• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എല്ലാം ഹെന്റി കോളിന്റെ ഐഡിയ

  • By Lakshmi
<ul id="pagination-digg"><li class="previous"><a href="/feature/2011/12-23-christmas-cards-mark-of-memory-1-aid0031.html">« Previous</a></li></ul>

വിദേശരാജ്യങ്ങളിലെ രീതിയായിരുന്ന ആശംസാ കാര്‍ഡയയ്ക്കല്‍ വളരെ വൈകിയാണ് കേരളത്തിലും മറ്റും എത്തിയത്. പക്ഷേ മലയാളികള്‍ ഇവയെ വല്ലാതെ സ്‌നേഹിച്ചു. ക്രിസ്മസിനും പുതുവര്‍ഷത്തിനും മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ ഇത്തരം കാര്‍ഡുകള്‍ വന്നിരുന്നത്. എന്നാല്‍ പിന്നീട് ഓണം, വിഷുപോലുള്ള ആഘോഷങ്ങള്‍ക്കും ആശംസാകാര്‍ഡുകള്‍ വന്നുതുടങ്ങി.

ക്രൈസ്തവര്‍ മാത്രമല്ല ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്നതെന്നതാണ് മറ്റൊരു കാര്യം, ജാതിമതഭേദമെന്യേ നമ്മള്‍ ആശംസകള്‍ കൈമാറുന്നു. മുമ്പെല്ലാം കേരളത്തിലെ തപാല്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന കാലമായിരുന്നു ക്രിസ്മത്-പുതുവത്സര സീസണ്‍. സ്റ്റാമ്പ് വില്‍പനയും മറ്റും ഇക്കാലത്ത് പൊടിപൊടിച്ചിരുന്നു.

ഓരോ ക്രിസ്മസിനും ആശംസകള്‍ എഴുതി പ്രിയപ്പെട്ടവര്‍ക്കെല്ലാം കത്തുകളയച്ചിരുന്ന കാലത്ത് ലണ്ടനിലെ പബ്ലിക്ക് റിക്കാര്‍ഡ്‌സ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന ഹെന്റി കോളിന്റെ മനസ്സിലാണ് ആശംസാകാര്‍ഡ് എന്ന ആശയം ഉദിച്ചത്.

1840ലായിരുന്നു അത്. ഹെന്റിയുടെ നിര്‍ദേശപ്രകാരം ചിത്രകാരനായിരുന്ന ജോണ്‍ കല്‍കോട്ട ഹോഴ്‌സിലി എന്നയാളാണ് ആദ്യ ക്രിസ്മസ് കാര്‍ഡ് രൂപപ്പെടുത്തിയത്. പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കുന്നതും നടുവില്‍ ഒരു കുടുംബം ക്രിസ്മസില്‍ സന്തോഷം പങ്കുവയ്ക്കുന്നതും അദേഹം കാര്‍ഡില്‍ ചിത്രീകരിച്ചു. അതിനുതാഴെ 'എ മെറി ക്രിസ്മസ് ആന്‍ഡ് ഹാപ്പി ന്യൂ ഇയര്‍ എന്നും എഴുതി.

പിന്നീടുണ്ടായ കാര്‍ഡുകളെല്ലാം ഇതിന്റെ വകഭേദങ്ങളാണ്. ഹെന്റിയുടെ ഐഡിയ തന്നെയാണ് ഇപ്പോള്‍ എസ്എംഎസുകളായും ഇ കാര്‍ഡുകളായുമെല്ലാം ലോകത്തെങ്ങും പരക്കുന്നത്. മുമ്പ് കാര്‍ഡ് വാങ്ങി ആശംസയെഴുതി, കവറിലാക്കി സ്റ്റാമ്പൊട്ടിച്ച് അയയ്‌ക്കേണ്ടിയിരു്ന്നുവെങ്കില്‍ ഇന്നെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ കഴിയുമെന്ന മാറ്റം മാത്രം.

ഇപ്പോഴും ആശംസാകാര്‍ഡുകള്‍ നല്‍കിയ നൊമ്പരങ്ങളും സന്തോഷങ്ങളും ഉള്ളില്‍പ്പേറി നടക്കുന്ന ഒരു തലമുറ അവസാനിക്കുന്നതുവരെയെങ്കിലും കാര്‍ഡുകള്‍ നമ്മുടെ വിപണിയില്‍ വന്നുകൊണ്ടേയിരിക്കുമെന്ന് വിശ്വസിക്കാം. അവ കഴിയുമ്പോള്‍ പഴമയുടെ തിരുശേഷിപ്പായി ഓണ്‍ലൈന്‍ പതിപ്പിന്റെ പഴയകാലരൂപമായി പുതുതലമുറ അതിന്റെ അടയാളപ്പെടുത്തും.

ആദ്യപേജില്‍

ചിതലരിക്കാത്ത ആശംസകള്‍

<ul id="pagination-digg"><li class="previous"><a href="/feature/2011/12-23-christmas-cards-mark-of-memory-1-aid0031.html">« Previous</a></li></ul>

English summary
These days, you may be getting more Christmas cards in your inbox rather than your mailbox. It's all because e-cards have become quite popular.Most people we talked to say they still prefer getting a Christmas card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more