കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസലോകം വിശ്വസിയ്ക്കാത്ത പുതിയ വിവാദം

Google Oneindia Malayalam News

Ancient Papyrus
ദൈവത്തിന് അപ്പനും അമ്മയും ഭാര്യയും മക്കളുമുണ്ടോ? ദൈവങ്ങളും മതങ്ങളും ഉണ്ടായ കാലം മുതല്‍ തന്നെ ഈ ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ ഉന്നയിച്ചവരില്‍ വളരെപ്പേര്‍ പരലോകത്തെത്തിയിട്ടുമുണ്ട്. ദൈവം എന്ന സങ്കല്‍പം മനുഷ്യന്റെ പരിധിക്ക് പുറത്ത് നില്‍ക്കണമെന്ന മനുഷ്യന്റെ തന്നെ ആഗ്രഹം കൊണ്ട് പൊതുവേ ദൈവങ്ങള്‍ എല്ലാറ്റിനും മുമ്പുതന്നെ ഇവിടെയുണ്ട് എന്ന പൊതുവായ ആശയത്തില്‍ വിശ്വാസം ഉറപ്പിക്കപ്പെടുകയാണ് പതിവ്. ദൈവവുമായും മതങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ തൊട്ടാല്‍ തന്നെ ആളിക്കത്തുമെന്നതിന്റെ ഉദാഹരണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തന്നെ വാര്‍ത്തയായിരിക്കുന്നതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കാതിരിക്കുകയാണ് നല്ലത്. ലോകമെമ്പാടും ഏതെങ്കിലും മതങ്ങളിലും ദൈവങ്ങളിലും വിശ്വസിയ്ക്കുന്നവരുടെ എണ്ണമാണ് കൂടുതലുളളതെന്നതിനാല്‍ മതത്തെയും ദൈവത്തെയും സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കുക സാധാരണമാണ്. എങ്കിലും യുക്തിയും ശാസ്ത്രവും ഉപയോഗിച്ച് മതത്തെ പഠിക്കാനും മനസിലാക്കാനും വിശദകരിക്കാനുമുള്ള ശ്രമങ്ങള്‍ എല്ലായിടത്തും എല്ലാക്കാലവും നടക്കുന്നുമുണ്ട്.

പുതിയൊരു വാര്‍തത കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ദൈവവുമായി ബന്ധപ്പെട്ട അസ്തിത്ത്വവപ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. െ്രെകസ്തവരുടെ ദൈവമായ യേശുക്രിസ്തു വിവാഹിതനായിരുന്നു എന്ന് സൂചന നല്‍കുന്ന പാപ്പിറസ് പുരാരേഖ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തിയത് ഹാര്‍വാര്‍ഡിലെ ദൈവശാസ്ത്ര പ്രഫസറായ കാരന്‍ കിംഗ് ആണ്. നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് സ്ഥിരീകരിച്ചിരിക്ുന്ന പാപ്പിറസ് തുണ്ട് ഒരു വിസിറ്റിംഗ് കാര്‍ഡിനേക്കാള്‍ വലിപ്പം കുറഞ്ഞതാണെന്നും അവര്‍ വെളിപ്പെടുത്തുകയും ഈ പാപ്പിറസ് തുണ്ട് പുറംലോകത്തെ കാണിക്കുകയും ചെയ്തു.

പുരാതന ഈജിപ്തിലെ കോപ്റ്റിക് ലിപിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ പാപ്പിറസ് തുണ്ടില്‍ എട്ടുവരികള്‍ മാത്രമേയുള്ളൂ. ഇതില്‍ പറയുന്നത് 'യേശു അവരോട് പറഞ്ഞു, എന്റെ ഭാര്യ' എന്നാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. റോമില്‍ നടന്ന ഒരു സമ്മേളനത്തിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഈ പാപിറസ് താള്‍ പുറംലോകം കാണുന്നത്. പ്രഫസര്‍ കാരന്റെ വാദമനുസരിച്ച് കുറഞ്ഞത് നാലാം നൂറ്റാണ്ട് വരെയെങ്കിലും യേശു വിവാഹം ചെയ്തതായി ആളുകള്‍ കരുതിയിരുന്നു എന്നാണ്. മാത്രമല്ല മഗ്ദലനമറിയം തന്റെ ശിഷ്യയാകാന്‍ യോഗ്യതയുളളവളാണെന്നും യേശുക്രിസ്തു പറഞ്ഞതായും ഈ രേഖയിലുണ്ട്.

ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും. യേശവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല എന്നാണ് െ്രെകസ്തവ സഭകളുടെ വിശ്വാസവും നിലപാടും. അതിനാലാണ് സ്ത്രീകള്‍ക്ക് പ്രമുഖ െ്രെകസ്തവസഭകളിലൊന്നും പൗരോഹിത്യവൃത്തിയിലേര്‍പ്പെടാന്‍ കഴിയാത്തത്. എന്നാല്‍ സഭാശുശ്രൂഷയ്ക്കായി കന്യാസ്ത്രീകളെന്ന പേരില്‍ അവര്‍ക്ക് ബ്രഹ്മചര്യം പാലിച്ച് ദൈവവേല ചെയ്യുകയുമാകാം.

എന്നാല്‍ െ്രെകസ്തവസഭയുടെ നിലനില്‍പ്പ് ത്‌നെ ക്രിസ്തുവിന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ പ്രഫ. കാരന്റെ വെളിപ്പെടുത്തല്‍ ലോകമെമ്പാടുമുള്ള െ്രെകസ്തവ വിശ്വാസികളിലും സഭകളിലും വന്‍ എതിര്‍പ്പുകളും പ്രതിഷധങ്ങളും ഉയരുമെന്നതില്‍ സംശയമില്ല. യോശുക്രിസ്തു മരിക്കുന്ന മുപ്പത്തിമൂന്നാം വയസുവരെ അദ്ദേഹം കടുത്ത ബ്രഹ്മചര്യനിഷ്ഠ പാലിച്ചുവെന്ന വിശ്വാസത്തിന്റെ പേരിലാണ് പ്രമുഖ െ്രെകസ്തവവിഭാഗമായ കത്തോലിക്കാ സഭയില്‍ പുരോഹിതരും സന്ന്യാസിനികളും ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നത്. വിവാദ നായികയായ മഗ്ദലന മറിയം െ്രെകസ്തവരുടെ വിശ്വാസം അനുസരിച്ച് പാപിനിയായ സ്ത്രീയായിരുന്നു. അതായത് വേശ്യയായിരുന്ന മഗ്ദലന മറിയത്തിന് മാനസാന്തരമുണ്ടായി അവള്‍ യേശുവിനൊപ്പം കൂടി പിന്നീട് അറിയപ്പെടുന്ന ഭക്തയായി മാറിയെന്നാണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന ബൈബിളിലും പറയുന്നത്.

എന്നാല്‍ വിവിധ നൂറ്റാണ്ടുകളിലായി ദൈവശാസ്ത്ര ഗവേഷകരും പ്രമുഖ എഴുത്തുകാരും വാദിക്കുന്നത് മഗ്ദലനമറിയം യേശുവിന്റെ ശിഷ്യയും ഭാര്യയും അദ്ദേഹത്തിന്റെ മക്കളുടെ അമ്മയുമായിരുന്നുവെന്നാണ്. ഇത് സംബന്ധിച്ച് സഭയുടെ പ്രതിഷേധങ്ങളും വിവാദ കോലാഹലങ്ങളും ഉണ്ടായിട്ടുമുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിലും മഗ്ദലനമറിയം യേശുവിന്റെ ഭാര്യയായിരുന്നു, ഇവര്‍ക്ക് മക്കളമുണ്ടായിരുന്നു എന്ന വാദത്തെ കേന്ദ്രീകരിച്ചുള്ളതാണ്.

എന്തായാലും യേശുക്രിസ്തുവിന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീയായിരുന്നു മദ്ഗലനമറിയം എന്ന കാര്യത്തില്‍ െ്രെകസ്തവര്‍ക്കും തര്‍ക്കമില്ല. െ്രെകസ്തവരുടെ വിശ്വാസം അനുസരിച്ച് ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ആദ്യം ദര്‍ശനം നല്‍കിയത് മഗ്ദലന മറിയത്തിനായിരുന്നവെന്ന് ബൈബിളില്‍ പറയുന്നുണ്ട്. മഗ്ദലമറിയം യേശുവിന്റെ ഭാര്യയും അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയും ആണെന്ന് വാദിക്കുന്നവരും വ്യക്തമാക്കുന്നത് യേശു മരിച്ച് ഉയര്‍ന്നെഴുന്നേറ്റപ്പോള്‍ ആദ്യം തന്റെ പ്രാണപ്രേയസിക്ക് തന്നെ ദര്‍ശനം നല്‍കിയതില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ്.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടും സഭയുടെ വിശ്വാസത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും എഴുതതുകളും ഉണ്ടായിട്ടുണ്ട്. െ്രെകസ്തവരുടെ വിശ്വാസമനുസരിച്ച് കന്യകയായ സ്ത്രീ ലോക പിതാവായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുരുഷ സ്പര്‍ശമേല്‍ക്കാതെ ഗര്‍ഭിണിയാവുകയും അവള്‍ പ്രസവിക്കുകയും ചെയ്ത കുഞ്ഞാണ് യേശു എന്നാണ്. യേശുവിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മറിയത്തെ വിവാഹം ചെയ്ത ജോസഫ് എന്ന ആശാരി യേശുവിന്റെ വളര്‍ത്തച്ഛനായാണ് െ്രെകസ്തവര്‍ വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള വിശ്വസങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലും കാണുന്നുണ്ട്. ലോകത്തെ പല മതങ്ങളിലും ദൈവങ്ങള്‍ക്ക് ഇത്തരത്തിലുള്ള അമാനുഷിക വ്യക്തിത്വമാണുള്ളത്.

ഇത് വിശ്വാസം, എന്നാല്‍ ഒരു മനുഷ്യസ്ത്രീ ഗര്‍ഭം ധരിക്കണമെങ്കില്‍ പുരുഷനുമായി സംസര്‍ഗം പുലര്‍ത്തണമെന്നത് ശാസ്ത്രസത്യം. അതുകൊണ്ട് ഒന്നുകില്‍ വിവാഹത്തിന് മുമ്പ് മറിയം ഏതെങ്കിലും പുരുഷനുമായി ബന്ധപ്പെട്ട് ഉണ്ടായ കുട്ടിയായിരിക്കം യേശു എന്ന് വാദം നിലനില്‍ക്കുന്നുണ്ട്. ഇതറിയാതെ ജോസഫ് മറിയത്തെ വിവാഹം ചെയ്തതാകാം. അല്ലെങ്കില്‍ ഇതറിഞ്ഞുകൊണ്ട് കരുണ തോന്നി ജോസഫ് മറിയത്തെ വിവാഹം ചെയ്തതാകാം. അതുമല്ലെങ്കില്‍ ജോസഫിന്റെ തന്നെ കുട്ടിയാകാം യേശു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സിദ്ധാന്തങ്ങളും പുസ്തകങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. വിശ്വാസികള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലാത്തതിനാല്‍ വിവാദങ്ങളെ പുല്ലുപോലെ െ്രെകസ്തവര്‍ തള്ളിക്കളയും. യേശു എന്ന വ്യക്തിത്വത്തിന്റെ ശോഭയ്ക്ക് ഈ വിവാദങ്ങളൊന്നും കറപുരട്ടില്ലെന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ ഇത്തരം വിവാദങ്ങളെ വിശ്വാസികളും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. ദൈവശാസ്ത്ര പ്രഫസറായ കാരന്‍ കിംഗ് പ്രശസ്തയാവാന്‍ നടത്തുന്ന തന്ത്രമായായിരിയ്ക്കും ഏറെ വിശ്വാസികളും ഇതിനെ കാണുക.

മതവും വിശ്വാസവും യുക്തിക്ക് പുറത്ത് നിന്ന് ചിന്തിക്കുകയും മനുഷ്യസാധ്യമായ കാര്യങ്ങള്‍ക്കപ്പുറത്തുള്ള വസ്തുതകളെ അംഗീകരിക്കുകയും ചെയ്യുന്നതിനാല്‍ ക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉയര്‍ത്തെഴുന്നേല്‍പ്പുമെല്ലാം അരക്കിട്ടുറപ്പിച്ച വിശ്വസസംഹിതകളാണ്. ഇതിനിടെ യേശുവിന് ഭാര്യയും മക്കളും ഉണ്ടെന്നോ യേശുവിന്റെ അച്ഛനാരെന്നോ ഉള്ള സംശയങ്ങള്‍ക്കും വാദങ്ങള്‍ക്കും ഒരുനിലനില്‍പ്പുമില്ല. ഇത്തരം വാദങ്ങള്‍ യേശുിന്റെ വ്യക്തിത്വത്തെ ബാധിക്കുന്നതിനേക്കാളേറെ നിലവിലുള്ള വിശ്വാസസംഹിതകളെയും സഭാസംവിധാനത്തെയും അതിന്റെ കെട്ടുറപ്പിനെയും ബാധിക്കുന്ന കാര്യമായതിനാല്‍ സഭാനേതൃത്വം തന്നെ വേണ്ടത് ചെയ്യും.

English summary
A previously unknown scrap of ancient papyrus written in ancient Egyptian Coptic includes the words "Jesus said to them, my wife," -- a discovery likely to renew a fierce debate in the Christian world over whether Jesus was married, Reports timesofindia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X