കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ്‌പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?

Google Oneindia Malayalam News

Kerala Goverment
1 ഡൊമെയ്‌ന് ചുരുങ്ങിയത് രണ്ടു വര്‍ഷം പഴക്കം വേണം. രജിസ്‌ട്രേഷന്‍ ഏറ്റവും ചുരുങ്ങിയത് അടുത്ത അഞ്ചുവര്‍ഷത്തേയ്‌ക്കെങ്കിലും രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം

2 അപേക്ഷിക്കുമ്പോള്‍ അവസാന മൂന്ന് സെര്‍വര്‍ ഇന്‍വോയ്‌സ് അപേക്ഷയോടൊപ്പം വെയ്ക്കണം

3 കമ്പനിയുടെ രണ്ട് ഔദ്യോഗിക ഇമെയില്‍ നിര്‍ബന്ധമായും ഫോമില്‍ എഴുതി വാങ്ങണം. ഈ ഇമെയിലുകള്‍ പോര്‍ട്ടല്‍ ഡൊമെയ്ന്‍ അല്ലെങ്കില്‍ കമ്പനി ഡൊമെയ്‌നുമായി ബന്ധപ്പെട്ടതായിരിക്കണം. ജിമെയില്‍, യാഹു പോലുള്ള മെയില്‍ സേവനം ആയിരിക്കരുത്. പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന വ്യക്തി വെബ് സൈറ്റിലോ അതിന്‌റെ ഉടമസ്ഥതയുള്ള സ്ഥാപനത്തിലോ പ്രധാനി ആയി പ്രവര്‍ത്തിയ്ക്കുന്ന ആളായിരിയ്ക്കണം. ഉദാഹരണത്തിന്: മാനേജിങ് ഡയറക്ടര്‍, എഡിറ്റര്‍ എന്നീ തസ്തികകളിലുള്ള ആരെങ്കിലും ആയിരിക്കണം.

4 പോര്‍ട്ടലിന്റെ ഓഫിസ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതും പോര്‍ട്ടലിന്റെ അല്ലെങ്കില്‍ പോര്‍ട്ടലിന്റെ ഉടമസ്ഥരായ കമ്പനിയുടെ പേരില്‍. ന്യൂസ്‌പോര്‍ട്ടലാണെന്ന് ലൈസന്‍സില്‍ വ്യക്തമാക്കിയിരിക്കണം.

5 ഏറ്റവും ചുരുങ്ങിയത് മൂന്നു ജീവനക്കാരുണ്ടായിരിക്കണം. ഇവരെ കുറിച്ചുള്ള വിശദമായ വിവരങ്ങളും സമര്‍പ്പിക്കണം.

6 വെബ്‌സൈറ്റിന് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഡാറ്റാബേസ് (വാര്‍ത്താ ശേഖരം) നിര്‍ബന്ധമായും വേണം. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അക്രെഡിഷനായി സമര്‍പ്പിച്ച സൈറ്റില്‍ തന്നെ ഡാറ്റകള്‍ കാണിച്ചുകൊടുക്കണം.

7 ഡൊമെയ്ന്‍/സ്‌പേസ് ഓണര്‍ഷിപ്പ് വ്യക്തമാക്കുന്നതിന്റെ ഫോട്ടോകോപ്പി വേണം. ഇതിലെ ഇമെയില്‍ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഇമെയിലുകളില്‍ ഒന്നായിരിക്കണം. ഡൊമെയ്ന്‍ പ്രൈവസി പ്രൊട്ടക്ട് ചെയ്യരുത്.

8 വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരിക്കണമെന്ന് വെബ്‌സൈറ്റിന്റെ കോണ്‍ടാക്റ്റ് പേജിലോ ഫൂട്ടറിലോ വ്യക്തമാക്കണം. വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇമെയിലും ഈ പേജില്‍ കാണേണ്ടതാണ്.

ആദ്യ പേജില്‍

ന്യൂസ്‌പോര്‍ട്ടല്‍ അക്രഡിറ്റേഷന്‍,വിദഗ്ധസമിതി വേണംന്യൂസ്‌പോര്‍ട്ടല്‍ അക്രഡിറ്റേഷന്‍,വിദഗ്ധസമിതി വേണം

English summary
Kerala Government is trying to form guidelines for online news portal accreditation. Government is planning to form a five member committee with just technical experts. But these are technocrats and no body from the internet publishing industry is included. What government should do and what they should not is discussed here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X