കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസ്താവനകള്‍ക്കു പിറകിലെ ചേതോവികാരം

  • By Shibu
Google Oneindia Malayalam News

Chandy-Channithala
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഔദാര്യമായി ലഭിച്ച എം എല്‍ എ സ്ഥാനത്തില്‍ കവിഞ്ഞ് പാര്‍ട്ടിയിലും ഭരണത്തിലും തനിക്ക് രക്ഷയൊന്നുമില്ല എന്ന തിരിച്ചറിവാണ് പാളയത്തില്‍ പടയൊരുക്കാനുള്ള മുരളിയുടെ ശ്രമങ്ങള്‍ക്ക് പിന്നിലുള്ള ചേതോവികാരം. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ഇടയ്ക്കിടെ പ്രസ്താവനയിറക്കുന്ന മുരളീധരനെ അധികാരവും സ്വാധീനവും അകന്ന് നില്‍ക്കുന്നതിനാല്‍ അണികള്‍ പോലും കൈവിട്ടെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.

സംസ്ഥാന കോണ്‍ഗ്രസില്‍ യുവരാജാവായി വാണിരുന്ന കെ മുരളീധരന്‍ കെ കരുണാകരന്റെ പതനത്തോടെ കാലിടറിത്തുടങ്ങിയിരുന്നു. കെ മുരളീധരനെയും പിന്നീട് പത്മജയെയും അധികാരത്തിന്റെ ഉന്നതങ്ങളില്‍ അരിയിട്ടുവാഴിക്കാനുള്ള കെ കരുണാകരന്റെ ശ്രമങ്ങള്‍ക്കെതിരെ എ ഗ്രൂപ്പ് മാത്രമല്ല കരുണാകരനൊപ്പമുണ്ടായിരുന്നവരും എതിര്‍പ്പുയര്‍ത്തി. ഇതിനിടെയാണ് ചാരക്കേസ് വീണുകിട്ടുന്നത്. കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധര്‍ ഗ്രൂപ്പുമറന്ന് അദ്ദേഹത്തിനെതിരെ പടയൊരുക്കി.

കരുണാകരന്റെ സ്വാധീനവും സാമര്‍ത്ഥ്യവും അപകടമായിക്കണ്ട കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവും ഇവര്‍ക്ക് പിന്തുണ നല്‍കി. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു. എ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി പിന്നീട് കളിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. തുടര്‍ന്ന് കെ പി സി സി പ്രസിഡന്റായിരുന്ന കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയടക്കമുള്ള കരുണാകരവിരുദ്ധര്‍ വാരിക്കുഴിയൊരുക്കി വീഴിച്ചു.

ആന്റണി മന്ത്രിസഭയിലേക്ക് കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവപ്പിച്ച് കൊണ്ടുവന്നിരുത്തി ഉപതെരഞ്ഞെടുപ്പില്‍ തറപറ്റിച്ചു. പിന്നീട് എവുന്നേല്‍ക്കാനാവാത്ത വീഴ്ചകളുടെ ഘോഷയാത്രതന്നെയായിരുന്നു കെ കരുണാകരനും മുരളീധരനും നേരിട്ടത്. ഡി ഐ സിയുണ്ടാക്കി കോണ്‍ഗ്രസിന് പുറത്തുപോയി. ഡി ഐ സിയെ എല്‍ ഡി എഫ് തള്ളിപ്പറഞ്ഞപ്പോള്‍ എന്‍ സി പിയായി. അവിടെയും മോക്ഷം കിട്ടാതെ വീണ്ടും കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് കിട്ടാന്‍ കാത്തുകെട്ടിക്കിടന്നു.

English summary
Stepping up pressure on Kerala government to take action against the policemen who initiated ISRO spy case, Congress leader K Muraleedharan today said he would go to any extent to prove the "innocence" of his late father K Karunakaran, who was removed as Chief Minister in the backdrop of the espionage scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X