കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര് വിവാദം തീര്‍ത്തും അനാവശ്യം

  • By രാജീവ് ഗൗഡ
Google Oneindia Malayalam News

Rape
'ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പുറത്തുവിടേണ്ടതില്ലേ? മാതാപിതാക്കള്‍ സമ്മതിയ്ക്കുകയാണെങ്കില്‍ പൊളിച്ചെഴുതുന്ന ബലാത്സംഗവിരുദ്ധ നിയമത്തിന് അവളുടെ പേര് നല്‍കുന്നത് ഉചിതമാകില്ലേ?' കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഈ ട്വീറ്റ് വാസ്തവത്തില്‍ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ഓണ്‍ലൈനില്‍ നിരവധി പേര്‍ തരൂരിന് പരസ്യമായ പിന്തുണ നല്‍കിയപ്പോള്‍ ദേശീയ വനിതാ കമ്മീഷനും ബിജെപിയും ഇതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെയും കൂട്ടുകാരന്റെയും പേര് പുറത്തുവരാത്ത രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ചങ്കുറപ്പ് കാണിച്ച പെണ്‍കുട്ടിയെ നിര്‍ഭയ, ദാമിനി, അമാനത് എന്നീ പേരുകളിലേതെങ്കിലും ഒന്ന് നല്‍കിയാണ് സോഷ്യല്‍ മീഡിയകളില്‍ പോലും അവതരിപ്പിച്ചത്. തരൂരിന്റെ പുതിയ ട്വീറ്റ് അനാവശ്യമായ വിവാദത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

തരൂരിന് എവിടെ നിന്നായിരിക്കും ഈ ബുദ്ധി ലഭിച്ചത് എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അമേരിക്കയില്‍ നിന്ന്. അവിടെയാണ് നിയമങ്ങളില്‍ മാറ്റം വരുമ്പോള്‍ അതിനു ആളുകളുടെ പേരിടുന്ന പതിവുള്ളത്. പക്ഷേ, ഇന്ത്യയിലെയും അമേരിക്കയിലെയും സാമൂഹികസ്ഥിതി വ്യത്യസ്തമാണെന്ന് തിരിച്ചറിയണം. നിയമത്തിന് പെണ്‍കുട്ടിയുടെ പേര് നല്‍കി ആദരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്.

നിയമത്തിന് ഇത്തരമൊരു പേര് നല്‍കുന്നത് ആ കുട്ടിയുടെ കുടുംബത്തിന് എന്നെന്നുമുള്ള ഒരു നാണക്കേടായിരിക്കും. കൂടാതെ എന്തിലും രാഷ്ട്രീയം കലര്‍ത്തുന്ന നമ്മള്‍ വരാനിരിക്കുന്ന ബില്ലുകള്‍ക്കും ഇത്തരം പേരിടല്‍ ചടങ്ങ് നടത്തുമ്പോള്‍ അനാവശ്യമായ ഒട്ടനവധി തര്‍ക്കങ്ങള്‍ ഉടലെടുക്കും. ഇതോടെ നിയമം അതിന്റെ കാതലായ ലക്ഷ്യം കൊണ്ട് പ്രസക്തമാകുന്നതിനു പകരം പേരും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊണ്ടും ജനശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കും.

വാസ്തവത്തില്‍ പേര് നല്‍കി നാണംകെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതാണ് നല്ലത്. ബോധവത്കരണവും മെച്ചപ്പെട്ട ഭരണനിര്‍വഹണവും കൊണ്ട് ഇത്തരത്തിലുള്ള ക്രൂരതകള്‍ ഇനി ഇല്ലാതെ നോക്കുകയാണ് വേണ്ടത്. അതിനുവേണ്ട ഫലപ്രദമായ നിയമങ്ങള്‍ ഉണ്ടാകണം. അല്ലാതെ പുതിയ പുതിയ വിവാദങ്ങളല്ല. ഇത്തരം വിവാദങ്ങള്‍ സംഭവത്തിന്റെ ഗൗരവബോധത്തെ തളര്‍ത്തും.

രാജീവ് ഗൗഡ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ബാംഗ്ലൂരിലെ എക്കോണമിക്‌സ് ആന്റ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറാണ് എഴുത്തുകാരന്‍

English summary
I would assert that it's better to retain the anonymity of victims (and possibly perpetrators too) and focus instead on the harder tasks of changing societal attitudes and improving governance to prevent such crimes from ever taking place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X