കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍ അവയവങ്ങളും ദാനം ചെയ്യുന്നു

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

'മരണശേഷം കത്തിക്കുകയും കുഴിച്ചിടുകയും ചെയ്യുന്ന നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളാണ് കണ്ണുകള്‍. ആര്‍ക്കും ഉപയോഗമില്ലാതെ ഇത് നശിപ്പിക്കുന്നതാണ് നമ്മുടെ കീഴ്‌വഴക്കം. എന്നാല്‍ ഈ കണ്ണുകള്‍ നമ്മള്‍ ദാനമായി നല്‍കിയാല്‍ അതുവഴി രണ്ടു പേരുടെ ജീവിതത്തിന് പുതുവെട്ടമാണ് കിട്ടുന്നത്. ഇതിലും വലിയ പുണ്യം എന്താണുള്ളത്? ഇതുകൊണ്ടാണ് എന്റെ കണ്ണുകള്‍ക്ക് പുറമെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്'-സൈനികപരിശീലനത്തിന്റെ ഭാഗമായി കണ്ണൂരിലെ മിലിട്ടറി ആസ്ഥാനത്തെ വിജയി സ്‌ക്വയറില്‍ രക്തം ദാനം ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

Mohan Lal

ലാലിനൊപ്പം നൂറിലധികം സൈനികരും രക്തം ദാനം ചെയ്യാനെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജ്, തലശ്ശേരി സഹകരണ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശൂപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിലേക്കായിരുന്നു ഈ രക്തദാനം.

താരത്തിന്റെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയും സിനിമാ തിയേറ്ററുകളില്‍ പുഷ്പവൃഷ്ടി നടത്തിയും ആഘോഷിക്കുന്ന ഫാന്‍സ് അനുയായികളില്‍ കുറച്ചുപേരെങ്കിലും മോഹന്‍ലാലിന്റെ വാക്കുകളിലെ സന്ദേശം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അത് കേരളീയ സാമൂഹിക അന്തരീക്ഷത്തില്‍ പുതിയ വഴിത്തിരിവാകുമെന്നതുറപ്പാണ്.

ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിലൂടെ സൈനികര്‍ക്ക് ആവേശം പകരുവാനും പുതുതലമുറയെ ഇന്ത്യന്‍ മിലിട്ടറിയിലേക്ക് ആകര്‍ഷിക്കുവാനും കഴിയുമെന്നാണ് മിലിട്ടറി അധികൃതര്‍ കരുതിയിരുന്നത്. പരിശീലനവും അനുബന്ധപരിപാടികളും പലപ്പോഴും സിനിമാലൊക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ആകുന്നുണ്ടെങ്കില്‍ പോലും സാമൂഹികസുരക്ഷയും ആരോഗ്യബോധവത്കരണവും ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ക്കു പ്രധാന്യം നല്‍കികൊണ്ടുള്ള മോഹന്‍ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം ത്‌ന്നെയാണ്. അവയവ ദാനത്തെ കുറിച്ചുള്ള ഈ ബോധവത്കരണപ്രവര്‍ത്തനം കേരളീയ അന്തരീക്ഷത്തില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

English summary
Superstar Mohanlal expressed his desire to donate his organs to the needed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X