കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ത്താവേ, മെത്രാന്മാരുടെ ഗുണ്ടായിസം പൊറുക്കേണമേ!

  • By ഷിബു ടി
Google Oneindia Malayalam News

Praying
യാക്കോബായ-ഓര്‍ത്തഡോക്‌സ് യുദ്ധത്തിനിടെ പാളയത്തില്‍ പടയെന്ന് പറയുന്നതുപോലെ യാക്കോബായ സഭയില്‍ മെത്രാന്മാര്‍ തമ്മിലുള്ള പോര് കൊഴുക്കുന്നു. യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമീസ്, സഭാ നേതൃത്വം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചത് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് വിശ്വാസികളെ അറിയിച്ചശേഷം ക്ലിമ്മീസ് മെത്രാപ്പോലീത്ത ഞായറാഴ്ച കട്ടപ്പനയിലെ അരമന വിട്ടു. ജീവന് ഭീഷണിയുള്ളതിനാല്‍ ക്ലിമീസിന്റെ ഡ്രൈവറും രണ്ട് ശെമ്മാച്ചന്‍മാരും അദ്ദേഹത്തോടൊപ്പം അരമന വിട്ടുപോയി.

ക്ലിമ്മീസിനെതിരെ നടപടിയെടുക്കാന്‍ സഭാ ആസ്ഥാനത്ത് സുനഹദോസ് നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ ക്ലിമീസ് അരമന വിട്ടത്. മെത്രാപ്പോലീത്ത 48 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലര്‍ കട്ടപ്പനയിലെ അരമനയിലെത്തി ബഹളം വച്ചിരുന്നു. കാറിന്റെ െ്രെഡവറെ കയ്യേറ്റം ചെയ്യാനും ഇവര്‍ ശ്രമിച്ചു. അരമനയില്‍നിന്ന് ഇറങ്ങി ഓടിയ കാര്‍ െ്രെഡവര്‍ അയല്‍വാസിയുടെ വീട്ടില്‍ക്കയറിയാണ് രക്ഷപ്പെട്ടത്. ബഹളം കേട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കട്ടപ്പന സി ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തിയാണ് അക്രമം നടത്താനെത്തിയവരെ പറഞ്ഞയച്ചത്.

താന്‍ സഭാനേതൃത്വത്തിന് മൂന്നുകോടി രൂപ കടം വാങ്ങി നല്‍കിയെന്ന് ക്ലിമ്മീസ് ആരോപണം ഉന്നയിച്ചിരുന്നു. തന്നെ മെത്രാനാക്കുന്നതിന് മുമ്പായിരുന്നു പണം കൊടുത്തതെന്നും താന്‍ വലിയ ബാധ്യതയില്‍ അകപ്പെട്ടിരിക്കുകയുമാണെന്നാണ് ക്ലിമ്മീസ് പറഞ്ഞത്.
സഭാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗിക ചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.

തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തതായും അറിയിപ്പുണ്ടായിരുന്നു. ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് നീക്കംചെയെ്തങ്കിലും കട്ടപ്പനയിലെ അരമനയില്‍ത്തന്നെയായിരുന്നു താമസിച്ചിരുന്നത്. മൂന്നുവര്‍ഷം മുന്‍പാണ് യാക്കോബായ സഭ ഇടുക്കി ഭദ്രാസനം തുടങ്ങിയത്. അന്നുമുതല്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു ക്ലിമീസ്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തയെ ഇടുക്കി ഭദ്രാസനാധിപ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് യാക്കോബായ സഭ നേതൃത്വം കഴിഞ്ഞ ദിവസം പത്രസമ്മേളത്തില്‍ അറിയിച്ചിരുന്നു.

മെത്രാപ്പോലീത്ത സഭയ്‌ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും സഭാവക്താക്കള്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ അടിയന്തര സുന്നഹദോസ് ചേരുന്നുണ്ട്. സഭ പറയുന്നത് അനുസരിക്കാന്‍ തയ്യാറായാല്‍ മെത്രാപ്പോലീത്തയെ സംരക്ഷിക്കും. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ അദ്ദേഹത്തിന്റെ മാനസിക പ്രശ്‌നങ്ങളാണ് സഭയ്‌ക്കെതിരെ നുണകള്‍ പറയാന്‍ പ്രേരിപ്പിച്ചതെന്നും സഭാവക്താവായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

സഭ അറിയാതെ സഭയ്‌ക്കെന്ന പേരില്‍ മെത്രാപ്പോലീത്ത വസ്തു ഇടപാടുകള്‍ നടത്തുകയും നാലരക്കോടിയോളം രൂപ കടബാധ്യത വരുത്തുകയും ചെയ്തിട്ടുണ്ട്. മെത്രാപ്പോലീത്തയ്ക്ക് കടം നല്‍കിയവര്‍ സഭയെ സമീപിച്ചുതുടങ്ങിയപ്പോഴാണ് ഇടപാടുകളെക്കുറിച്ച് അറിയുന്നത്. ഇടുക്കി ഭദ്രാസന കൗണ്‍സില്‍ കൂടി സുന്നഹദോസിലേക്ക് ശുപാര്‍ശചെയ്ത സാഹചര്യത്തില്‍ ഭദ്രാസനാധിപ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഭയറിയാതെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് സഭയ്ക്ക് ഉത്തരവാദിത്വമില്ല. ഇടുക്കി ഭദ്രാസനത്തില്‍ ഒരുകോടിയോളം രൂപ മുടക്കിയതായി മാത്രമാണ് രേഖയുള്ളത്. ബാക്കി മൂന്നരക്കോടിയോളം എവിടെപ്പോയെന്ന് അറിയില്ല. പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനാണ് ഞായറാഴ്ച വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്നതെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് അധികാരത്തിന്റെയും സമ്പത്തിന്റെയും പേരില്‍ ഉടക്കിപ്പിരിഞ്ഞ വിഭാഗമാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ നേതൃത്വം അംഗീകരിച്ച് യാക്കോബായ സഭയുണ്ടാക്കിയത്. ബസോലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കയാണ് ഇവരുടെ നേതാവ്. പുത്തന്‍കുരിശാണ് സഭയുടെ ആസ്ഥാനം. ഇപ്പോഴും പള്ളികളുടെയും പള്ളിവക സ്വത്തുക്കളുടെയും നിയന്ത്രണത്തിനായി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ കേസ് നടത്തുകയും തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് യാക്കോബായ സഭയുടെ ഉള്ളില്‍ അധികാരത്തര്‍ക്കവും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്ന വിവരം പുറത്തുവരുന്നത്.

English summary
Jacobite bishop Kuriakose Mar Clemis has alleged that he had paid Rs 3 crore to the leadership to get the Bishop title four years ago.Jacobite Church spokes-person Bishop Joseph Mar Gregoriose said the Church would take appropriate action against Clemis whose conduct was “unacceptable”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X