറില്ലെന്ന് മാത്രം. പേരിനൊപ്പം കാണുന്ന കുറേ അക്ഷരങ്ങളുടെ അര്‍ത്ഥം പോലും മിയ്ക്ക രോഗികള്‍ക്കും അറിയില്ല. അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ ധൈര്യമായി ചോദിയ്ക്കുക. 'എന്താണ് ഈ എഫ്. ആര്‍. സി. പി.? അത് ഒരു ഡിഗ്രി ആണോ?' ബിരുദങ്ങളെകുറിച്ച് നിങ്ങള്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഡോക്ടര്‍ ബാദ്ധ്യസ്ഥനാണ്.

ഡോക്ടര്‍ എന്ന് ബോര്‍ഡ് വച്ച് ഇരിയ്ക്കുന്നവര്‍ ആരായാലും അവരില്‍ വിശ്വാസം അര്‍പ്പിയ്ക്കുകയാണ് നമ്മുടെ പൊതു രീതി. എന്നാല്‍ പുതിയ തലവരി മെഡിയ്ക്കല്‍ കൊളജുകള്‍ കേരളത്തിലും വരുകയും ഇവര്‍ ചോദിയ്ക്കുന്ന പണം നല്‍കാനുള്ള കഴിവ് മലയാളിയ്ക്ക് കൂടുകയും ചെയ്തതോടെ ഡോക്ടര്‍ കോട്ട് ഇട്ട് പുറത്ത് ഇറങ്ങുന്നവരുടെ കഴിവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് 50,000 റാങ്ക് വാങ്ങിയാലും ഇപ്പോള്‍ വേണമെങ്കില്‍ എംബിബിഎസ് പഠിയ്ക്കാം ബയോളജിയ്ക്ക് 40 ശതമാനം മാത്രം മാര്‍ക്ക് വാങ്ങുന്നയാള്‍ക്കും ഇപ്പോള്‍ പണം ഉണ്ടെങ്കില്‍ കേരളത്തിന് പുറത്തോ ചൈനയിലോ ഉക്രേനിലോ പോയി എം ബി ബി എസ് പഠിയ്ക്കാം. പല കോളജുകളിലും പരീക്ഷ ജയിയ്ക്കാനും പണം കൊടുത്താല്‍ മതിയെന്ന് ആ കോളജുകളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു.

ഇന്ത്യയിലെ ഒരു ചെറിയ കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ പത്തിലേറെ മെഡിയ്ക്കല്‍ കോളജുകളുണ്ട്. വെറും 12 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.

ചൈനയിലും റഷ്യയിലും ഉക്രേനിലും മറ്റും എം ബി ബിഎസ് പഠിച്ച് വരുന്നവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ എഫ് എം ജി ഇ എന്ന പരീക്ഷ (FMGE - Screening Test for Indian Nationals with Foreign Medical Qualifications) പാസാവേണ്ടതുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് (എം സി ഐ) ഈ പരീക്ഷയ്ക്ക് നേതൃത്ത്വം നല്‍കുന്നത്. ഈ പരീക്ഷ പാസായില്ലെങ്കില്‍ പുറത്ത് നിന്ന് ബിരുദം നേടി വരുന്നവര്‍ക്ക് എം സി ഐ യുടെ രജിസ്ട്രേഷന്‍ ലഭിയ്കില്ല. അതിനാല്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുമാവില്ല. കഴിവില്ലാത്ത ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിയ്ക്കാതിരിയ്ക്കാനാണ് ഈ രീതി സ്വീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ പരീക്ഷ പാസാവാതെ പലരും നമ്മുടെ ആശുപത്രികളില്‍ ജോലി നോക്കുന്നുണ്ട്. അവര്‍ എന്നെങ്കിലും ഈ പരീക്ഷ എഴുതി പാസായേയ്ക്കാം.

പണമുണ്ടെങ്കില്‍ ഇന്ത്യയില്‍ തന്നെ ആര്‍ക്കും മെഡിയ്ക്കല്‍ ബിരുദം നേടാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രവേശനത്തിന് പണം, പരീക്ഷയ്ക്ക് പണം. അങ്ങനെ പോകുന്നു പണത്തിന്റെ കളി.

അവസ്ഥ ഇങ്ങനെ ഒക്കെ ആവുമ്പോള്‍ ഡോക്ടര്‍മാര്‍ എന്‍ട്രന്‍സ് റാങ്കും പഠിച്ച കോളജും രാജ്യവും ഒക്കെ കാണിയ്ക്കേണ്ടത് പാവം രോഗികളുടെ ന്യായമായ ആവശ്യമല്ലേ? സ്വകാര്യ ആശുപത്രികളില്‍ പോയി വന്‍ തുക നല്‍കി ചികിത്സ സ്വീകരിയ്ക്കുമ്പോള്‍ എന്തുകൊണ്ട് ഈ ആവശ്യം രോഗികള്‍ക്ക് ഉന്നയിയ്ക്കാവുന്നതാണ്. സ്വകാര്യ ആശുപത്രികള്‍ പ്രദര്‍ശിപ്പിയ്ക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ ഈ വിവരങ്ങളും അധികൃതര്‍ സ്വമേധയാ ചേര്‍ക്കേണ്ടതാണ്.

ഏതൊരു രോഗിയ്ക്കും ഡോക്ടറുടെ യോഗ്യതാ വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്ന് വീണ്ടും ഓര്‍മ്മിപ്പിയ്ക്കുന്നു.

നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തൂ..

English summary
Hospitals should show college of study near the name of each doctor. Doctors also should be ready to show the college of study, Whether they got admission in the merit list / NRI quota / management quota etc. We have the right to know our doctor's qualifications. If you cannot evaluate them yourself, do not hesitate to ask someone who can.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X