കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം എന്ത്? എങ്ങനെ? എവിടെ?

Google Oneindia Malayalam News

United States one dollar bill
നാട്ടിലാകെ കള്ളപ്പണത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. വിവരങ്ങള്‍ വെളിവാക്കാത്ത വിദേശ ബാങ്കുകളില്‍ രാഷ്ട്രീയക്കാര്‍ സൂക്ഷിയ്ക്കുന്ന അഴിമതി പണമാണ് പ്രധാനമായും ചര്‍ച്ചാവിഷയം. എന്നാല്‍ ചിലപ്പോഴൊക്കെ ഉദ്യോഗസ്ഥരും സിനിമാ നടീ നടന്മാരും കണക്കില്‍ പെടുത്താതെ സമ്പാദിയ്ക്കുന്ന പണവും ചര്‍ച്ചാവിഷയമാവുന്നുണ്ട്.

നടീനടന്മാര്‍ ഒരു തുകയ്ക്ക് കരാര്‍ എഴുതുകയും ആ പണം വെള്ള പണമായി വാങ്ങുകയും അത്രയുമോ അതിനേക്കാളേറെയോ ബാങ്ക് വഴി അല്ലാതെ നേരിട്ട് കറന്‍സി ആയി വാങ്ങുകയും ചെയ്യുന്നുണ്ടത്രെ. ഇങ്ങനെ വാങ്ങുന്ന പണമാണ് ഇവരുടെ കള്ളപ്പണം. ഇവരൊക്കെ അധികം വാങ്ങുന്ന പണം ഇന്ത്യയില്‍ തന്നെ വാങ്ങാതെ വിദേശത്ത് വിദേശ കറന്‍സി ആയി സ്വീകരിയ്ക്കുന്നതായും അധികൃതര്‍ പറയുന്നുണ്ട്. അധോ ലോകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോളിവുഡില്‍ ഇത് ഒരു സാധാരണ സംഭവമാണത്രെ.

കള്ളപ്പണത്തെ ഇംഗ്ലീഷില്‍ 'ബ്ലാക്ക് മണി' എന്നാണ് പറയുന്നതെങ്കിലും അത് പണത്തിന്റെ നിറമല്ലെന്ന് നമുക്കറിയാം. ആദായ നികുതി നല്‍കാതെ കൈയില്‍ സൂക്ഷിയ്ക്കുന്ന പണമാണ് പ്രധാനമായും ഇത്. ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ പണം സൂക്ഷിയ്ക്കുന്നുണ്ടെങ്കില്‍ അത് വിദേശത്ത് പണിയെടുത്ത് സമ്പാദിച്ചതായിരിയ്ക്കണം. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അറിവോടെ വിദേശത്തേയ്ക്ക് കൊണ്ടുപോയതാവണം. ഈ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കില്‍ അത് കള്ളപ്പണത്തിന്റെ പട്ടികയില്‍ വരും.

സനിമകളില്‍ കാണുന്നതുപോലെ കള്ളപ്പണം നിധി അറകളിലും അലമാരകളിലും അല്ല സാധാരണ സൂക്ഷിയ്ക്കുന്നത്. അനധികൃതമായ കച്ചവടങ്ങള്‍ നടത്താനാണ് പ്രധാനമായും കള്ളപ്പണം ഉപയോഗിയ്ക്കുന്നത്. ഇതിന് ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം ഇല്ലാത്ത പണം ഇടപാട് സ്ഥാപനങ്ങളിലെ പണം ഒരു പരിധിവരെ കള്ള പണം ആണെന്ന് പറയാം.

അടുത്ത പേജില്‍

കള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാംകള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാം

English summary
But stashing money abroad is not just about the government not earning its share of tax revenues. It is actually a vote of no-confidence in the country and its people. Income generated by illegal means and on which no tax is paid is called black money. Corruption is one of the major causes. All corrupt acts generate black money since the receiver does not want to show it as income to the tax authorities. Black money is usually kept in circulation by using it to finance informal trade and commerce – usually at a higher interest rate than what banks charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X