കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയ്ക്കും സ്മാര്‍ട് സിറ്റിയുടെ ഗതി?

Google Oneindia Malayalam News

Kochi Metro
കൊച്ചി മെട്രോ കടലാസില്‍ എത്തിയപ്പോള്‍ തന്നെ വിവാദങ്ങളും കൂടെക്കൂടി. സ്മാര്‍ട്ട്‌സിറ്റിയുടെ ഗതിയാകുമോ കൊച്ചി മെട്രോയ്ക്കും സംഭവിക്കുക എന്നുമാത്രമേ ഇനിയറിയാനുള്ളൂ. സ്മാര്‍ട്ട്‌സിറ്റി ആറുവര്‍ഷം കടലാസില്‍ കുരുങ്ങിക്കിടന്ന ശേഷം ഇപ്പോള്‍ ജീവന്‍ വച്ചുവരുന്നതേയുള്ളൂ. ഇത് എന്ന് പൂര്‍ത്തിയാകുമെന്ന് സംസ്ഥാന സര്‍ക്കാരിനോ സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ക്കോ പറയാനാകുന്നില്ല. പദ്ധതി നടപ്പിലാകാത്തതിന് പിന്നില്‍ ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ആണ് മുന്നിട്ട് നില്‍ക്കുന്നതെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇത് മെട്രോയുടെ കാര്യത്തിലെങ്കിലും സംഭവിക്കാതിരിക്കേണ്ടതുണ്ട്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പദ്ധതിയുടെ ചിലവ് 5128 കോടി രൂപയാണ്. പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്വത്തില്‍ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം മുന്‍ സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുക. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞപ്പോള്‍ പദ്ധതി ആര് നടത്തുമെന്നതിനെക്കുറിച്ചാണ് പുതിയ തര്‍ക്കമുണ്ടായിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഡല്‍ഹി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് തന്നെയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലവട്ടം വ്യക്താക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി മെട്രോയെ നിര്‍മ്മാണച്ചുമതല ഏല്‍പ്പുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനെ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചാല്‍ മാത്രമേ താന്‍ പദ്ധതിയുമായി സഹകരിക്കൂവെന്ന് ഇ ശ്രീധരനും നിര്‍ബന്ധം പിടിച്ചിരിക്കുകയാണ്.

കൊച്ചിക്ക് മെട്രോ റെയില്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പദ്ധതി നടത്തിപ്പ് ആരെ ഏല്‍പ്പിക്കണമെന്നാണ് തര്‍ക്കം. ഇ ശ്രീധരനെ ഒഴിവാക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും കഴിയില്ലെന്നിരിക്കെ ശ്രീധരനെ മുന്നില്‍ നിര്‍ത്തി നിര്‍മ്മാണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ താല്‍പര്യം. എന്നാല്‍ ഇ ശ്രീധരന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡെല്‍ഹി മെട്രോയെ തന്നെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.

5128 കോടിയുടെ പദ്ധതിയാണെങ്കിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി ചെലവ് ഇതിലും ഉയരുമെന്നത് വ്യക്തമാണ്. ഏറ്റവും കുറഞ്ഞത് 7000 കോടി രൂപയെങ്കിലും മെട്രോ യാഥാര്‍ത്ഥ്യമാകാന്‍ ആവശ്യമുണ്ട്. ഡല്‍ഹി മെട്രോ പദ്ധതി ഏറ്റെടുക്കുകയും ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ കമ്മീഷന്‍ താല്‍പര്യക്കാരുടെ മോഹങ്ങള്‍ പൂവണിയില്ലെന്നുറപ്പാണ്. പദ്ധതി നടപ്പിലാക്കുന്നതില്‍ കണിശതയും നിര്‍ബന്ധബുദ്ധിയുമുള്ള ഇ ശ്രീധരന്‍ സ്ഥാപിത താല്‍പര്യക്കാരുടെ കണ്ണിലെ കരട് തന്നെയാണ്.

മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറം പ്രതിച്ഛായയുള്ള വ്യക്തി കൂടിയാകുമ്പോള്‍ കൊച്ചി മെട്രോ പൂര്‍ണമായും ശ്രീധരന്റെ കയ്യില്‍ കൂടി മാത്രമേ നടക്കൂ എന്നതും കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെ അലോസരപ്പെടുത്തുന്നുണ്ട്. വന്‍ പദ്ധതികള്‍ രൂപപ്പെടുത്താനും നടപ്പിലാക്കാനുമാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയ്ക്ക് എന്നും താല്‍പര്യം. അഴിമതിയെന്ന് പേരുപറയിപ്പിക്കാതെ തന്നെ കോടികള്‍ കമ്മീഷന്‍ ഇനത്തില്‍ പോക്കറ്റിലെത്തുന്നത് ഇത്തരം വന്‍പദ്ധതിയിലൂടെയാണ്. കൃത്യമായി കണക്ക് പറഞ്ഞ് കമ്മീഷന്‍ നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് നിര്‍മ്മാണച്ചുമതല നല്‍കുന്നതിനാണ് ഇവര്‍ക്ക് താല്‍പര്യം.

കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന്‍ ഇന്ത്യയില്‍ തന്നെ എണ്ണപ്പെട്ട സാങ്കേതിക വിദഗ്ധനാണ്. ഏറ്റെടുത്തുകഴിഞ്ഞാല്‍ കൊച്ചി മെട്രോ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പലതവണ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ പദ്ധതി വൈകാതെ തന്നെ നടപ്പിലാക്കുന്നതിനേക്കാള്‍ ചിലര്‍ക്ക് ഉത്സാഹം വിവാദങ്ങള്‍ കെട്ടഴിച്ചുവിടാനാണ്.
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി മെട്രോ എം ഡി ടോം ജോസ് അടക്കമുള്ളവര്‍ കമ്മീഷന്‍ ദാഹക്കാരാണെന്നണ് വി എസിന്റെ ആരോപണം.

English summary
Stirring another controversy, Opposition Leader V.S. Achuthanandan said on Sunday that people behind Kochi Metro Rail Limited (KMRL) including its managing director Tom Jose were looking for commissions in the Rs 5,168 crore project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X