കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരുപ്പ് വഴിമാറി; ഇനി കയ്യൂക്കും കത്തിയും

  • By Super
Google Oneindia Malayalam News

Pawar slapped
ലോകരാജ്യങ്ങളില്‍ പലതിലും വലിയ ജനാധിപത്യ മുന്നേറ്റങ്ങള്‍ നടക്കുകയാണ്. അറബ് ലോകത്തുണ്ടായ മുല്ലപ്പൂ വിപ്ലവം പലരാജ്യങ്ങളിലേയ്ക്കും പടരുകയാണ്. ഈ മുന്നേറ്റത്തില്‍ ഏകാധിപതികളുടെ സാമ്രാജ്യങ്ങള്‍ കടപുഴകുകയാണ്.

ഇന്ത്യ ജനാധിപത്യരാജ്യമാണെന്നിരിക്കെ ജനാധിപത്യമെന്ന സ്വപ്‌നത്തിനായുള്ള പ്രക്ഷോഭത്തിന് സാധ്യത നന്നേ കുറവ്. പക്ഷേ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടപ്പിറപ്പുകളായ അഴിമതിയ്ക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെയുള്ള ജനമുന്നേറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

കാലങ്ങളായി ഉള്ളില്‍ക്കൊണ്ടുനടക്കുന്ന അമര്‍ഷങ്ങളിലും അസഹ്യതകളും പലരും പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അണ്ണാ ഹസാരെയെന്ന ഗാന്ധിയന്‍ ജനങ്ങളെ കയ്യിലെടുത്തതും അതുണ്ടാക്കിയ ശക്തിയും ഭരണകൂടവും രാജ്യവും തിരിച്ചറിഞ്ഞതാണ്. ഇക്കാര്യത്തില്‍ താരമായത് അഴിമതിയാണ്. പിന്നീട് വന്ന യോഗ ഗുരു രാംദേവിന് മുന്നിലുമുണ്ടായി ജനക്കൂട്ടം, അവിടെയും ആയുധമായത് അഴിമതിയും കള്ളപ്പണവുമായിരുന്നു.

സംഘം ചേര്‍ന്ന് പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുമെത്രയോ ഉണ്ട്. ഇവയ്ക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മാധ്യമങ്ങള്‍ നല്‍കുന്ന ആയുസ്സ് മാത്രമേ ഉണ്ടാകാറുള്ളു, പക്ഷേ ഇത് കണ്ടില്ലെന്ന് നടിക്കാന്‍ നമ്മുടെ ഭരണകൂടത്തിനും രാജ്യത്തിനും കഴിയുമോ. ചെരുപ്പുകളും കത്തികളും കയ്യേറ്റങ്ങളുമാണ് ഈ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ആയുധമാക്കിയത്.

മുമ്പ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് ഇറാഖ് സന്ദര്‍ശനത്തിനിടെ ലഭിച്ച ചെരുപ്പേറിനെ പിന്തുടര്‍ന്ന് ഇന്ത്യയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒട്ടേറെയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് നവംബര്‍ 24ന് വ്യാഴാഴ്ച കേന്ദ്രമന്ത്രി ശരദ് പവാറിനുനേരെയുണ്ടായ ആക്രമണം.

ഇന്ത്യയില്‍ പ്രതിഷേധത്തിന്റെ ചെരുപ്പേറ് രീതിയ്ക്ക് തുടക്കമിട്ടത് ജര്‍ണയില്‍ സിങ് എന്ന ജേര്‍ണലിസ്റ്റായിരുന്നു. നേരത്തേ ബുഷിനെതിരെ ചെരുപ്പെറിഞ്ഞതും ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച് 2009 ഏപ്രില്‍ മാസത്തിലാണ് ജര്‍ണയില്‍ സിങ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അന്ന് കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരത്തിന് നേര്‍ക്ക് സ്വന്തം ചെരുപ്പ് വലിച്ചെറിഞ്ഞായിരുന്നു ജര്‍ണയില്‍ പ്രതിഷേധിച്ചത്.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലക്കേസില്‍ ആരോപിതനായ നേതാവിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ് താനിത് ചെയ്തതെന്ന് ജര്‍ണയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തപേജില്‍

ചെരുപ്പിന്റെയും കത്തിയുടെയും രാഷ്ട്രീയംചെരുപ്പിന്റെയും കത്തിയുടെയും രാഷ്ട്രീയം

English summary
Harvinder Singh who attacked Union Minister Sarad Pawar over price hike is the new face of protest. Now Harvinder is a star in news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X