കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയുടെ 'രാജ്യദ്രോഹ ഭരണസംവിധാനം'

Google Oneindia Malayalam News

Ushus
കത്തോലിക്കാ സഭ എന്ന ക്രിസ്ത്യന്‍ മതവിഭാഗം തന്നെ തികച്ചും 'രാജ്യദ്രോഹപരമായ' ഭരണസംവിധാനം വച്ചുപുലര്‍ത്തുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളും നിലവിലുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് 'വിരുദ്ധമായ' ഭരണസംവിധാനമാണ് കത്തോലിക്കാ സഭയുടേത്. കത്തോലിക്കാ സഭയിലെ ഭരണകര്‍ത്താക്കളും വിശ്വാസികളും കൂറും വിധേയത്വവും പുലര്‍ത്തുന്നത് വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവനായ മാര്‍പ്പാപ്പയോടാണ്.

വത്തിക്കാന്‍ രാഷ്ട്രത്തിന്റെ നിയമസംഹിതയായ കാനോന്‍ നിയമമാണ് കത്തോലിക്കാ സഭയുടെ ഭരണഘടന. ഇതനുസരിച്ച് സഭാവക സ്വത്തുക്കളെല്ലാം മാര്‍പ്പാപ്പയുടെ അംബാസിഡര്‍മാരായ മെത്രാന്മാരുടെ പേരിലാണ്. അതായത് നമ്മുടെ രാജ്യത്തെ സഭാവക സ്വത്തുക്കള്‍ മാര്‍പ്പാപ്പയുടെയും വത്തിക്കാന്റെയും അധീനതയിലാണെന്ന് സാരം.

വത്തിക്കാന്‍ രാഷ്ട്രത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സഭാ കോടതിയും നിയമസംവിധാനങ്ങളുമാണ് മെത്രാന്മാരും വൈദികരും കത്തോലിക്കാ മതവിശ്വാസികളെ ഭരിക്കാന്‍ എടുത്തുപയോഗിക്കുന്നത്. ഇതിന്റെ സാമ്പിളാണ് മുകളില്‍ വായിച്ച ഇടയലേഖനത്തിന്റെ രത്‌നച്ചുരുക്കം. സഭാവിശ്വാസികള്‍ക്ക് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തെ സിവില്‍ കോടതികളുടെ വിധി സഭയും സഭാ കോടതിയും സഭാധികാരികളും ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ല.

ഉദാഹരണത്തിന് സഭ വിവാഹമോചനത്തെ അംഗീകരിക്കുന്നേയില്ല. പങ്കാളി അവിശ്വസ്തത കാട്ടിയെന്ന് തെളിഞ്ഞാല്‍പോലും വിവാഹമോചനമില്ല. ഭ്രാന്ത് പോലെയുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വര്‍ഷങ്ങള്‍ നീണ്ട നടപടിക്രമങ്ങളിലൂടെ വിവാഹമോചനം അനുവദിച്ചുകൊടുക്കും. സഭ അനുശാസിക്കുന്ന വിധത്തിലല്ലാതെ വിവാഹമോചനം നേടിയ ഒരാള്‍ക്ക് പിന്നീട് കത്തോലിക്കാ വിശ്വാസിയായി നിന്നുകൊണ്ട് പുനര്‍വിവാഹം അനുവദനീയമല്ല. അയാള്‍ പള്ളിക്ക് പുറത്താണ്.

മറ്റു പേജുകളില്‍ വായിക്കുക

സഭയില്‍ വിശ്വാസിക്ക് കച്ചിത്തുരുമ്പിന്റെ വില</a><br><a href=കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?" title="സഭയില്‍ വിശ്വാസിക്ക് കച്ചിത്തുരുമ്പിന്റെ വില
കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?" />സഭയില്‍ വിശ്വാസിക്ക് കച്ചിത്തുരുമ്പിന്റെ വില
കത്തോലിക്കരെല്ലാം റോമില്‍ നിന്ന് വന്നവരോ?

English summary
Is all are born as Catholics? The Catholic church is the biggest financial power, wealth accumulator and property owner in existence. Shibu T Joseph writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X