കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി എസ് ബന്ധുവിന് ഭൂമി കൊടുത്തിട്ടുണ്ടോ?

Google Oneindia Malayalam News

VS
കേരളത്തില്‍ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും ഭൂമിദാനക്കേസിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്രങ്ങളിലും ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അപ്പടി വിശ്വസിക്കുകയാണ് ജനം. സത്യത്തില്‍ പല മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതെക്കുറിച്ച് അറിയില്ലെന്നതാണ് സത്യം.

വ്യക്തമായ വിവരങ്ങള്‍ അറിയാവുന്നവര്‍ അക്കാര്യം പലവിധ കാരണങ്ങളാലും മറച്ചുവയ്ക്കുക കൂടിയാണ്. അപൂര്‍വ്വം ചില വാര്‍ത്താചാനലുകള്‍ ഭൂമിദാനക്കേസിന്റെ പിന്നാമ്പുറം പുറത്തുകൊണ്ടുവന്നിരുന്നെങ്കിലും അതൊന്നും ജനം കണ്ട് ബോധ്യപ്പെട്ടിട്ടുമില്ല. വി എസ് അച്യുതാനന്ദനോടോ ബന്ധുവായ വി കെ സോമനോടോ കേസുണ്ടായെന്ന് പറയുന്ന കാലത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രനോടോ ഏതെങ്കിലും മാധ്യമങ്ങള്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടത്തക്ക വിധത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്ന സംശയമാണ്.

വി എസിന്റെ ബന്ധുവായ വി കെ സോമന്‍ സൈനിക സേവനം നടത്തുന്നതിനിടെയാണ് 1976ല്‍ മിച്ചഭൂമിക്കായി അപേക്ഷ നല്‍കുന്നത്. അക്കാലത്ത് ഇന്ത്യയിലെമ്പാടും സൈനികര്‍ക്കും സേവനം നിര്‍ത്തിപ്പോരുന്ന സൈനികര്‍ക്കും ഭൂമി പതിച്ചുനല്‍കുക പതിവുണ്ടായിരുന്നു. പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ നൂറുകണക്കിന് സൈനികര്‍ക്കും വിമുക്ത സൈനികര്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ വീടുവച്ച് താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നവരുമുണ്ട്.

ഇത്തരത്തില്‍ പതിച്ചുകിട്ടുന്ന ഭൂമി 25 കൊല്ലത്തേയ്ക്ക് കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയുമുണ്ട്. വി എസിന്റെ ബന്ധു വി കെ സോമന് കാസര്‍കോട്ട് ഭൂമി ലഭിക്കുന്നത് 1977ലാണ്. എന്നാല്‍ ചില നിയമപ്രശ്‌നങ്ങള്‍ മൂലം 33 വര്‍ഷത്തിന് ശേഷമാണ് 2.33 ഏക്കര്‍ ഭൂമി വി കെ സോമന്റെ കൈവശത്തിലെത്തുന്നത്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ കിറുകൃത്യമാണ്. സര്‍ക്കാര്‍ കാര്യമായതിനാല്‍ നടന്നുവരാന്‍ കാലം കുറെയെടുക്കുമെന്നത് വി കെ സോമന്റെ കാര്യത്തിലും അച്ചട്ടായി.

എന്നാല്‍ വിവാദമായ ഭൂമിദാനം അരങ്ങേറുന്നത് ഇതിന് ശേഷമാണ്. ഏതാണ്ട് 2010 ഓടെ വി കെ സോമന് കൈവശം ലഭിച്ച ഭൂമിയുടെ വില്‍പ്പനാവകാശ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഭൂമിദാനമായി ചിത്രീകരിച്ച് വി എസിനെതിരെയുള്ള ഗൂഢാലോചനകള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയത്. 1977ല്‍ തനിക്ക് അനുവദിച്ച ഭൂമി 2010ലാണ് കൈവശത്തിലെത്തിയതെങ്കിലും 1977ല്‍ അനുവദിക്കപ്പെട്ടത് കണക്കിലെടുത്ത് വില്‍പ്പനാവകാശം നല്‍കണമെന്നായിരുന്നു വി കെ സോമന്റെ ആവശ്യം.

വി കെ സോമന്‍ വി എസ് അച്യുതാനന്റെ ബന്ധുവാകയാല്‍ ഉദ്യോഗസ്ഥ തലത്തിലും റവന്യൂമന്ത്രിയുടെ ഓഫീസിലും വി കെ സോമന് പരിഗണ കിട്ടിയിട്ടുണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വി കെ സോമന്റെ അവകാശവാദത്തെ എതിര്‍പ്പുന്നയിച്ചതോടെയാണ് ഇത് വാര്‍ത്തയാകുന്നത്. ഭൂമി കൈവശം കിട്ടിയ കാലം മുതല്‍ 25 വര്‍ഷം വരെ ഭൂമി വില്‍പ്പന നടത്താനാവില്ലെന്നായിരുന്നു ഇവരുടെ വാദം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസുകളിലേക്ക് ഇത് സംബന്ധിച്ച ഫയലുകളും അടിക്കടി നീങ്ങിയിട്ടുണ്ട്.

അടുത്ത പേജില്‍

ഭൂമിദാനമല്ല, വില്‍പ്പനാവകാശമാണ് തര്‍ക്കവിഷയംഭൂമിദാനമല്ല, വില്‍പ്പനാവകാശമാണ് തര്‍ക്കവിഷയം

English summary
Whats the land scam case involving Achuthanandan? Really its land allotment issue? or some thing related to selling right?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X