കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: ഇന്ത്യ ദുര്‍ബലമാവുകയാണോ?

  • By ബി ജി മഹേഷ്
Google Oneindia Malayalam News

മുംബൈ: മുംബൈ വീണ്ടുമൊരു ആക്രമണത്തിന് ഇരയായിരിക്കുന്നു. ബുധനാഴ്ച മുംബൈയിലെ തിരക്കേറിയ സാവേരി മാര്‍ക്കറ്റ്, ഓപ്പറ ഹൗസ്, ദാദര്‍ എന്നിവടങ്ങളിലുണ്ടായ ആക്രമങ്ങളില്‍ ജീവന്‍ നഷ്ടമായത് 18 പേര്‍ക്ക്.

മുംബൈ നഗരത്തെസംബന്ധച്ചിടത്തോളം ഭീകരാക്രണമങ്ങള്‍ പുതുമയല്ല. 1993 മാര്‍ച്ചില്‍ ലോകത്തെ നടുക്കിയ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ കണക്കില്‍ മാത്രം മൂന്നുറോളം പേരാണ്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമായിരുന്നു ഈ സ്‌ഫോടനങ്ങളുടെ ആസൂത്രകന്‍. 2006 ജൂലൈ 11ന് ഏഴ് ലോക്കല്‍ തീവണ്ടികളിലുണ്ടായ സ്‌ഫോടനങ്ങളിലാണ് പിന്നീട് മുംബൈ ജനത ഭീകരര്‍ക്ക് ഇരയായത്. 2008 ജൂലൈ 26ന് ഭീകരര്‍ മുംബൈ നഗരത്തില്‍ നേരിട്ട് തന്നെ യുദ്ധം നടത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെ മൂന്ന് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട്ത് 166 പേരാണ്.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന കാര്യം നമുക്കറിയില്ല. ഇന്ത്യന്‍ മുജാഹിദ്ദീനെന്ന സംഘടനയെ സംശയിക്കുന്നുണ്ടെങ്കിലും ആര്‍ക്കെതിരെയും കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. ഇക്കാര്യത്തില്‍ മറ്റൊരു യാദൃശ്ചികത ഐഎസ്‌ഐ ചീഫ് ജനറല്‍ പാഷ വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് പോയ സമയത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഈ സാഹചര്യത്തില്‍ ജനറല്‍ പാഷയെ വാഷിങ്ടണ്‍ മടക്കുമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതീക്ഷീയ്ക്കുന്നത് സ്വഭാവികം.

എന്തായാലും ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെയും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്റെയും ശരീരഭാഷ പോസറ്റീവ് തന്നെയായിരുന്നു. 26/11മായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ചുകൂടി നന്നായി ഇവര്‍ കാര്യങ്ങള്‍ ചെയ്തുവെന്ന് പറയാം.

രണ്ടാം യുപിഎയുടെ അഴിച്ചുപണിയില്‍ ആഭ്യന്തരം നഷ്ടപ്പെടാതിരുന്ന ചിദംബരം നേരിട്ട ആദ്യവെല്ലുവിളിയായിരുന്നു ഇപ്പോഴത്തെ സ്‌ഫോടനപരമ്പര. നിലവില്‍ ആഭ്യന്തര മന്ത്രിപദത്തില്‍ ചിദംബരം തന്നെയാണ് ഇന്ത്യയ്ക്ക് ഏറ്റവും നല്ല ചോയ്‌സെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 26/11ന് ശേഷം ഇവിടത്തെ രാഷ്ട്രീയ നേതൃത്വം ചില വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതൊക്കെ പാലിയ്ക്കപ്പെട്ടുവോയെന്ന് ഇപ്പോള്‍ ആലോചിയ്ക്കുന്നത് നന്നായിരിക്കും.

ഭീകരരെ നേരിടാന്‍ ഏറ്റവും മികച്ച പരിശീലനം ലഭിച്ച എന്‍എസ്ജി സേനയുടെ സേവനം രാജ്യത്തെവിടെയും എപ്പോഴും ലഭ്യമാക്കുമെന്നയിരുന്നു അതിലൊന്ന്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച 6: 45ന് സ്‌ഫോടനം നടന്നതിന് ശേഷം ഒമ്പതരയാവുമ്പോഴും എന്‍എസ്ജിക്കാര്‍ ദില്ലിയില്‍ നിന്നും പുറപ്പെടുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോള്‍ അവര്‍ നേരത്തെ പുറപ്പെട്ടിരുന്നെങ്കില്‍ തന്നെ സര്‍ക്കാരിന് സംഭവങ്ങളെക്കുറിച്ച് കൃത്യമായൊരു വിവരം നല്‍കാന്‍ സാധിക്കുമായിരുന്നില്ലെന്ന് വേണം അനുമാനിയ്ക്കാന്‍. സര്‍ക്കാരിന്റെ പോക്ക് നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് വേവലാതിപ്പെടാന്‍ ഏറെയുണ്ട്.

ഇന്ത്യക്കാര്‍ ദുര്‍ബരല്ല, പക്ഷേ നമ്മുടെ രാഷ്ട്രീയക്കാര്‍?

1. 2001 ഡിസംബര്‍ 1 പാക് ഭീകരര്‍ നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണായ പാര്‍ലമെന്റ് ആക്രമണം വിജയകരമായി നടപ്പാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരെക്കുറിച്ചോ അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചോ ആരും ആലോചിയ്ക്കുന്നില്ലെന്നാണ് യാഥാര്‍ഥ്യം. എന്നാല്‍ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനാണ് അന്ന് കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എന്താകുമായിരന്നു സ്ഥിതി.

ഈ ഭീകരാക്രമണത്തിലെ പ്രധാന കുറ്റവാളിയെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരു ഇപ്പോഴും ജയിലില്‍ സസുഖം കഴിയുന്നു. ഇപ്പോള്‍ കശ്മീര്‍ ജയിലിലേക്ക് മാറ്റണമെന്നാണ് അഫ്‌സല്‍ ഗുരു ആവശ്യപ്പെടുന്നത്. ഇത്തരം രാഷ്ട്രീയ വ്യവസ്ഥ നമ്മള്‍ അംഗീകരിയ്‌ക്കേണ്ടതുണ്ടോ? വോട്ട് ബാങ്ക് രാഷ്ട്രീയം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് വിഘാതമാവുകയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുന്നു.

2 2009ല്‍ പാക് ഭീകരരര്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും റെയില്‍വേ സ്‌റ്റേഷനനലും ഭീകരാക്രമണം നടത്തിയത് നാമെല്ലാവരും കണ്ടു. മുംബൈ പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തുക്കാറാം ജീവന്‍ പണയപ്പെടുത്തി കസബ് എന്ന കുറ്റവാളിയെ പിടികൂടി. തുക്കാറാം പിന്നീട് മരിച്ചു. എന്നാല്‍ അദ്ദേഹത്തെ ഇപ്പോള്‍ ആരോര്‍ക്കുന്നു

3 ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാക് ജീവകാരുണ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയിരുന്ന നമ്മുടെ നാവികര്‍ക്ക് മോചനം ലഭിച്ചു. കടല്‍ക്കൊള്ളക്കാരെ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത നമ്മുടെ സര്‍ക്കാര്‍ എങ്ങനെ ഭീകരരെ ഉന്മൂലനം ചെയ്യും?

4 ഈ മാസം ഇന്ത്യയില്‍ രണ്ട് വന്‍ തീവണ്ടി അപകടങ്ങളുണ്ടായി. അപകടസ്ഥലം സന്ദര്‍ശിയ്ക്കാന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരിട്ട് ആവശ്യപ്പെട്ടിട്ടും റെയില്‍വേ സഹമന്ത്രി മുകുള്‍ റോയ് നിരസിച്ചു. പ്രധാനമന്ത്രി പോകണമെന്നായിരുന്നു സഹമന്ത്രിയുടെ നിലപാട്. കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ ആരെയെങ്കിലും ബഹുമാനിയ്ക്കുകയോ ഭയക്കുകയോ ചെയ്യുന്നുണ്ടോ? സംശയമാണ്.

കഴിഞ്ഞയാഴ്ചത്തെ സ്‌ഫോടന പരമ്പരകളില്‍ എല്ലാ രാജ്യങ്ങളും നടുക്കം രേഖപ്പെടുത്തിയിരുന്നു. നമ്മോട് ശാന്തരാവാനും ആവശ്യപ്പെട്ടു. എന്നാല്‍ യാഥാര്‍ഥ്യം നാം തിരിച്ചറിയുകയാണ് വേണ്ടത്. നമുക്ക് മാത്രമേ ഇതെല്ലാം അവസാനിപ്പിയ്ക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഇത് സാധിയ്ക്കില്ല. അവര്‍ക്ക് നമ്മെ ആശ്വസിപ്പിയ്ക്കാന്‍ മാത്രമേ ഉണ്ടാവൂ.

കുതിയ്ക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. നാം ഇതിന് കീഴടങ്ങി ശിലായുഗത്തിലേക്ക് മടങ്ങരുത്. എല്ലാത്തിനെയും നേരിട്ട് നാം മുന്നോട്ട് തന്നെ പോകണം.

English summary
We don't know yet who is behind Wednesday, July 13 attack. So let us not start pointing fingers until our government officially announces who are the prime suspects. As of now they suspect Indian Mujahadeen (IM) but details are awaited. No group has claimed responsibility so far. We wonder if it is a coincidence, just 2 days ago ISI’s chief Gen Pasha went to Washington DC to "revive" the ties. Ideally India and possibly the civilized world would have liked Washington to spank Gen Pasha to mend his ways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X