കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനക്കരുത്തിന്റെ മാതൃക- താജ് ഹീറോസ്

  • By Lakshmi
Google Oneindia Malayalam News

Mumbai Taj during terror attack
2008 നവംബര്‍ 26നെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നവരാവില്ല മുംബൈക്കാര്‍. അന്നുണ്ടായ പലമുറിവുകളും ഇന്നും ഉണങ്ങാതെ കിടക്കുകയാണ്. ഒരു നഗരത്തെയോര്‍ത്ത് രാജ്യത്തുതിര്‍ന്ന തേങ്ങലുകള്‍, നിസ്സഹായരായ മനുഷ്യര്‍, വര്‍ഷങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത എന്നും ചോരകിനിയുന്നൊരോര്‍മ്മയാണ് മുംബൈയ്ക്ക് 26/11.

എങ്കിലും മുംബൈക്കാര്‍ തളര്‍ന്നില്ല, ആരെയും അമ്പരപ്പിക്കൊന്നും ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അവിടെ നടന്നത്. ആ ഉള്‍ക്കരുത്താണ് ഈ മഹാനഗരത്തിന്റെ ഇന്നത്തെ താളം. 150 പേരുടെ ജീവനെടുത്ത ആ ആക്രമണത്തില്‍ വല്ലാതെ ഉലഞ്ഞുപോയത് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് മഹല്‍ പാലസ് ഹോട്ടലായിരുന്നു.

ഇവിടം അക്രമികളുടെ പോര്‍ക്കളമായിമാറുകയായിരുന്നു. തീയും പുകയും പരക്കുന്ന താജിന്റെ ചിത്രങ്ങള്‍ ഓര്‍മ്മകളെപ്പോലും വെറുങ്ങലിപ്പിക്കും. അപ്പോള്‍പ്പിന്നെ അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരുടെയും താമസക്കാരുടെയും കാര്യം പറയേണ്ടതില്ലല്ലോ.

ഇന്ന് താജില്‍ എല്ലാം പഴയപോലെ അതായത് 2008ന് മുമ്പുണ്ടായിരുന്നതുപോലെതന്നെയാണ്. പക്ഷേ എപ്പോഴും എല്ലാം ഓര്‍മ്മിപ്പിച്ച് ആക്രമണത്തിന്റെ ഒരു സ്മാരകം ഹോട്ടലിലുണ്ട്. ഹോട്ടലില്‍ നടന്ന നരനായാട്ടിലും ഭീകരതാണ്ഡവത്തിലും ഓരോ ജീവനക്കാരുടെയും ഉള്ളുലഞ്ഞുപോയിരുന്നു. പക്ഷേ ഇപ്പോള്‍ കര്‍മ്മനിരതരാവുന്ന ഇവരെക്കണ്ടാല്‍ ഇത്രയും വലിയൊരു ദുരന്തം തൊട്ടറിഞ്ഞവരാണിവരെന്ന് നമുക്ക് തോന്നുകയേയില്ല.

ദുരന്തസമയത്തും ഇവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു, സ്വന്തം ജീവനും കൊണ്ടോടാതെ എല്ലാവരും തങ്ങളുടെ അതിഥികളെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കുകയെന്ന ഉദ്യമം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിഥികള്‍ക്കുചുറ്റും ഇവര്‍ ശരിയ്ക്കും മനുഷ്യകവചങ്ങളായി മാറുകയായിരുന്നു.

ഇവിടത്തെ എച്ച്ആര്‍ പ്രാക്ടീസ് തന്നെയാണ് ദുരന്തസമയത്ത് മനസ്സാന്നിധ്യം നഷ്ടപ്പെടാതെ നില്‍ക്കാന്‍ ജീവനക്കാര്‍ക്ക് കരുത്തുപകര്‍ന്നത്. പിന്നീട് ദുരന്തശേഷം അവര്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിങുകളും അവരെ കൂടുതല്‍ മനക്കരുത്തുള്ളവരാക്കാനുള്ള നടപടികളും താജിലുണ്ടായി.

താജില്‍ നടന്ന ക്രൈസിസ് മാനേജ്‌മെന്റ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പഠനവിഷയംപോലുമായിരിക്കുകയാണ്. ഇനിയിത്തരത്തിലൊരു അപകടം വന്നാലും മനസ്സാന്നിധ്യത്തോടെ അതിനെ നേരിടാന്‍ ഇവിടെയുള്ളവര്‍ തയ്യാറായിക്കഴിഞ്ഞു.

അടുത്തപേജില്‍

<strong>കണ്ണീരിനിടയിലും മനുഷ്യത്വം വിടാതെ</strong> കണ്ണീരിനിടയിലും മനുഷ്യത്വം വിടാതെ

English summary
That employees are the real heroes, tey went beyond the call of duty. They stayed at their posts, putting their lives at stake, to ensure the safety of their guests when Lashkar-e-Taiba terrorist wrecked havoc on hotel Taj Mahal Palace for three days from November 26, 2008,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X