കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണീരിനിടയിലും മനുഷ്യത്വം വിടാതെ

  • By Lakshmi
Google Oneindia Malayalam News

Employees and guests are rescued from the Taj
ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ പ്രൊഫസറായ രോഹിത് ദേശ്പാണ്ഡേ ഇതുസംബന്ധിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. താജിലെ എച്ച്ആര്‍ പ്രാക്ടീസിനെക്കുറിച്ചും മറ്റും അറിയാനായി അദ്ദേഹം രത്തന്‍ ടാറ്റയും ടാജിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുമെല്ലാം നേരിട്ട് സംസാരിക്കുകയും അഭിമുഖങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്.

താജിലെ ക്രൈസിസ് മാനേജ്മന്റും വളരെ സാധാരണക്കാരായ ജോലിക്കാരുടെപോലും മനസ്സാന്നിധ്യവും തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞുവെന്നാണ് ദേശാപണ്ഡെ പറയുന്നത്. താജിലെ ജോലിക്കാരെ ഹീറോസ് എന്നുതന്നെയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഡിസംബറില്‍ ദേശ്പാണ്ഡെയുടെ ഗവേഷണംസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിയ്ക്കും.

ഭീകരാക്രമണസമയത്ത് താജിലെ ജീവനക്കാര്‍ പ്രദര്‍ശിപ്പിച്ച ധൈര്യവും മനുഷ്യത്വവും ഒരു പുസ്തകത്തിലും ഇടംപിടിക്കുകയാണ്. ദുരന്തസ്മരണയ്ക്ക് മൂന്നുവയസ്സാകുമ്പോഴാണ് താജ് അറ്റ് അപ്പോളോ ബണ്ടര്‍ എന്ന പുസ്തകം പുറത്തിറങ്ങുന്നത്.

ഗവേഷകനും ബ്രിട്ടീഷ് എഴുത്തുകാരനുമായ ചാള്‍സ് അലനും മുംബൈയില്‍ നിന്നുള്ള ശാരദ ദ്വിവേദിയും ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. താജിന്റെ പാരമ്പര്യവും മുംബൈക്കാര്‍ക്കിടിയില്‍ താജിനുള്ള സ്ഥാനവും ദുരന്ത സമയത്ത് താജ് ജീവനക്കാര്‍കാണിച്ച ധൈര്യവുമെല്ലാം പ്രതിപാദിക്കുന്നതാണ് പുസ്തകം.

1903 ഡിസംബര്‍ 16ന് പ്രവര്‍ത്തനം തുടങ്ങിയ താജ്മഹല്‍ ഹോട്ടല്‍ വെറും ബിസിനസ് എന്നതില്‍നിന്നുമാറി മാനുഷികതയ്ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നതുതന്നെയാണ് ഇതുസംബന്ധിച്ച രണ്ടു ഗവേഷണങ്ങളും കണ്ടെത്തുന്നത്.

ഭാര്യയെയും കുഞ്ഞിനെയും നഷ്ടപ്പെട്ടിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ജനറല്‍ മാനേജര്‍ കരംബീര്‍ കാങ്ക്, പാചക്കാരനായിരുന്ന ഹേമന്ദ് ഓബ്‌റോയും സംഘവും എല്ലാം എന്നും താജിന്റെ അഭിമാനസ്തംഭങ്ങളായിരിക്കും. ഇത്തരമാളുകളെ എല്ലായിടത്തും തിരഞ്ഞാല്‍ കാണില്ലെന്നും അത് താജിന്റെയും താജിലെ തൊഴില്‍ സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും രണ്ട് ഗവേഷകരും പറഞ്ഞുവെയ്ക്കുന്നു.

ആദ്യപേജില്‍

മനക്കരുത്തിന്റെ മാതൃക- താജ് ഹീറോസ് മനക്കരുത്തിന്റെ മാതൃക- താജ് ഹീറോസ്

English summary
That employees are the real heroes, tey went beyond the call of duty. They stayed at their posts, putting their lives at stake, to ensure the safety of their guests when Lashkar-e-Taiba terrorist wrecked havoc on hotel Taj Mahal Palace for three days from November 26, 2008,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X