കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധവിക്കുട്ടിയുടെ പേരില്‍ എന്തിനീ വിവാദങ്ങള്‍?

Google Oneindia Malayalam News

മാധവിക്കുട്ടി മരിച്ച് നാലുവര്‍ഷം കഴിഞ്ഞു. വിവാദങ്ങളും കോലാഹലങ്ങളും കൊണ്ട് ആവോളം സംഘര്‍ഷഭരിതമായിരുന്നു അവരുടെ ജീവിതം. എഴുതാനും പറയാനും മലയാളിപ്പെണ്ണുങ്ങള്‍ മടിച്ചുനിന്ന പലതും നിറഞ്ഞ ധൈര്യത്തോടെ അവര്‍ എഴുതിവെച്ചു. ജീവിതത്തിലൊരു ഘട്ടത്തിലും ഒരു തീരുമാനമെടുക്കാന്‍ ആരെയും കാത്തുനില്‍ക്കുകയോ മടിച്ചുനില്‍ക്കുകയോ അവര്‍ ചെയ്തിരുന്നില്ല.

എന്നാല്‍ ഇത്രയും കാലത്തിനുശേഷം മാധവിക്കുട്ടിയെ വീണ്ടും വിവാദങ്ങളില്‍ കൊണ്ടുവരേണ്ട കാര്യമെന്താണ്. അവരുടെ എഴുത്തുകളോട് യോജിക്കുകയോ വിയോജിക്കുകയോ അവരെ ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ വിളിച്ചുപറയാന്‍ ഇന്ദുമേനോനും ലീല മേനോനും ആരാണ്? ഇതിനുള്ള അവകാശം ആരാണ് ഇവര്‍ക്ക്‌ നല്‍കിയത്?

madhavikkutti

മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇരയാണെന്ന് ഇന്ദുമേനോന്‍ പറഞ്ഞിട്ടും മംഗളം പത്രം അത് അച്ചടിച്ചിട്ടും അധികകാലം ആയിട്ടില്ല. പുറകെയിതാ ലീലാമേനോനും തന്നെക്കൊണ്ടാവുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രമുഖനായ ഒരാളാണത്രെ മാധവിക്കുട്ടിയെ പ്രണയിച്ചത്. അയാള്‍ക്ക് വേണ്ടിയാണത്രെ അവര്‍ മതംമാറിയത്. അയാളുടെ പാര്‍ട്ടിക്കാരാണ് ഈ ബന്ധം പൊളിച്ചത് എന്നും പത്രപ്രവര്‍ത്തക കൂടിയായ ലീലമേനോന്‍ പറയുന്നു.

മാധവിക്കുട്ടിയെ ജീനിയസ് എന്നുവിളിക്കുന്നതോടൊപ്പം തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങളിലേക്ക് എത്തിനോക്കി പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചുപറയാനും ലീല മേനോന്‍ മടി കാട്ടുന്നില്ല. ഇതിനൊന്നും മറുപടി പറയാനോ ഒരു വിശദീകരണം തരാനോ മാധവിക്കുട്ടിയായോ കമല സുരയ്യയായോ ഇവര്‍ ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണോ ഇവരെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്? അതോ മാധവിക്കുട്ടി എന്ന പേരിന് ഇപ്പോഴും മാര്‍ക്കറ്റുണ്ടെന്നും ആ പേരിനൊപ്പം ചേര്‍ത്താല്‍ തങ്ങള്‍ക്കും അതിന്റെയൊരു അംശമെങ്കിലും കിട്ടാതിരിക്കില്ല എന്ന പബ്ലിസിറ്റി മാനിയയോ?

English summary
What is truth behind revelation of Leela Menon and Indu Menon about Madhavikkutti after 4 years of her death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X