കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെ, കമ്മ്യൂണിസം ഇവിടെയും അഴുകുകയാണ്‌

  • By ഷിബു ടി ജോസഫ്
Google Oneindia Malayalam News

വളര്ച്ച മുറ്റിക്കഴിയുമ്പോഴാണ്‌ ഓരോന്നും പട്ടുപോകുന്നത്‌. മനുഷ്യനടക്കം സര്വ്വ ജീവജാലങ്ങള്ക്കും ഈ പ്രകൃതിനിയമത്തിന്‌ കീഴടങ്ങിയേ പറ്റൂ. മനുഷ്യസൃഷ്‌ടികളായ എല്ലാറ്റിനും ഇത്‌ ബാധകമാണ്‌. സാമ്രാജ്യങ്ങള്‍, മതങ്ങള്‍, സംഘടനകള്‍ എന്നിവയും ജീര്ണി്ക്കും. കാലം ജീവജാലങ്ങളുടെ ആയുസ്സ്‌ നിര്ണ യിക്കുമ്പോള്‍ സമ്പത്തും അധികാരവും സൃഷ്‌ടിക്കുന്ന അശ്ലീലതകള്‍ പ്രസ്ഥാനങ്ങളെയും സാമ്രാജ്യങ്ങളെയും കടപുഴക്കും. കാലത്തെ അതിജീവിക്കുന്നവയെന്ന്‌ നാം കരുതുന്ന പലതിനും നമ്മളറിയാത്ത പുനരുദ്ധാരണങ്ങള്‍ നടന്നിട്ടുണ്ടാവും. പുനരുദ്ധരിക്കാനും സ്വയം ശുദ്ധീകരിക്കാനും സന്നദ്ധമാവുന്നവ കാലത്തെ കൂറെക്കൂടി അതിജീവിക്കും.

CPM Flag

നമ്മുടെ കണ്മുനമ്പില്‍ ഇപ്പോള്‍ ജീര്ണികച്ചുകൊണ്ടിരിക്കുകയാണ്‌ സി പി ഐ എം എന്ന രാഷ്‌ട്രീയപ്രസ്ഥാനം. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വളര്ച്ച യില്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കള്ക്കുെള്ള പങ്ക്‌ തള്ളിക്കളയാനാകില്ല. ജാതിയുടെയും വര്ണ്ത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരില്‍ സഹജീവികളെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന കാലം കേരളത്തിന്‌ ഏറെ പഴക്കമൊന്നുമില്ല.

അധഃസ്ഥിതരുടെയും തൊഴിലാളികളുടെയും സ്‌ത്രീകളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തിയതിലും പുഴുവിനെപ്പോലെ കഴിഞ്ഞിരിന്ന പലേ മനുഷ്യവിഭാഗത്തിനും തലപൊക്കി നടക്കാന്‍ അവസരമൊരുക്കിയതിലും പ്രധാന പങ്ക്‌ വഹിച്ചത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ തങ്ങളുടെ സ്വര്ഗംണ തേടി ഈ പ്രസ്ഥാനത്തിലേക്ക്‌ ഒഴുകുകയായിരുന്നു. ഇപ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളുടെ അടിത്തറ ശക്തമാക്കുന്നത്‌ സമൂഹത്തില്‍ പീഡനമനുഭവിച്ച ജനവിഭാഗങ്ങളുടെ പിന്തെലമുറ തന്നെയാണ്‌.

അധികാരം വരേണ്യവര്ഗ്ത്തിന്റേത്‌ മാത്രമല്ലെന്ന്‌ ഉദ്‌ഘോഷിച്ചുകൊണ്ട്‌ ലോകമെങ്ങും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ തീപോലെ പടര്ന്നുഹപിടിക്കുകയും യൂറോപ്പിലും ഏഷ്യയിലും തെക്കേ അമേരിക്കയിലും വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തതിന്‌ തുടര്ച്ച യായാണ്‌ ഇന്ത്യയിലും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ വേരുപിടിക്കുന്നത്‌. ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും അലയൊലികള്‍ ഇന്ത്യയില്‍ ശക്തമായതിനാല്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലേതുപോലെ ഇവിടെ കമ്മ്യൂണിസം വ്യാപകമായൊരു ചലനം സൃഷ്‌ടിച്ചില്ല. എങ്കിലും ഫ്യൂഡലിസത്തിന്റെയും നാടുവാഴ്‌ചയുടെയും ജാതീയതയുടെയും കരാളഹസ്‌തങ്ങളില്‍ കിടന്ന്‌ പിടഞ്ഞ ജനലക്ഷങ്ങളെ ജീവിതത്തിന്റെ പുതുവഴിയിലൂടെ നടത്താന്‍ കമ്മ്യൂണിസത്തിനായി. തെക്കേ ഇന്ത്യയിലും ബംഗാള്‍ അടക്കമുള്ള പൂര്വ്വതദേശത്തും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പച്ചപിടിച്ചു. കേരളം, ബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ അധികാരം നേടി. ഇതിനിടെ പാര്ട്ടി പിളര്ന്ന്്‌ പല കഷണങ്ങളായി. ഇതില്‍ സി പി ഐ എം എന്ന പാര്ട്ടി ശക്തിപ്രാപിച്ചു.

അധികാരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്ട്ടി യുടെ പ്രഖ്യാപിത ആശയങ്ങള്‍ നടപ്പിലാക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി നേതൃത്വം കൊടുത്ത സര്ക്കാ രുകള്‍ പരിശ്രമിച്ചിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇന്നമനം ലക്ഷ്യമിട്ട്‌ ഭൂപരിഷ്‌കരണം ഉള്പ്പെ ടെയുള്ളവ നടപ്പാക്കി. വിദ്യാഭ്യാസവും തൊഴിലും സാധാരണക്കാരനും പ്രാപ്യമാക്കി. ആളുകളുടെ ചിന്തയില്‍ തന്നെ വന്‍ മാറ്റങ്ങളുണ്ടായി. ഇതിന്റെ ഗുണഫലങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ കാണുന്നുണ്ട്‌.

എന്നാല്‍ കാലം വിപ്ലവ പ്രസ്ഥാനങ്ങളെയും വാര്ദ്ധ ക്യത്തിലെത്തിച്ചതിന്റെ ലക്ഷണങ്ങള്‍ സോവിയറ്റ്‌ റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും ഒക്കെ കണ്ടുതുടങ്ങിയ കാലത്ത്‌ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളിലും ജീര്ണെതയുടെ തുടക്കങ്ങള്‍ കണ്ടു. ആശയസംഘട്ടനങ്ങള്‍ കമ്മൂണിസത്തെയും പിളര്പ്പി ല്‍ നിന്ന്‌ പിളര്പ്പി ലേക്ക്‌ കൊണ്ടുപോയി. പാര്ട്ടി ക്ക്‌ വീര്യം പോരെന്ന്‌ തോന്നിയവര്‍ തീവ്രഇടതുപക്ഷമുണ്ടാക്കി. ശക്തവും സ്വാധീനവും കൂടുതലുള്ളവര്‍ കൂടുതല്‍ മോശപ്പെട്ടു. അധികാരവും സമ്പത്തും സുഖസൗകര്യങ്ങളും പാര്ട്ടി യെയും പാര്ട്ടിട നേതൃത്വത്തെയും അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ നിന്നും ദൂരെദൂരെയകറ്റി.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളില്‍ ഏറ്റവും ശക്തിയും സ്വീധീനവുമുള്ള സി പി ഐ എം അഴുകിത്തുടങ്ങിയിരിക്കുകയാണ്‌. അധികാരവും സ്വാധീനവും ഈ പ്രസ്ഥാനത്തിന്റെയും തകര്ച്ചായെ ആക്കം കൂട്ടുകയാണ്‌. ഈ ചീഞ്ഞഴുകലിന്റെ നാറ്റമാണ്‌ കൊലവിളികളുടെയും അഴിമതികളുടെയും പീഡനങ്ങളുടെയും രൂപത്തില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്‌. പാര്ട്ടി മറ്റേതൊരു കോര്പ്പഞറേറ്റ്‌ സ്ഥാപനങ്ങളെയും അസൂയപ്പെടുത്തും വിധം സാമ്പത്തികാടിത്തറ ഉണ്ടാക്കുകയും സ്ഥാപനവത്‌ക്കരിക്കപ്പെടുകയും ചെയ്‌തു.

പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ച്‌ പാര്ട്ടി വളര്ത്തി യവരുടെ പിന്തസലമുറ നക്ഷത്രഹോട്ടലുകളില്‍ അന്തിയുറങ്ങി. ആഗോളവത്‌ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കള്‍ ആഗോളവത്‌ക്കരണം വഴിയെത്തിയ എല്ലാ സൗകര്യങ്ങളിലും മുങ്ങിത്താണു. നേതാക്കളുടെ സുഖലോലുപത അണികളിലേക്കും പടര്ന്നലതോടെ സംഘടനയുടെ കെട്ടുറപ്പ്‌ അഴിഞ്ഞുലഞ്ഞു. പാര്ട്ടി യുടെ ഉരുക്കുമുഷ്‌ടിയില്‍ തുരുമ്പെടുത്തു. മാര്‌്ിഞസിസ്റ്റ്‌ ലെനിനിസ്റ്റ്‌ സംഘടനാതത്വങ്ങള്‍ കാറ്റില്‍ പറത്തി നേതാക്കള്‍ തെരുവില്‍ പൂരപ്പാട്ടുപാടുന്നു. പാര്ട്ടി ക്കാരന്‍ പാര്ട്ടി ക്കാരികളെ പീഡിപ്പിക്കുന്നു. പാര്ട്ടി ശത്രുക്കളെ എണ്ണിയെണ്ണി കൊന്നുതള്ളുന്നു. നേതാക്കളുടെ നാവുളുക്കി പഴങ്കഥകള്‍ പുറത്തുവരുന്നു. പാര്ട്ടി ക്കാര്‍ നടത്തിയ അഴിമതിക്കഥകള്‍ പാര്ട്ടി ക്കാരന്‍ തന്നെ ഏറ്റുപറയുന്നു. നേതാക്കള്‍ സ്വേച്ഛാധിപതികളുടെ ക്രൗര്യം എടുത്തണിയുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസം തകര്ന്നകതിന്റെ കാരണങ്ങളൊക്കെത്തന്നെയാണ്‌ ഇന്ത്യയിലെയും പ്രത്യേകിച്ച്‌ കേരളത്തിലെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തകര്ച്ച യ്‌ക്ക്‌ ആക്കം കൂട്ടുന്ന ഘടകങ്ങള്‍. കേരളത്തിലെയും ബംഗാളിലെയും സി പി ഐ എമ്മിന്റെ പോക്ക്‌ ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌.

പുനരുദ്ധരിക്കാനുള്ള കഴിവും മനസും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ ജനങ്ങള്ക്ക്ണ‌ പ്രതീക്ഷ നല്കി്യ സി പി ഐ എം എന്ന പ്രസ്ഥാനം അഴുകിക്കൊണ്ടിരിക്കുകയാണ്‌. ചീയല്‍ പ്രക്രിയ പൂര്ത്തി യാകാത്തതിനാല്‍ കുറെക്കാലം കൂടി ഇത്‌ നാറിക്കൊണ്ടിരിക്കും.

English summary
Communism is degenerating due its old policies and it failed to survive the times. CPM is facing 'old age' problems now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X