കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍, പീഡനം തുടരുന്നു

  • By Super
Google Oneindia Malayalam News

കാസര്‍കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മാധ്യങ്ങളും കൈവിട്ട കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തെ ശരണം പ്രാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അനുഭാവമുള്ളവരും ജില്ലാ കലക്ടട്രേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും സഹായിക്കാനുള്ള കരങ്ങള്‍ എവിടെനിന്നും ഉയര്‍ന്നിട്ടില്ല. ഇതിനിടെ നിരാഹാരസമരം നടത്തി അവശരായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരം പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാരും ജനനേതാക്കളും തിരിഞ്ഞുനോക്കാത്തതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍ഡോസള്‍പാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ കലക്‌ട്രേറ്റിന് മുന്നിലുള്ള റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെത്തുടര്‍ന്ന് രോഗികളായവരെയെല്ലാം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ദുരിതബാധിതരെ സര്‍ക്കാര്‍ ദത്തെടുത്ത് വേണ്ട ചികിത്സ സൗജന്യമായി നല്‍കുമെന്നും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നായിരുന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനം.

Endosulfan Strike

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച കമ്മിറ്റികളും വിവിധ മെഡിക്കല്‍ സംഘങ്ങളും പരിസ്ഥിതി സംഘങ്ങളും മാധ്യമങ്ങളുമെല്ലാം പരീക്ഷണങ്ങളും പഠനങ്ങളും നടത്തി ഡസന്‍കണക്കിന് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ഇവയില്‍ ബഹുഭൂരിപക്ഷവും എന്‍ഡോസള്‍ഫാനെ കുറ്റപ്പെടുത്തി ഇരകളായവര്‍ക്ക് നീതി നല്‍കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വന്‍കിട ലോബികളുടെ സമ്മര്‍ദ്ദവും സ്വാധീനവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഇപ്പോഴും തടസം നില്‍ക്കുകയാണ്. ജനകീയരോഷവും മാധ്യമറിപ്പോര്‍ട്ടുകളും കണക്കിലെടുത്ത് കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെങ്കിലും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശാശ്വതനടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകള്‍ ഇല്ലാതായി. രോഗികളില്‍ ബഹൂഭൂരിഭാഗവും ഇപ്പോഴും ദുരിതബാധിതരുടെ ലിസ്റ്റിന് പുറത്താണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സഹായങ്ങളും ഉടന്‍ നല്‍കണമെന്ന ആവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഫെബ്രുവരി 18 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ ഓഗസ്റ്റ് 25 വരെ 125 ദിവസം മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാര്‍ കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹമനുഷ്ഠിച്ചിരുന്നു. പീഡിതരുടെ പ്രശ്‌നങ്ങള്‍ മന്ത്രിതല സമിതി പഠിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് അന്ന് സമരം പിന്‍വലിച്ചത്. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഗൗരമായി കണ്ടില്ല. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടുനിര്‍ത്തുമെന്നും വ്യക്തമാക്കിയിരുന്നു.

രോഗികളെ അഞ്ചു വിഭാഗങ്ങളായി തരംതിരിച്ച സര്‍ക്കാര്‍ നടപടി കടുത്ത ക്രൂരതയാണെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നത്. ഇത് ദുരിതബാധിതരോടുള്ള അവഹേളനവും വഞ്ചനമായുമാണെന്നു മനസിലാക്കിയാണ് സര്‍ക്കാരിനെതിരെ വീണ്ടും ശക്തമായ സമരമാരംഭിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതികള്‍ അഞ്ചുവര്‍ഷംകൊണ്ട് നിര്‍ത്താനുള്ള നീക്കം പിന്‍വലിക്കുക, ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ചികിത്സയും സഹായവും നല്‍കുക, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സത്യഗ്രഹികള്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആരോഗ്യപ്രവര്‍ത്തകനുമായ ഡോ. ഡി സുരേന്ദ്രനാഥാണ് ചൊവാഴ്ച മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നത്.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ ദുരിതബാധിതരുടെ ലിസ്റ്റില്‍ 4182 പേരുണ്ടെങ്കിലും അതിനുശേഷം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്നും 1318 പേരെ കൂടി പ്രാഥമിക പട്ടികയില്‍പ്പെടുത്തിയിട്ടുമുണ്ട്. 2011വരെ മരിച്ചതായി കണക്കാക്കപ്പെടുന്നത്് 734 പേരാണ്. മരിച്ചവരുടെ കുടുംബത്തിനും പൂര്‍ണമായി കിടപ്പിലായവര്‍ക്കും അഞ്ചുലക്ഷം രൂപവീതം സഹായധനം നല്‍കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഇതിനായി 17.87 കോടി രൂപയാണ് ഇതുവരെയായി ലഭിച്ചത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൂന്നുലക്ഷം രൂപവീതം നല്‍കണമെന്നാണെങ്കിലും ജില്ലയില്‍ 1613 ദുരിതബാധിതര്‍ക്ക് ഇതുവരെയായി നല്‍കിയിരിക്കുന്നത് 21.035 കോടി രൂപയാണ്. പൂര്‍ണമായും കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവരില്‍ 796 പേര്‍ക്കും ഒന്നര ലക്ഷംരൂപ വീതം മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് പണം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തുക നീക്കിവച്ചിട്ടുമില്ല.

English summary
The second phase of the indefinite hunger strike launched in Kasaragod seeking comprehensive rehabilitation package for hundreds of Endosulfan victims in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X