കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാള്‍സ്ട്രീറ്റ് അധിനിവേശ പ്രക്ഷോഭം എന്തിന്?

Google Oneindia Malayalam News

Occupy
ന്യൂയോര്‍ക്ക്: ലോകസാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീട്ടിനുനേരെയുള്ള പ്രക്ഷോഭപരിപാടികള്‍ ഇന്ന് ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുത്തകകളുടെ സാമ്പത്തിക ചൂഷണത്തിനെതിരേ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് അമേരിക്കയിലെ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം?

ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിലാണ് രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും. ഇതു തന്നെയാണ് ഏറ്റവും വലിയ അസമത്വം. കാരണം രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പണക്കാരല്ലാത്തവരെ പരിഗണിക്കുകയാണെങ്കില്‍ അവരുടെ കൈയില്‍ വെറും 7 ശതമാനം സമ്പത്ത് മാത്രമാണുള്ളത്. 25 വര്‍ഷം മുമ്പ് ഒരു ശതമാനത്തിന്റെ കൈയില്‍ 33 ശതമാനം സമ്പത്ത് മാത്രമാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് പണക്കാരന്‍ കൂടുതല്‍ കൂടുതല്‍ പണക്കാരനാവുകയാണെന്ന് വ്യക്തമാണ്.

രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ 24ശതമാനവും കൊണ്ടു പോവുന്നത് കുത്തകകളായ ഒരു ശതമാനം പേരാണ്. അതേ സമയം 1976 കാലത്ത് ഇത് വെറും ഒമ്പത് ശതമാനം മാത്രമായിരുന്നു. രാജ്യത്തെ ഓഹരി വിപണിയിലെ മൊത്തം സ്റ്റോക്കുകളില്‍ പകുതിയും ഒരു ശതമാനത്തിന്റെ നിയന്ത്രണത്തിലാണ്. അതേ സമയം സാധാരണ അമേരിക്കന്‍ പൗരന്മാരുടെ കൈയില്‍ വെറും 9.3 ശതമാനം ഓഹരികളും. പലപ്പോഴും കുത്തകകള്‍ കൂട്ടം ചേര്‍ന്ന് ഈ പണം കൊള്ളയടിക്കുകയാണെന്നാണ് പ്രക്ഷോഭകാരികളുടെ പരാതി.

ഒരു ശതമാനത്തോളം വരുന്ന കുത്തകകള്‍ക്കുള്ള കടം അഞ്ചു ശതമാനത്തില്‍ താഴെയാണ്. അതേ സമയം 90 ശതമാനത്തോളം വരുന്ന മറ്റുള്ളവരുടെ കടം 73 ശതമാനത്തോളമാണ്.

ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരെ വെള്ളംകുടിപ്പിക്കുന്ന രീതിയില്‍ കുത്തകകള്‍ കൈകോര്‍ക്കുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സാധാരണക്കാര്‍ക്കുണ്ടാക്കുന്നത്. ഇത് അനുദിനം അവരുടെ കടം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുത്തകകള്‍ വിപണിയെ നിയന്ത്രിക്കുന്ന സംവിധാനം മാറണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

English summary
Occupy Wall Street is leaderless resistance movement with people of many colors, genders and political persuasions. The one thing we all have in common is that We Are The 99% that will no longer tolerate the greed and corruption of the 1%. We are using the revolutionary Arab Spring tactic to achieve our ends and encourage the use of nonviolence to maximize the safety of all participants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X