• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചെരുപ്പിന്റെയും കത്തിയുടെയും രാഷ്ട്രീയം

  • By Lakshmi

പിന്നീട് ചെരുപ്പേറുള്‍ക്കും സമാനമായ പ്രതിഷേധപ്രകടനങ്ങള്‍ക്കും ഇന്ത്യയിലെ പലരാഷ്ട്രീയനേതാക്കളും ഇരകളായി. കയ്യേറ്റത്തിന് ഇരയാകുന്നതില്‍ ഒന്നാമന്‍ പവാര്‍ തന്നെയാണ്. ചിദംബരത്തിന് പിന്നാലെ 2009 ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് എല്‍കെ അദ്വാനിയ്‌ക്കെതിരെ പ്രവര്‍ത്തകരിലൊരാള്‍ ചെരുപ്പെറിഞ്ഞു.

പിന്നീട് ഇതേ പ്രതിഷേധത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇരയായി. 2009ല്‍ത്തന്നെ ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മന്‍മോഹന് നേരെ ചെരുപ്പെറിഞ്ഞത്.

പിന്നീട് അതേമാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല(ഓഗസ്റ്റ് 15, 2010), യോഗ ഗുരു ബാബാ രംദേവ് (2011 മാര്‍ച്ച് 24), സുരേഷ് കല്‍മാഡി(2011 ഏപ്രില്‍ 26), കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി(2011 ജൂണ്‍ 6), അണ്ണാ ഹസാരെ സംഘത്തില്‍ അംഗമായ പ്രശാന്ത് ഭൂഷണ്‍(ഒക്ടോബര്‍ 12, 2011), ഹസാരെസംഘത്തില്‍ അംഗമായ അരവിന്ദ് കേജ്രിവാള്‍ (ഒക്ടോബര്‍ 18, 2011), കേന്ദ്രമന്ത്രി സുഖ്‌റാം(നവംബര്‍ 19, 2011) തുടങ്ങിയവരെല്ലാം പ്രതിഷേധങ്ങളുടെ ചെരുപ്പുകള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരകളായവേണ്ടിവന്നവരാണ്.

രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയം തട്ടകമാക്കാന്‍പോകുന്നവര്‍ക്കും മാത്രമല്ല ഇത്തരത്തില്‍ പൊതുജനത്തില്‍ നിന്നും ചെരുപ്പും കയ്യേറ്റവും ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീപീഡകളും കൊലയാളികളും അഴിമതിക്കാരുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. രുചിക ഗിര്‍ഹോത്ര പീഡക്കേസിലെ പ്രതി ഹരിയാന മുന്‍ ഡിജിലി എസ്പിഎസ് റാത്തോഡും, കേരളത്തിലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുമെല്ലാം ഇവരില്‍ ചിലര്‍മാത്രം.

ജനാധിപത്യത്തിലും ജനം അസ്വസ്ഥരാണെന്നതല്ലാതെ മറ്റെന്താണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. വന്‍ ജനപിന്തുണ ലഭിച്ച ഹസാരെയുടെ സംഘാംഗങ്ങള്‍ക്കെതിരെയും ആക്രമണമുണ്ടായിയെന്നുപറയുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ചെറുതെന്ന് കരുതി തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ ആക്രമണോത്സുകമായ ഈ രീതിയിലെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പവാറിനുനേരെ ഹര്‍വീന്ദര്‍ സിങ്ങ് കയ്യോങ്ങുകയും കത്തി വീശുകയും ചെയ്തത് അസഹ്യമായ വിലക്കയറ്റത്തിന്റെ പേരിലാണ്. ഇതിന്റെ പേരില്‍ ക്രാന്തി സേന ഹര്‍വീന്ദറിന് സമ്മാനവും പ്രഖ്യാപിച്ചു. അസമത്വത്തിലും അഴിമതിയിലും വിലക്കയറ്റത്തിലും കലുഷിതമായ മനസ്സുകള്‍ രാജ്യത്തെമ്പാടുമുണ്ടാകും.

ഒരിക്കലെങ്കിലും ഇവര്‍ക്കൊന്നിച്ച് സംഘടിക്കാനൊരവസരം ലഭിച്ചാല്‍ രാജ്യത്ത് എന്ത് നടക്കുമെന്നകാര്യം പ്രവചനാതീതമായിരിക്കും. ഇത് പ്രതിഷേധിക്കുന്ന ഒറ്റപ്പെട്ടമനസ്സുകളുടെ ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കാനിടയുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രതിഷേധത്തിലൂടെ പടരുന്ന തീപ്പൊരികളില്‍ ഒന്നെങ്കിലും പുതിയൊരു മനസ്സില്‍ച്ചെന്ന് ചേര്‍ന്ന് ആളിപ്പടരാതിരിക്കാന്‍ തരമില്ല.

ആദ്യപേജില്‍

ചെരുപ്പ് വഴിമാറി ഇനി കയ്യൂക്കും കത്തിയും

English summary
Harvinder Singh who attacked Union Minister Sarad Pawar over price hike is the new face of protest. Now Harvinder is a star in news,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more