കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമോഷനുംറിസര്‍വേഷന്‍,ഇന്ത്യയുടെ പോക്ക് എങ്ങോട്ട്?

  • By കിഷന്‍ജി
Google Oneindia Malayalam News

Reservation
ദില്ലി: പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യുപിഎ സര്‍ക്കാര്‍ 'ജനപ്രിയ' നീക്കങ്ങള്‍ തുടങ്ങുന്നു. ജോലിക്കു പുറമെ പ്രമോഷനും പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനാണ് കോണ്‍ഗ്രസ് കോപ്പ് കൂട്ടുന്നത്. ഇക്കാര്യത്തില്‍ വേണ്ടി വന്നാല്‍ ഭരണഘടനാഭേദഗതി തന്നെ വരുത്തുമെന്ന് യുപിഎ നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

രാജ്യത്തെ സ്വകാര്യമേഖലയിലടക്കം സംവരണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിന്റെ ആദ്യപടിയാണ് പ്രമോഷനിലും സംവരണം ഉറപ്പാക്കുന്നത്-പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് അറിയിച്ചു.

അതേ സമയം ബിജെപി ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. ബില്‍പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ നിലപാട് അറിയിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ജോലിയില്‍ സംവരണം കൊണ്ടു വരുന്നത് നല്ല കാര്യമാണെങ്കിലും പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്.

പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കി നടത്തുന്ന ഈ നീക്കത്തിനെതിരേ നിയമപോരാട്ടം ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് യുപിഎ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിക്കു തന്നെ ശ്രമം നടത്തുന്നത്.

കഴിവിനും പരിചയ സമ്പത്തിനും പകരം ജനിച്ച ജാതി അടിസ്ഥാനമാക്കി പ്രമോഷന്‍ നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പൊതുവെയുള്ളത്. എങ്ങനെയെങ്കിലും വോട്ട് വാങ്ങി ജയിക്കാനുള്ള യുപിഎ സര്‍ക്കാറിന്റെ നീക്കം അത്രവേഗം പാസ്സാകാന്‍ സാധ്യതയില്ല.

English summary
he all-party meet called in by the government on Tuesday evening to discuss the SC/ST Quota Bill failed to arrive at a consensus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X