കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ലെങ്കില്‍ സര്‍ക്കാര്‍ കടംവാങ്ങി കാറ് വാങ്ങും

Google Oneindia Malayalam News

Money Waste
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മുക്കാല്‍ പങ്കും ശമ്പളവും പെന്‍ഷനുമായി കൊടുക്കേണ്ടി വരുന്നതിനാല്‍ കേരളത്തിന്റെ സാമ്പത്തിക നില തകരാറിലാണെന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ ഭരണത്തില്‍ നടക്കുന്ന ധൂര്‍ത്തിനെയും അധികച്ചെലവിനെയും കണ്ടില്ലെന്ന് നടിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ തന്നെ വലിയൊരു അധികച്ചെലവാണ്. 21 മന്ത്രിമാരും അവരുടെ എണ്ണിയാല്‍ ഒടുങ്ങാത്ത പേഴ്‌സണല്‍ സ്റ്റാഫും ചേര്‍ന്ന് കേരളത്തെ മുടിക്കുകയാണ്. മന്ത്രിമാരും എം എല്‍ എമാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും ചില്ലറയല്ല.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വാഹനം വാങ്ങാനുള്ള ഉത്തരവുണ്ടായത്. ഓരോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും എട്ട് ലക്ഷം രൂപയുടെ വാഹനം തങ്ങളുടെ ഔദ്യോഗിക യാത്രാ ആവശ്യങ്ങള്‍ക്കായി വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും സ്വന്തമായി വാഹനം ഉള്ളപ്പോഴാണ് പ്രസിഡന്റിന് പ്രത്യേകമായി വാഹനം വാങ്ങാന്‍ 12 കോടി 16 ലക്ഷം രൂപ അധികച്ചെലവുണ്ടാക്കിയത്. ബ്ലോക്ക് തലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ട ഫണ്ടില്‍ നിന്നാണ് സംസ്ഥാനത്തെ ബ്ലോക്ക് പ്രസിഡന്റുമാര്‍ വാഹനത്തിനുള്ള തുക എടുത്തിരിക്കുന്നത്. നാട്ടില്‍ റോഡില്ലെങ്കിലും പാലമില്ലെങ്കിലും എന്താ, പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാറു വേണമെന്നാണ് വാശി. സര്‍ക്കാര്‍ ഉത്തരവ് വന്നതിനെത്തുടര്‍ന്ന് ഓരോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും തങ്ങള്‍ക്കിഷ്ടമുള്ള വാഹനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വാഹനം വാങ്ങാന്‍ അനുമതി ലഭിച്ചയുടനെ പഞ്ചായത്ത് പ്രസിഡന്റുമാരും വാഹനം വേണമെന്ന ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടിട്ടുണ്ട്. വൈകാതെ തന്നെ അതിനുള്ള ഉത്തരവും ഉണ്ടാകും. നിലവില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും സ്വന്തമായി വാഹനം ഉണ്ടുതാനും. എന്നാല്‍ പ്രസിഡന്റിന് മാത്രമായി ഉപയോഗിക്കാനാണ് വാഹനം വാങ്ങുക. സംസ്ഥാനത്ത് മൊത്തം 881 പഞ്ചായത്തുകളാണുള്ളത്. കുറഞ്ഞത് ഏഴ് ലക്ഷം രൂപ വീതം അനുവദിച്ചാല്‍ തന്നെ കുറഞ്ഞത് 65 കോടി രൂപ ഈയിനത്തില്‍ വേണ്ടിവരും.

പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തതിനാലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള നീക്കവും നടത്തുന്നത്. മന്ത്രി ഡോ. എം കെ മുനീര്‍ തന്റെ വകുപ്പില്‍ നടത്താന്‍ പോകുന്ന ആകര്‍ഷകമായ പാക്കേജാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കുള്ള പെന്‍ഷന്‍. പ്രതിമാസം അഞ്ഞൂറ് രൂപ വച്ച് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായാലും എത്രകോടി രൂപ ഇതിനായി കണ്ടെത്തേണ്ടിവരും?

സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തെ അവഗണിക്കുന്ന സര്‍ക്കാരും ഉദ്യോഗസ്ഥരും പൊതുജനത്തിന്റെ ദുരിതത്തിന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. വരള്‍ച്ചയും മഴക്കെടുതിയും മാറിമാറിയെത്തുന്ന കേരളത്തിലെ കര്‍ഷകന്റെ ദുരിതങ്ങളും ഇവര്‍ കണ്ട മട്ട് കാണിക്കുന്നില്ല.

English summary
Yet though in financial crisis, Kerala Goverment plan to buy vehicles for Block, Panchayath Presidents, now all local bodies has its own vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X