കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?

Google Oneindia Malayalam News

Catholica
കഴിഞ്ഞ ഞായറാഴ്ച ചങ്ങനാശേരി അതിരൂപയിലെ ആര്‍ച്ച് ബിഷപ്പ് സഭയിലെ തന്റെ വിശ്വാസികള്‍ക്കായി ഇറക്കിയ ഇടയലേഖനത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയായിരുന്നു. അകത്തോലിക്കരും അക്രൈസ്തവരും ആയ ആളുകളുമായി സഭയിലെ വിശ്വാസികള്‍ വിവാഹബന്ധം പോലുള്ള ഇടപാടുകള്‍ പാടില്ല എന്നും അങ്ങനെ വന്നാല്‍ അതിന് തക്കതായ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നുമാണ് രൂപതാധികാരിയായ മെത്രാപ്പോലീത്തയുടെ തിട്ടൂരം. എല്ലാ പള്ളികളിലും ഇത് വായിക്കപ്പെടുകയും വിശ്വാസികളായ കുഞ്ഞാടുകള്‍ അത് തലയും താഴ്ത്തി കേട്ടുകൊള്ളപ്പെടുമാറാകയും ചെയ്തു.

സഭയുടെ പഠനമനുസരിച്ച് വിശ്വാസികളെല്ലാം കുഞ്ഞാടും അവരെ ഭരിക്കുന്ന മെത്രാന്‍ ഇടയനുമാണ്. പണ്ട് യേശുക്രിസ്തു എന്തോ ഉപമകള്‍ വഴി തന്നോടൊപ്പമുള്ളവരെ കുഞ്ഞാടുകളെന്ന രീതിയില്‍ അഭിസംബോധന ചെയ്തു എന്ന ന്യായം പറഞ്ഞാണ് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പ അഥവാ പോപ്പ് വലിയ ഇടയനും ഇതിന് താഴെയുള്ള കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദീകരും ഇടയന്മാരുമായി സ്വയം അവരോധിച്ചത്.

അതിനാല്‍ ഗ്രേഡ് അനുസരിച്ച് ഇടയന്മാര്‍ ഇറക്കുന്ന ശാസനങ്ങളെ ഇടയലേഖനങ്ങള്‍ എന്ന് വിളിക്കപ്പെടുകയുമാണ് നൂറ്റാണ്ടുകളായി. സഭയിലെ ഇടയന്മാര്‍ക്ക് ഒരിക്കലും തെറ്റുപറ്റില്ലെന്നും അവര്‍ പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയെന്നുമാണ് സഭ ഉണ്ടായ കാലം മുതല്‍ കത്തോലിക്കാ വിശ്വാസികളെ പഠിപ്പിക്കുന്നത്. അതായത് സഭയെ ഭരിക്കുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് തെറ്റാവരം ലഭിച്ചിട്ടുണ്ടത്രേ.

കത്തോലിക്കാ സഭയിലെ അറിവും വിവരവും പഠിപ്പുമുള്ള ഇടയന്മാര്‍ ഇറക്കുന്ന ഇടയലേഖനങ്ങള്‍ അക്രൈസ്തവനായ ഒരാള്‍ വായിക്കാന്‍ ഇടവന്നാല്‍ അയാള്‍ തീര്‍ച്ചയായും കരുതുക ഇത് ഏതോ വിവരം കോട്ട ഹിറ്റ്‌ലര്‍ മനസ്ഥിതിക്കാരന്‍ ഇറക്കിയ ഉത്തരവായിരിക്കുമെന്നാണ്. സഭാ ഭരണാധികാരികളുടെ അറിവില്ലായ്മയും അഹങ്കാരവും ഫ്യൂഡല്‍ മനസും അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തിട്ടൂരങ്ങളാണ് ഈ ഇടയലേഖനങ്ങള്‍. മുകളില്‍ പറഞ്ഞ ഇടയലേഖനം ഇന്ത്യയെ പോലൊരു മതേതര- ജനാധിപത്യ രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് തികച്ചും 'അസംബന്ധം' തന്നെയാണ്.

കത്തോലിക്കാ മതവിശ്വാസകള്‍ പ്രത്യേക അവകാശാധികാരങ്ങളോടെ വേറെവിടെ നിന്നോ ഇറക്കുമതി ചെയ്യപ്പെട്ടവരാണെന്നും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ കഴിയുന്ന മറ്റ് മതത്തിലും ജാതിയിലും പെട്ട ആളുകളോട് ഇടപെടരുതെന്നും ഇടപഴകരുതെന്നും അതായത് അയിത്തം പാലിക്കണമെന്നുമാണ് ഇതു വായിച്ചാല്‍ തോന്നുക.

മറ്റു പേജുകളില്‍ വായിക്കുക

സഭയുടെ 'രാജ്യദ്രോഹ ഭരണസംവിധാനം'</a><br><a href=കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?" title="സഭയുടെ 'രാജ്യദ്രോഹ ഭരണസംവിധാനം'
കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?" />സഭയുടെ 'രാജ്യദ്രോഹ ഭരണസംവിധാനം'
കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X