• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചിതലരിച്ചിട്ടില്ലാത്ത ആശംസകള്‍

  • By Lakshmi
<ul id="pagination-digg"><li class="next"><a href="/feature/2011/12-23-christmas-cards-mark-of-memory-2-aid0031.html">Next »</a></li></ul>

ക്രിസ്മസ്, പുതുവര്‍ഷക്കാലം വരുമ്പോള്‍ നമ്മുടെ ഗൃഹാതുരതയില്‍ മിന്നിമായുന്ന ചില ചിത്രങ്ങളുണ്ട്. ക്രിസ്മസ് കരോളും, പുല്‍ക്കൂടൊരുക്കലും, നക്ഷത്രവിളക്ക് തൂക്കലും എല്ലാം അനുഭവിച്ചവരാരും മറന്നുപോകാത്ത അല്ലെങ്കില്‍ മറക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളാണ്. ഇതിനൊപ്പം മറ്റൊന്നുകൂടിയുണ്ട്, വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ആശംസാകാര്‍ഡുകള്‍.

പ്രിയപ്പെട്ടവര്‍ എഴുതിയ ആശംസകളുമായെത്തുന്ന കാര്‍ഡുകള്‍ പ്രതീക്ഷിക്കാത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാമുള്ള കാര്‍ഡുകള്‍ തയ്യാറാക്കി ഒന്നിച്ച് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍പ്പിന്നെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പായിരുന്നു, മറുപടി ആശംസകള്‍ക്കായി.

കാലം മാറി, ഇപ്പോള്‍ എല്ലാം വിരല്‍ത്തുമ്പിലാണ്, മൊബൈല്‍ ഫോണിലോ, ഇന്റര്‍നെറ്റിലോ ഒരു ക്ലിക്കിന്റെ സമയം മാത്രം മതി എത്രയകലേയ്ക്കും ആശംസാകാര്‍ഡുകള്‍ വിടാം. സമയവും കാലവുമെല്ലാം സെറ്റ് ചെയ്ത് മള്‍ട്ടിമീഡിയ കാര്‍ഡുകള്‍ വരെ അയയ്ക്കാം.

ഇത്രയൊക്കെ സൗകര്യങ്ങളായെങ്കിലും ആശംസാകാര്‍ഡുകളെ മറന്നുകളയാന്‍ നമുക്ക് കഴിയുമോ. ഇല്ലെന്നതുതന്നെയാണ് ഉത്തരം, അതുകൊണ്ടുതന്നെയാണ് ക്രിസ്മസും പുതുവര്‍ഷവുമൊക്കെയാകുമ്പോള്‍ വിപണിയില്‍ പുത്തന്‍ കാര്യങ്ങളുമായി ആശംസാ കാര്‍ഡുകള്‍ എത്തുന്നത്. അപൂര്‍വ്വം ചിലരെങ്കിലും ഇവ വാങ്ങാനായി എത്തുന്നത്.

പക്ഷേ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന കാര്‍ഡ് വില്പനയുടെ നാലിലൊന്നുപോലും ഇന്നില്ലെന്ന് വില്പനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിരുന്നാലും തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്നതും ലൈറ്റ് തെളിയുന്നതുമെല്ലാമായ പുത്തന്‍ തരംഗങ്ങള്‍ കാര്‍ഡ് വിപണിയിലുമുണ്ട്.

തിരുപ്പിറവിയുടെ ചിത്രമുള്ള ചെറിയ കാര്‍ഡുകള്‍, പുതുവര്‍ഷത്തിനാണെങ്കില്‍ ഒരു സൂര്യോദയം അല്ലെങ്കില്‍ സൂര്യാസ്തമയം നക്ഷത്രങ്ങള്‍ ഇതെല്ലാമായിരുന്നു ആദ്യകാലത്തെ ആശംസാകാര്‍ഡുകളുടെ രീതി. എന്നാല്‍ ഇന്ന് വമ്പന്‍ കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. അഞ്ഞൂറും അറുനൂറം രൂപ കഴിഞ്ഞും പോകും ഇവയുടെ വില.

അടുത്തപേജില്‍

എല്ലാം ഹെന്റി കോളിന്റെ ഐഡിയ

<ul id="pagination-digg"><li class="next"><a href="/feature/2011/12-23-christmas-cards-mark-of-memory-2-aid0031.html">Next »</a></li></ul>

English summary
These days, you may be getting more Christmas cards in your inbox rather than your mailbox. It's all because e-cards have become quite popular.Most people we talked to say they still prefer getting a Christmas card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more