കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയില്‍ യുപിഎ വെട്ടിലാകുമോ?

Google Oneindia Malayalam News

ദില്ലി: വിദേശനിക്ഷേപം സംബന്ധിച്ച് ലോകസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപിക്ക് സന്തോഷിക്കാന്‍ വകയുള്ള ഒട്ടേറെ കണക്കുകളുണ്ട്. 218നെതിരേ 253 വോട്ടുകള്‍ നേടിയാണ് യുപിഎ സര്‍ക്കാര്‍ കരുത്ത് തെളിയിച്ചത്. ഡിഎംകെ, എസ്പി, ബിഎസ്പി എന്നീ കക്ഷികളെ കൂടി യുപിഎയ്‌ക്കൊപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ്സിന്റെ സ്വപ്‌നങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് വോട്ടെടുപ്പ്.\

FDI Voting

യഥാര്‍ത്ഥ ഭൂരിപക്ഷത്തിനു വേണ്ട 272 വോട്ടുകള്‍ സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് മുന്നണിക്ക് സാധിച്ചിട്ടില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാറിന് നിര്‍ണായകമായ തീരുമാനങ്ങള്‍ പാര്‍ലമെന്റിന്റെ അനുമതി കൂടാതെ എടുക്കാന്‍ അവകാശമില്ലെന്ന ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ പ്രഖ്യാപനത്തെ സാധൂകരിക്കുന്നതാണ് വോട്ടെടുപ്പിലെ കണക്കുകള്‍.

സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത 18 പാര്‍ട്ടി നേതാക്കളില്‍ 14 പേരും ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, ആര്‍എല്‍ഡി പാര്‍ട്ടികളാണ് എഫ്ഡിഐയെ അനുകൂലിച്ച് സംസാരിച്ചത്. ആ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ എഫ്ഡിഐയെ അനുകൂലിക്കുന്നവര്‍ 224 പേരും എതിര്‍ക്കുന്നവര്‍ 282 പേരുമാണ്. സര്‍ക്കാറിന്റെ രക്ഷയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും നടത്തിയ പൊറാട്ട് നാടകം മാത്രമാണ് സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്. ധാര്‍മികമായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവ പുറത്തുവന്നതും ഇതുകൊണ്ടാണ്.

എന്‍ഡിഎയ്ക്ക് സന്തോഷിയ്ക്കാന്‍ മറ്റൊരു കാര്യവുമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് സഖ്യകക്ഷികളെല്ലാം ഒന്നിച്ചുനിന്നുവെന്നത് സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. എഐഎഡിഎംകെ, ബിജെഡി, എഎന്‍എല്‍ഡി, ജനതാദള്‍ യുനൈറ്റഡ് എന്നിവരെല്ലാം തന്നെ സുഷമയുടെ പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. കര്‍ണാടകയില്‍ ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടി വിട്ടത് ജനതാദളിനെ കൂടുതല്‍ സജീവമാക്കിയെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

പക്ഷേ, 244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഇറങ്ങിപ്പോക്കുകൊണ്ട് സര്‍ക്കാറിന് വിജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. അവിടെ എസ്പിക്കും ബിഎസ്പിക്കും കൂടി 24 അംഗങ്ങളാണുള്ളത്. അവര്‍ വിട്ടുനിന്നാല്‍ ലഭിക്കേണ്ട ഭൂരിപക്ഷം 111 ആയി കുറയും. യുപിഎയ്ക്ക് 92 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്തവരുടെയും മറ്റുള്ളവരെയും വോട്ടുകള്‍ കൂടി പരിഗണിച്ചാല്‍ പരമാവധി 109 വോട്ടുകള്‍ കിട്ടും. എന്ത് നാടകമാണെന്ന് വ്യാഴാഴ്ച രാജ്യസഭയില്‍ നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

English summary
The 253 ‘ayes’ vs 218 ‘noes’ said it all. The government had won. But the voting will still give the BJP, the major opposition party, some reason to smile. In the 244-member Rajyasabha, a mere walkout by the BSP and the SP will not work for the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X