കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടന്നൂരില്‍ അടിപതറുന്നത് ആര്‍ക്കായിരിക്കും?

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

Election
കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം വര്‍ഷത്തിലാണ് മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് നടക്കുക. തൊട്ടടുത്ത ദിവസം ഫലപ്രഖ്യാപനവും നടക്കും. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മട്ടന്നൂരില്‍ നഗരസഭ രൂപീകരിക്കപ്പെട്ട അന്നു തൊട്ട് ഇന്നേവരെ ഇടതുമുന്നണിയുടെ കുത്തകയാണ് മട്ടന്നൂര്‍ നഗരസഭ.

എന്നാല്‍ തെല്ലൊരാശങ്കയോടെയാണ് എല്‍ഡിഎഫ് നേതൃത്വം ഇക്കുറി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണം നഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ലെങ്കിലും പഴയ പെര്‍ഫോമന്‍സ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചിന്തയാണ് അവരെ കുഴക്കുന്നത്. കാരണം അടുത്തകാലത്തായി സിപിഎം നേതൃത്വത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റവും ശക്തമായി ബാധിക്കുന്ന മേഖലയാണ് മട്ടന്നൂര്‍. ടിപി ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവും അതില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ മൊത്തമുള്ള 31 സീറ്റില്‍ ആറ് സീറ്റ് മാത്രമേ എല്‍ഡിഎഫിന് നഷ്ടമായിട്ടുള്ളൂ. ആ മൃഗീയ ഭൂരിപക്ഷവും ഇക്കുറി നിലനിര്‍ത്താന്‍ കഴിയുമോ? നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കഴിയുമോ? ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. മട്ടന്നൂരിലെ ഈ ജനഹിത പരിശോധന ഏറെ ശ്രദ്ധേയമാകുന്നതും ഈ സാഹചര്യത്തിലാണ്.

അതേസമയം, സംസ്ഥാന രാഷ്ട്രീയസംഭവവികാസങ്ങളേക്കാള്‍ പ്രാദേശികവിഷയങ്ങളാണ് മട്ടന്നൂരില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചവിഷയമായി നിലനില്‍ക്കുന്നത്. ഏറെ കാലം കുത്തകയാക്കി ഭരിച്ചിട്ടും കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നട്തതാന്‍ കഴിഞ്ഞിട്ടില്ലെന്ന് ് എല്‍ഡിഎഫിനെതിരേ യുഡിഎഫ് കക്ഷികള്‍ ശക്തമായ ആരോപണമഴിച്ച് വിട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ വാര്‍ഡ് വിഭജനം വഴി 31 സീറ്റ് 34 ആയി ഉയര്‍ന്നിട്ടുണ്ട്. പലവാര്‍ഡുകളും മുറിച്ച് ഒതുക്കിയത് യുഡിഎഫിന് ഗുണകരമാകുന്ന വിധത്തിലാണ്. ഒപ്പം സിപിഎം നേതൃത്വത്തിനെതിരേ പൊതുവേ ഉയര്‍ന്നിരിക്കുന്ന ജനവികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍.

എന്നാല്‍ സീറ്റ് ചര്‍ച്ചയെ തുടര്‍ന്ന് യുഡിഎഫിനുള്ളിലെ അനൈക്യം ശക്തമായി ഇപ്പോഴും തുടരുന്നുണ്ടെന്നും ജനപക്ഷത്ത് നിന്നു നടത്തുന്ന ജനകീയരാഷ്ട്രീയ പ്രവര്‍ത്തനത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ് നേതൃത്വം. എന്തു തന്നെയായാലും ആസന്നമായ നഗരസഭാതിരഞ്ഞെടുപ്പ് കേരളീയരാഷ്ട്രീയാന്തരീക്ഷത്തില്‍ സജീവമായ അടിയൊഴുക്കുകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

അടുത്ത പേജില്‍

റിബല്‍ ഭീതിയില്‍ യുഡിഎഫ് നേതൃത്വംറിബല്‍ ഭീതിയില്‍ യുഡിഎഫ് നേതൃത്വം

English summary
Mattannur municipality is all set to be the arena for rival parties in the district to battle out their political rancour as they prepare to launch a fierce campaigning to woo the electorate here that is going to the polls on September 4 to elect the new 34-member council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X