കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന്റെ കുതിപ്പിനായി ഒരുങ്ങിയിരിക്കൂ

Google Oneindia Malayalam News

Gold
അമേരിക്കന്‍ വിപണിയും ഒട്ടുമിക്ക യൂറോപ്യന്‍ മാര്‍ക്കറ്റുകളും തിരിച്ചുവരവിന്റെ പാതയിലാണ്. സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഭാവി എന്തായിരിക്കും എന്ന ചോദ്യം പല നിക്ഷേപകരുടെയും മനസ്സില്‍ ഉയരും. കാരണം ഉല്‍പ്പാദനം കുറഞ്ഞതുകൊണ്ടല്ല ആഗോളവിപണിയില്‍ സ്വര്‍ണത്തിനു വിലകൂടിയത്. ഓഹരി വിപണിയിലെ പ്രതികൂല കാലാവസ്ഥ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് പണമൊഴുക്കിയതാണ് വിലക്കയറ്റമുണ്ടാക്കിയത്. വിപണി തിരിച്ചുവരാന്‍ തുടങ്ങിയതോടെ സ്വര്‍ണവില താഴോട്ടിറങ്ങാനും തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇനി എന്തു മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്?

ഒരു കാര്യം ഉറപ്പിക്കാം വിപണിയുടെ ഈ കുതിപ്പും സ്വര്‍ണത്തിന്റെ ഇറക്കവും താല്‍ക്കാലികം മാത്രമാണ്. സ്വര്‍ണവില ഇനിയും മുന്നോട്ടുപോവും. ഇത്ര ഉറപ്പിച്ചു പറയാന്‍ കാരണമുണ്ട്. ഒരിക്കലും അതിനര്‍ത്ഥം ഓഹരി വിപണികള്‍ കൂടുതല്‍ കൂടുതല്‍ തകര്‍ന്നടിയും എന്നല്ല. മറിച്ച്, വെനി സ്വേലയും അവിടത്തെ ഭരണാധികാരിയായ ഹ്യൂഗോ ഷാവെസുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനി സ്വേല. ഏകദേശം 401.1 ടണ്ണാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ സമ്പാദ്യം.

ഈ സ്വര്‍ണത്തില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക്, ലണ്ടന്‍, സൂറിച്ച് തുടങ്ങിയ നഗരങ്ങളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതെങ്ങനെയാണെന്ന് ചിന്തിക്കുന്നുണ്ടാവും. രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യ ഇടപാടുകള്‍ നടക്കുമ്പോള്‍ ചില സമയങ്ങളില്‍ പണത്തിനു പകരം ചില രാജ്യങ്ങള്‍ സ്വര്‍ണം കൈമാറും. സുരക്ഷയും കൊണ്ടുപോവുന്നതിനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് പലപ്പോഴും ഈ സ്വര്‍ണം അതാത് രാജ്യത്തെ ട്രഷറികളില്‍ തന്നെ സൂക്ഷിക്കുകയും അതിനു പകരം സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് പതിവ്.

വെനി സ്വേലയുടെ കരുതല്‍ ശേഖരത്തിന്റെ പകുതിയോളം വിദേശരാജ്യങ്ങളിലാണ്. അത് രാജ്യത്തേക്ക് കൊണ്ടു വരണമെന്ന് ഷാവെസ് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ഇതിനുള്ള പ്രധാനകാരണം അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ്. അത്തരം സാഹചര്യം വന്നാല്‍ ഇത്തരം ഇടപാടുകള്‍ മരവിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ലിബിയയില്‍ രാഷ്ട്രീയപ്രതിസന്ധി വന്നതോടുകൂടി ലിബിയയുടെ വിദേശകാര്യവിനിമയവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. സ്വര്‍ണം കൊണ്ടു വന്ന് വെനി സ്വേലയില്‍ സൂക്ഷിക്കാനാണ് ഷാവെസിന്റെ പരിപാടി.

ഇനി ഇതെങ്ങനെ സ്വര്‍ണത്തിന്റെ വിലകൂട്ടുമെന്നു നോക്കാം. തീര്‍ച്ചയായും സര്‍ട്ടിഫിക്കറ്റ് രൂപത്തിലുള്ള സ്വര്‍ണങ്ങളെല്ലാം തന്നെ ബ്ുള്ള്യന്‍ ബാങ്കുകളിലായിരിക്കും. ജെ.പി മോര്‍ഗന്‍ എന്ന സ്ഥാപനത്തിന്റെ കൈയില്‍ മാത്രം വെനി സ്വേലയുടെ 3635 കോടി രൂപയുടെ സ്വര്‍ണമുണ്ട്. പലപ്പോഴും റിസര്‍വിലുള്ള സ്വര്‍ണം പണമാക്കി മാറ്റാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ശ്രമിക്കും. അമേരിക്കയും ബ്രിട്ടണും സ്വിറ്റ്‌സര്‍ലന്റുമെല്ലാം ഇത്തരത്തില്‍ സ്വര്‍ണത്തെ പണമാക്കി മാറ്റിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് എത്രയും വേഗം ഈ പണം തിരിച്ചുകൊടുത്ത് വെനി സ്വേലയുടെ സ്വര്‍ണം സമാഹരിച്ചെടുക്കേണ്ടതുണ്ട്.

ഗോള്‍ഡ് ബാങ്കുകള്‍ സ്വര്‍ണം തിരിച്ചുകൊടുക്കാന്‍ പലപ്പോഴും ഓപണ്‍ വിപണിയിലേക്കിറങ്ങേണ്ടി വരും. കാരണം ആ സ്വര്‍ണം ഇതിനു മുമ്പെ അവര്‍ വിപണിയിലൊഴുക്കി കഴിഞ്ഞിട്ടുണ്ടാവും. ഇനി വിശദമാക്കേണ്ട കാര്യമില്ലല്ലോ? വെനി സ്വേലയുടെ സ്വര്‍ണനിക്ഷേപം തിരിച്ചുകൊടുക്കണമെങ്കില്‍ മൂന്നു രാജ്യങ്ങളും കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങേണ്ടി വരും. വെനി സ്വേലയില്‍ നിന്നു പാഠങ്ങള്‍ ഉള്‍കൊണ്ട് മറ്റു ചില രാജ്യങ്ങളും ഇതിനു തുനിഞ്ഞിറങ്ങിയാല്‍ സംഗതി പാളും.

English summary
In the coming days gold price will high around the world. Venezuela president hugo chavez asked us,uk and swis to return their gold reserve as early as possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X