• search
• Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts

എങ്ങനെ ന്യൂസ്‌പോര്‍ട്ടലിനെ ഗ്രേഡ് ചെയ്യാം?

Next »

« Previous

മനോരമയും മാതൃഭൂമിയടക്കം രാജ്യത്തെ പത്രങ്ങള്‍ എത്ര കോപ്പിയടിക്കുന്നുവെന്ന് പുറമെയുള്ള ആര്‍ക്കെങ്കിലും അറിയാമോ? ദിവസവും കണക്ക് കൊടുക്കണമെന്നാണ് നിയമം. പക്ഷേ, അങ്ങനെ ആരും ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു ദിവസം നടത്തുന്ന പരിശോധനയെ അടിസ്ഥാനമാക്കിയാണ് എബിസി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതുവെച്ചാണ് പല പ്രമുഖ പത്രങ്ങളും ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഇതുപോലെ പത്രങ്ങളുടെ റീഡര്‍ഷിപ്പ് സര്‍വെയും മാനദഡമാവുന്നുണ്ട്. സര്‍ക്കുലേഷന്‍ പോലെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നീ കാര്യങ്ങള്‍ ഓരോ സ്ഥാപനത്തിന്റെയും ബിസിനസ് രഹസ്യങ്ങളാണ്. ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് മത്സരബുദ്ധിയോടെയുള്ള ബിസിനസ് ലോകത്ത് അത്യാവശ്യമാണു താനും. അതുകൊണ്ട് എന്തെങ്കിലും രീതിയിലുള്ള കോഡ്(സ്‌ക്രിപ്റ്റ്) നല്‍കി പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റിന്റെ ഗ്രേഡ് കണ്ടെത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. കാരണം പിആര്‍ഡി സ്വന്തമാക്കുന്ന ഇത്തരം വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താനാവില്ല വിവരാവകാശനിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാലും ഇവ കൈമാറേണ്ടി വരും.

1 http://www.comscore.com. ലോകത്തുള്ള ഒട്ടുമിക്ക ആഡ് ഏജന്‍സികളും കമ്പനികളും ഇതിലെ ഡാറ്റകളാണ് ഒരു വെബ്‌സൈറ്റിന്റെ ട്രാഫിക് അറിയാന്‍ ഉപയോഗിക്കുന്നത്. നീല്‍സനാണ് ഇത് നടത്തുന്നത്. പണം കൊടുത്ത് ലോഗിന്‍ ചെയ്യേണ്ട സേവനമാണിത്. പിആര്‍ഡി ഇതില്‍ വരിക്കാരാകുന്നതോടെ ഇത് സാധ്യമാകും. ടെലിവിഷന്‍ ചാനലുകളുടെ പരിപാടികളുടെ റേറ്റിങ് നടത്തുന്ന TAM നീല്‍സന്‍ നടത്തുന്ന സര്‍വെയാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.

2 അലക്‌സാ റാങ്ക് (alexa.com) : നൂറുശതമാനവും സൗജന്യമായ ഒന്നാണ്. ഇത് പിആര്‍ഡിക്ക് എളുപ്പത്തില്‍ നോക്കാം. അലക്‌സാ റാങ്കില്‍ 50000ല്‍ താഴെയെത്തിയാല്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധന പിആര്‍ഡിയ്ക്ക് പ്രഖ്യാപിക്കാവുന്നതാണ്. ഇതോടെ തന്നെ അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. 50000 അലക്‌സാറാങ്കുള്ള സൈറ്റിനു പോലും കാര്യമായ സന്ദര്‍ശകരുണ്ടാകില്ല. മാതൃഭൂമി, മനോരമ, വണ്‍ഇന്ത്യ, വെബ്ദുനിയ പോലുള്ള സൈറ്റുകള്‍ മാത്രമാണ് 4000ല്‍ താഴെ റാങ്കുള്ളത്.

അമ്പതിനായിരം എന്നത് അത്ര വലിയ റാങ്കല്ല ഇന്‌റര്‍നെറ്റിലെ വെബ് സൈറ്റുകള്‍ക്ക് റാങ്ക് നല്‍കിയാല്‍ 50000 ാമത്തെ റാങ്ക് കിട്ടുന്ന സൈറ്റിനാണ് അലക്‌സ ആ റാങ്ക് നല്‍കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ കട്ട് ഓഫ് വെയ്ക്കാന്‍ സൈറ്റിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധിക്കും. എന്നാല്‍ അതിന് വഴങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

3 ഗൂഗിള്‍ ആഡ് പ്ലാനര്‍ (https://www.google.com/adplanner/): ഇതും സൗജന്യമായി പരിശോധിക്കാന്‍ സാധിക്കും. ഒരു വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ കരുത്ത് ഇതില്‍ നിന്നും വ്യക്തമാകും. സൈറ്റിന്റെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും ഈ വിവരം ലഭ്യമാവും. ഒരു മാസത്തേയോ ഒരു ദിവസത്തേയോ ശരാശരി കണക്കായിരിയ്ക്കും ഇവിടെ ലഭ്യമാവുന്നത്.

4 അപേക്ഷ സമര്‍പ്പിയ്ക്കുന്നതിന്‌റെ മുന്‍പുള്ള മൂന്നു മാസത്തെ ഗൂഗിള്‍ അനാലിറ്റിക്‌സ് റിപ്പോര്‍ട്ടിന്റെ കോപ്പി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. Visits, Unique Visitors, Pageviews, Page/Visit എന്നിവ കാണിക്കുന്ന വിസിറ്റേഴ്‌സ് ഓവര്‍വ്യൂ എന്ന പേജാണ് നല്‍കേണ്ടത്. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അനലിറ്റിക്‌സ് ലോഗിന്‍ ചെയ്ത് കാണിച്ചുകൊടുക്കേണ്ടതാണ്. ഈ പരിശോധന നിര്‍ബന്ധമാക്കുന്നതാണ് നല്ലത്.

5 സ്വന്തമായി വാര്‍ത്തകളും വിശകലനങ്ങളും എഴുതി ഇന്‌റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നവരായിരിയ്ക്കണം അപേക്ഷകര്‍. മറ്റ് സൈറ്റുകളുടെ ലിങ്കുകള്‍ നല്‍കി സൈറ്റ് നടത്തുന്നവരുണ്ട്. ഇത്തരത്തിലുള്ള സൈറ്റുകളെ ഒഴിവാക്കാനായാണ് ഈ നിബന്ധന. അഗ്രഗേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്ക് മുകളില്‍ പറഞ്ഞ യോഗ്യതകളുണ്ടെങ്കിലും പരിഗണിക്കരുത്.

6 ദൈനംദിന വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്യുന്ന സൈറ്റുകള്‍ക്ക് മാത്രം ന്യൂസ്‌പോര്‍ട്ടല്‍ അക്രെഡിഷന്‍ നല്‍കിയാല്‍ മതി. വാര്‍ത്താവിശകലന സൈറ്റുകളെയും മാഗസിന്‍ സ്വാഭാവമുള്ളവയെയും ഒഴിവാക്കണം. പക്ഷേ, പേജ് വ്യു പരിഗണിക്കുമ്പോള്‍ ഏതെങ്കിലും സ്ലാബില്‍ ഉള്‍പ്പെടാനുള്ള യോഗ്യതയുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കുന്നില്‍ തെറ്റില്ല. പക്ഷേ, ന്യൂസ്‌പോര്‍ട്ടല്‍ എന്ന രീതിയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കരുത്.

7 മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ വര്‍ഷവും നിശ്ചിതസമയത്ത് വിശകലനം ചെയ്യുകയും അക്രെഡിഷന്‍ തുടരണോയെന്ന കാര്യത്തില്‍ പിആര്‍ഡി അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യണം. കൃത്യമായി അപ്‌ലോഡ് ചെയ്യാത്ത സൈറ്റുകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് ചുരുക്കം. രജിസ്റ്റര്‍ പ്രകടനം അടുത്ത വര്‍ഷത്തെ പരിശോധനയിലും ഉണ്ടാകണമെന്ന് ചുരുക്കം.

അടുത്ത പേജില്‍

ന്യൂസ്‌പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?

Next »

« Previous

English summary
Kerala Government is trying to form guidelines for online news portal accreditation. Government is planning to form a five member committee with just technical experts. But these are technocrats and no body from the internet publishing industry is included. What government should do and what they should not?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more