കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരം ഐ ടി പാര്‍ക്ക് ആരംഭിക്കുന്നു

Google Oneindia Malayalam News

നാല്‍പ്പത് കോടിയുടെ പള്ളി മാത്രമല്ല ഐ ടി പാര്‍ക്ക് കൂടി നിര്‍മ്മിക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള എ പി വിഭാഗം സുന്നികള്‍. കോഴിക്കോട് താമരശേരിക്കടുത്ത് കൈതപ്പൊയിലിലില്‍ 127 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന നോളജ് സിറ്റിയുടെ ഭാഗമായാണ് ഐ ടി പാര്‍ക്ക് വരിക. ഇതോടൊപ്പം മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോജി, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിത്ത് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, യൂനാനി മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ ഓഫ് ലോ, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്‌പെഷല്‍ സ്‌കൂള്‍, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നോളജ് സിറ്റിയില്‍ വരാന്‍ പോകുന്നത്. ഐ ടി പാര്‍ക്കില്‍ ഇരുപതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നാണ് കാന്തപുരത്തിന്റെ വാഗ്ദാനം.

തിങ്കളാഴ്ച കൈതപ്പൊയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കെട്ടിടനിര്‍മ്മാണത്തിന്റെ കുറ്റിയടിക്കലും നടന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരിയാണ് പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മ നിര്‍വ്വഹിച്ചത്. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പദ്ധതി പ്രഖ്യാപനവും തദവസരത്തില്‍ നടത്തി. യുനാനി മെഡിക്കല്‍ കോളെജിന്റെ ശിലാസ്ഥാപനം ജനുവരിയില്‍ നടക്കുമെന്നും കാന്തപുരം അറിയിച്ചു. തിരുകേശപ്പള്ളിയുടെ പിരിവ് പോലെ ബഹുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്താണ് നോളജ് സിറ്റിക്ക് വേണ്ടിയുള്ള പണം കണ്ടെത്തുകയെന്നും കാന്തപുരം പ്രഖ്യാപിച്ചിട്ടുണ്ട്.

Markaz City

തിരുകേശപ്പള്ളിക്ക് വേണ്ടിയുള്ള പണപ്പിരിവ് ഏതാണ്ട് പൂര്‍ത്തിയായെന്നാണ് കാന്തപുരത്തിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. നാല്‍പ്പത് കോടി രൂപ പള്ളിപണിക്കായി പിരിച്ചെങ്കിലും ശത്രുക്കളുടെ നിരന്തരമായ ആക്രമണം മൂലം പള്ളി എവിടെ പണിയുമെന്ന കാര്യം മാത്രം കാന്തപുരം പ്രഖ്യാപിച്ചിട്ടില്ല. പള്ളി എവിടെ വരുമെന്ന കാര്യത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എങ്കിലും ഉസ്താദിന്റെ മനസറിയാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. നോളജ് സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ പള്ളി എവിടെ വരുമെന്ന പ്രഖ്യാപനം കാന്തപുരം നടത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്.

കാന്തപുരത്തിന്റെ അധീനതയില്‍ കോഴിക്കോട് പട്ടണത്തില്‍ കോട്ടൂളി തണ്ണീര്‍ത്തടം നികത്തിയ മുപ്പതേക്കറോളം വരുന്ന സ്ഥലത്ത് തിരുകേശപ്പള്ളി വരുമെന്നാണ് കാന്തപുരത്തിന്റെ സംഘടനയിലുള്ളവര്‍ വരെ ഇപ്പോള്‍ വിശ്വസിക്കുന്നത്. ഈ സ്ഥലത്ത് ഒരു സ്‌കൂള്‍ കെട്ടിടം പണിത് ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കണ്ടല്‍ കാടുകള്‍ വെട്ടിനികത്തിയ ചതുപ്പായതിനാല്‍ കെട്ടിടത്തിന് നഗരസഭ അംഗീകാരം നല്‍കാത്തതിനാല്‍ വൈദ്യുതിയും കുടിവെള്ളകണക്ഷനും കിട്ടിയില്ല. അതിനാല്‍ ഇവിടെ പള്ളിപണിയാന്‍ കാന്തപുരം റിസ്‌കെടുക്കുമോ എന്ന് കണ്ടറിയണം.

എന്തായാലും കത്തോലിക്കരെയും നായന്മാരെയുമൊക്കെ കടത്തിവെട്ടിക്കൊണ്ടാണ് കാന്തപുരം സുന്നികളുടെ ശാക്തീകരണ പ്രക്രിയ തുടരുന്നത്. കോളെജുകളും സ്‌കൂളുകളും ആശുപത്രികളും മെഡിക്കള്‍ കോളെജുകളും കയ്യടക്കി സ്ഥാനവും സ്വാധീനവും നേടിയെടുക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഐ ടി പാര്‍ക്ക് പോലെയുള്ള ആധുനിക സംരംഭങ്ങള്‍ പണിതുയര്‍ത്തിയാണ് സുന്നികള്‍ മറുപടി നല്‍കുന്നത്.

English summary
Markaz Ssaquafathi Ssunniyaa, an Islamic cultural and educational organisation in Kozhikode in the southern Indian state of Kerala, has announced that work has begun on the proposed Knowledge City Project in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X