കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരക്കള്ളിന് കേരകര്‍ഷകനെ രക്ഷപ്പെടുത്താനാവില്ലേ?

  • By Aswathi
Google Oneindia Malayalam News

Coconut
കേരളത്തിലെ കേരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് അറുതി വരുത്താന്‍ നീര ഉത്പാദനത്തിന് കഴിയുമോ..നീര ഉത്പാദനം ചെത്ത്‌തൊഴിലാളികളെ എത്തരത്തില്‍ ബാധിക്കും..നീര ഉല്‍പാദിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ വിദേശമദ്യ ലോബികളും മദ്യ നിരോധനക്കാരും ചില മത സംഘടനകളുമാണെന്ന സിഐടിയുവിന്റെ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ..തുടങ്ങി തീരാത്ത സംശയങ്ങളാണ് ഈ ഒരു പദ്ധതിക്കുമേല്‍.

എന്താണ് നീര? തെങ്ങിന്‍പൂക്കുല ചെത്തുമ്പോള്‍ ലഭിക്കുന്ന കേരസത്താണ് നീര. മധുരക്കള്ളെന്നറിയപ്പെടുന്ന ഈ പാനീയം തികച്ചും ലഹരിവിമുക്തമാണ്. ബാക്ടീരയയുടെ പ്രവര്‍ത്തനം മൂലം മധുരക്കള്ള് പുളിക്കുമ്പോഴാണ് കള്ളായി മാറുന്നത്. പുളിക്കാന്‍ അനുവദിക്കാതെ സൂക്ഷിച്ചാല്‍ ദീര്‍ഘകാലം നീരയായി തന്നെ വയ്ക്കാം. മധുരക്കള്ള് പുളിക്കാതെ സൂക്ഷിച്ച് വയാക്കാനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസേര്‍ച്ച് ലാബും സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസേര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടും ചേര്‍ന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

17 ശതമാനം അന്നജം അടങ്ങിയ നീരയ്ക്ക പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന മധുരപാനീയം എന്ന വിശേഷണവുമുണ്ട്. പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും ആസ്മയ്ക്കും വിളര്‍ച്ചയ്ക്കും പ്രതിവിധിയാണ്.

എന്തിനാണ് നീര? കോടികണക്കിന് തെങ്ങുകളും 45 ലക്ഷത്തിലധികം കേരകര്‍ഷകരുമുള്ള കേരളത്തിലെ കേരകാര്‍ഷിക മേഖല ഇന്ന് രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടനാശിനികളും തെങ്ങിനെ ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. ഫലപ്രദമായ കീടനാശിനികളും സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷകതൊഴിലാളികളെയും ലഭിക്കാത്തത് ഇതിന് ആക്കം കൂട്ടുന്നു. തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്ക് കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല. വളത്തിനു തീപ്പിടിച്ച വില.

ഈ അവസരത്തിലാണ് നീര ഉത്പാദന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്. നീര ഉത്പാദനം, പരിശീലനം, പ്രചരണം എന്നിവയ്ക്ക് മാതൃകാ സംരഭമുണ്ടാക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് വരുന്ന സപ്തംബര്‍ മുതല്‍ നീര ഉത്പാദനം ആരംഭിക്കും. എന്നാല്‍ നീര ഉത്പാദിപ്പികണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ വിദേശമദ്യ ലോബികളും മദ്യനിരോധനക്കാരും ചില മത സംഘടനകളുമാണെന്നാണ് സംസ്ഥാന കള്ള്‌ചെത്ത് വ്യവസായതൊഴിലാളി ഫെഡറേഷന്റെ(സിഐടിയു) വാദം.

നീര ചെത്തുന്നതോടെ ചെത്തുതൊഴിലാളികളുടെ ഉപജീവന മാര്‍ഗം നഷ്ടപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ക്കൊപ്പം ചെത്തുതൊഴിലാളികള്‍ക്കും നീര ഉയര്‍ന്ന സ്ഥിര വരുമാനം നേടിക്കൊടുക്കും. നീര ഉത്പാദന സൊസൈറ്റികളില്‍ ചെത്തുതൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ഏകദേശം 18 കോടി തെങ്ങുകളുണ്ടെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്. ഒരു ശതമാനം തെങ്ങുകളെങ്കിലും ആറ് മാസത്തേക്ക് നീര ഉത്പാദനത്തിനായി നീക്കി വച്ചാല്‍ കര്‍ഷകര്‍ക്ക് 2,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. ഒരു ലിറ്റര്‍ നീരയ്ക്ക് 100 രൂപ വിലയിട്ടാല്‍ സംസ്‌കാര വിപണന ചെലവുകള്‍ കഴിച്ച് ഒരു ലിറ്റര്‍ നീര എന്ന കണക്കില്‍ ഒരു തെങ്ങില്‍ നിന്നും കര്‍ഷകന് ദിവസം 50 രൂപ ലഭിക്കും.

English summary
Neera production and distribution that is being planned in the State in a major way may boost the incomes of coconut farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X