• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാണ്ടി ഉദിച്ചുയര്‍ന്നത് ചാരക്കേസില്‍ നിന്ന്

  • By സമദ് മേത്തര്‍

ഐ എസ് ആര്‍ ഒ ചാരക്കേസിന്റെയും അതിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളുടെയും ഏറ്റവും വലിയ ഗുണഭോക്താവിനെ തന്നെയാണ് കെ മുരളീധരനും പാര്‍ശ്വവത്കൃതരായ കോണ്‍ഗ്രസ് നേതാക്കളും ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ ബലം പരീക്ഷിക്കുന്ന ഘട്ടത്തില്‍ എ ഗ്രൂപ്പിലെ രണ്ടാമനായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാരക്കേസും അതുണ്ടാക്കിയ രാഷ്ട്രീയ അട്ടിമറികളും ഏറ്റവുമധികം ഗുണം ചെയ്തതും ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. അതായത് ചാരക്കേസ് പൊങ്ങിവന്നതുകൊണ്ട് മാത്രം മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതാണ് ഉമ്മന്‍ ചാണ്ടി എന്ന് പറയുന്നതിലും തെറ്റില്ല. ഇത് നന്നായറിയാവുന്ന ആളെന്ന നിലയിലാണ് കെ മുരളീധരന്റെ കണ്ണും നാവും ഉമ്മന്‍ ചാണ്ടിക്ക് നേരെ നീളുന്നത്. കെ കരുണാകരനെ മാത്രമല്ല കെ മുരളീധരന്റെയും ഒട്ടനേകം കരുണാകരഭക്തരുടെയും രാഷ്ട്രീയഭാവിക്ക് മേല്‍ ആണിയടിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള പക തന്നെയാണ് മുരളീധരന്റെയും മറ്റ് ഉമ്മന്‍ ചാണ്ടി വിരുദ്ധരുടെയും നാവില്‍ നിന്ന് പുറത്തുവരുന്നത്.

ചാരക്കേസിനെത്തുടര്‍ന്ന് കെ കരുണാകരനുണ്ടായ അപചയവും അധികാരക്ഷയവും ദുഷ്‌കീര്‍ത്തിയും മാത്രമല്ല ഐ ഗ്രൂപ്പിലുണ്ടായ അന്തച്ഛിദ്രങ്ങളും പിന്നീട് ആ ഗ്രൂപ്പ് തന്നെ ഇല്ലാതായതിനും പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി ഉമ്മന്‍ ചാണ്ടിയുടേത് തന്നെയായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്കിലും തര്‍ക്കമുണ്ടാകില്ല. അടിയന്തരാവസ്ഥയ്ക്കും അതിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസിനെയും യു ഡി എഫ് രാഷ്ട്രീയത്തെയും കയ്യിലിട്ട് അമ്മാനമാടിയ കെ കരുണാകരന്‍ എന്ന രാഷ്ട്രീയക്കാരന്റെ പതനവും അവസാനകാലത്തെ അവഗണനയും അദ്ദേഹത്തിന്റെ രാഷ്ട്രീയശത്രുക്കള്‍ പോലും പ്രതീക്ഷിച്ചതല്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാനും വാഴിക്കാനും കെല്‍പ്പുള്ള കെ കരുണാകരനെ കെണിയില്‍ വീഴ്ത്താന്‍ രാജ്യദ്രോഹത്തിന്റെ ചേരുവയുള്ള ചാരക്കേസ് തന്നെ കരുവാക്കി തറപറ്റിക്കാനും കരുക്കളൊരുക്കിയത് ശത്രുക്കളായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അധികാരരാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടിയുടെ മേധാവിത്വം തുടരുന്ന കാലത്തോളം തനിക്കും കൂടെയുള്ളവര്‍ക്കും അച്ഛന്റെ വിശ്വസ്തര്‍ക്കും ഗതിയുണ്ടാകില്ലെന്ന ബോധ്യം കെ മുരളീധരനുണ്ട്. കെ കരുണാകരന്റെ രാഷ്ട്രീയവീഴ്ചകളാണ് കെ മുരളീധരനെന്ന ഉദിച്ചുയര്‍ന്ന താരത്തിന്റെ ശോഭ കെടുത്തിയത്. മക്കള്‍ രാഷ്ടീയത്തിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഐ ഗ്രൂപ്പിനെയും കെ കരുണാകരനെയും കെ മുരളീധരനെയും വേട്ടയാടുക തന്നെയായിരുന്നു. യു ഡി എഫിലെ പ്രമുഖ ഇതര ഘടകകക്ഷികളെയും എ ഗ്രൂപ്പ് തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തി. എ ഗ്രൂപ്പ് എ കെ ആന്റണിയുടെ ഗ്രൂപ്പാണെങ്കിലും ഗ്രൂപ്പിന് കെട്ടുറപ്പുണ്ടാക്കി നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. തന്ത്രങ്ങള്‍ മെനഞ്ഞതും ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും പ്രതിരോധങ്ങള്‍ തീര്‍ത്തതും ഉമ്മന്‍ ചാണ്ടിയാണ്. ഗ്രൂപ്പ് ആന്റണിയുടെ പേരിലാണെങ്കിലും ഗുണഭോക്താവും നടത്തിപ്പുകാരനും എക്കാലത്തും ഉമ്മന്‍ ചാണ്ടി തന്നെയാണ്.

English summary
Stepping up pressure on Kerala government to take action against the policemen who initiated ISRO spy case, Congress leader K Muraleedharan today said he would go to any extent to prove the "innocence" of his late father K Karunakaran, who was removed as Chief Minister in the backdrop of the espionage scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more