കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26/11 ഓര്‍മ്മയ്ക്കായി 101 പ്രാവുകള്‍

  • By Nisha Bose
Google Oneindia Malayalam News

Mumbai Attack
മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്സു തികയുമ്പോള്‍ ദുരന്തത്തിനിരയായവരുടെ ഓര്‍മ്മയ്ക്കായി 101 പ്രാവുകളെ പറത്താനൊരുങ്ങുകയാണ് മുംബൈയിലെ ഒരു പറ്റം കോളെജ് വിദ്യാര്‍ഥികള്‍. സമാധാനത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.

കെപിബി ഹിന്ദുജ കോളെജിലേയും ലാലാ ലജ്പത് റായ് കോളെജിലേയും വിദ്യാര്‍ഥികളാണ് യുത്ത് യുണൈറ്റഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും സാമൂഹ്യനന്‍മയ്ക്കുതകുന്ന കാര്യങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കും പരിപാടിയില്‍ താത്പര്യമുണ്ടെന്ന് യുത്ത് യുണൈറ്റഡ് സംഘടനയിലെ അംഗമായ അക്ഷയ് പവാര്‍ പറയുന്നു. മുംബൈയിലെ ചില കൊളെജുകളിലെ പൂര്‍വ്വ വിദ്യാര്‍ഥികളും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി പ്രാവുകളെ പറത്താനെത്തുന്നുണ്ട്. വിവിധ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങുന്ന 101 പ്രാവുകളെയാണ് 26/11 ഓര്‍മ്മ ദിനത്തില്‍ സ്വതന്ത്രരാക്കുക.

മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമാവും സ്മരണയ്ക്കായി പ്രാവുകളെ പറത്തുകയെന്ന് ഹിന്ദുജ കൊളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി ആദിത്യ പവാര്‍ അറിയിച്ചു.

English summary
College students will first buy and then release the birds to promote peace and harmony in remembrance of the departed. To mark the third anniversary of the 26/11 terror attacks, a group of college students will pay tribute to those martyred in the attacks by purchasing 101 birds and then releasing them on November 26.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X