കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാണ്ഡവപ്രതിമകള്‍ ഉയര്‍ന്നു, പത്മനാഭന് ഇത് പൈങ്കുനി

Google Oneindia Malayalam News

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന്റെ കാലമാണിത്. പത്ത് വര്‍ഷം മുമ്പ് കാര്യമായി ഭക്തജന തിരക്ക് ഇല്ലാതിരുന്ന ഈ അന്പലത്തില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. അത് ഉത്സവകാലമായതുകൊണ്ട് മാത്രമല്ല. ദേവന് സമ്പത്ത് ഏറെ ഉണ്ടെന്ന് കേട്ടറിഞ്ഞ് മലയാളികളും അല്ലാത്തവരുമായി ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ അന്പലത്തില്‍ എത്തുന്നത്.

ദൈവത്തിനും പണം ഉണ്ടെങ്കിലേ ഭക്തര്‍ ഉള്ളൂ എന്ന അവസ്ഥയാണ് ഈ ഉത്തരാധുനിക കാലഘട്ടത്തിന്റെ പ്രത്യേകത.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളാണ് ഉള്ളത്. ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ നടത്തുന്ന അല്പശി ഉത്സവവും മാര്‍ച്ച് -എപ്രില്‍ മാസത്തില്‍ നടത്തുന്ന പൈങ്കുനി ഉത്സവവും ആണ് ഇവ. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് പൈങ്കുനി ഉത്സവം. ഒന്‍പതാം ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് പള്ളി വേട്ട എന്ന ചടങ്ങ് നടത്തും. മൂര്‍ത്തികള്‍ക്ക് അകന്പടി സേവിച്ചശേഷമാണ് പള്ളിവേട്ട.

ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോയെയാണ് ഉത്സവം സമാപിയ്ക്കുന്നത്. ഇതിനായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്രയിലും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അധികാരിയായ മഹാരാജാവ് മൂര്‍ത്തികള്‍ക്ക് അകന്പടി സേവിയ്ക്കും. കടലില്‍ നീരാടി മൂര്‍ത്തികള്‍ രാത്രിയോടെയാണ് ക്ഷേത്രത്തിലേയ്ക്ക് മടങ്ങുക.പത്മനാഭ സ്വാമി, കൃഷ്ണ സ്വാമി, നരസിംഹ മൂര്‍ത്തി എന്നീ ബിംബങ്ങളാണ് ആറാട്ടിന് എഴുന്നള്ളിയ്ക്കുക.

ക്ഷേത്രത്തിന്റെ മുന്നില്‍ കെട്ടി നിറുത്തുന്ന ഭീമാകാരമായ പഞ്ച പാണ്ഡവ പ്രതിമകളാണ് പൈങ്കുനി ഉത്സവത്തിന്റെ ഒരു പ്രധാന ആകര്‍ഷണം. അന്പത്തിന്റെ ഏറ്റവും മുന്നിലായിട്ടാണ് ധര്‍മപുത്രരുടെ രൂപം വയ്ക്കുക. ധര്‍മപുത്രര്‍ ഇരിയ്ക്കുന്നതാണ് ഈ രൂപം. പാണ്ഡവരിലെ അനുജന്മാരൊക്കെ നില്‍ക്കുകയാണ്. ഇതിന് തൊട്ട് പിന്നിലായിട്ട് ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ എന്നിവരും നിരക്കും. തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ഇപ്പോള്‍ കെട്ടി നിറുത്തിയിട്ടുള്ള പഞ്ചപാണ്ഡവ പ്രതിമകള്‍ കാണാം.

സഹദേവന്‍

സഹദേവന്‍

സഹദേവന്റെ പ്രതിമയാണ് ഏറ്റവും പിറകില്‍.

സഹദേവന്‍

സഹദേവന്‍

ഈ പ്രതിമകളില്‍ തമിഴ് പ്രതിമാ നിര്‍മാണത്തിന്റെ രീതികല്‍ കാണാം

നകുലന്‍

നകുലന്‍

സഹദേവന് മുന്നിലായാണ് നകുലന്റെ പ്രതിമ. നകുലന് മുന്നില്‍ അര്‍ജുനനാണ് സ്ഥാനം

നകുലന്‍

നകുലന്‍

നകുലന്റെ പ്രതിമയ്ക്ക് പിന്നില്‍ റോഡിന്റെ മറുവശത്തായി സഹദേവന്റെ പ്രതിമയും കാണാം

അര്‍ജുനന്‍

അര്‍ജുനന്‍

വില്ലാളി വീരനായ അര്‍ജുനനാണ് മൂന്നാമത്. പിന്നില്‍ നകുലന്റേയും സഹദേവന്റെയും പ്രതിമകള്‍ കാണാം.

അര്‍ജുനന്‍

അര്‍ജുനന്‍

അര്‍ജുനന്റെ പ്രതിമയുടെ വലത് വശത്ത് കാണുന്നത് നവരാത്രി മണ്ഡപമാണ്.

അര്‍ജുനന്‍

അര്‍ജുനന്‍

ഭീമന്‍

ഭീമന്‍

ഭീമന്റെ ഈ പ്രതിമയുടെ കാലുകള്‍ശ്രദ്ധിയ്ക്കൂ, ഇവിടെ വരുന്ന ഭക്തര്‍ ഭീമന്റെ കാലില്‍ തൊട്ട് വന്ദിയ്ക്കും. കുട്ടികളാണ് കൂടുതലും ഇത് ചെയ്യാറ്. ഭീമനെ പോലെ ശക്തി കിട്ടുമെന്നാണ് വിശ്വാസം.

ഭീമന്‍

ഭീമന്‍

ഭീമനും മൂന്ന് സഹോദരങ്ങളും

ഭീമനും മൂന്ന് സഹോദരങ്ങളും

ധര്‍മപുത്രരും പിന്നില്‍ അര്‍ജുനനും

ധര്‍മപുത്രരും പിന്നില്‍ അര്‍ജുനനും

അഞ്ചുപേരില്‍ മൂത്ത ആളായ ധര്‍മപുത്രര്‍ മാത്രമാണ് ഇരിയ്ക്കുന്നത്.

ധര്‍മപുത്രരും പിന്നില്‍ റോഡിന്റെ മറുവശത്തായി ഭീമനും

ധര്‍മപുത്രര്‍

ധര്‍മപുത്രര്‍

ധര്‍മപുത്രര്‍

ധര്‍മപുത്രര്‍

ഈ ചിത്രത്തില്‍ പഞ്ച പാണ്ഡവരേയും കാണാം

ധര്‍മപുത്രര്‍

ധര്‍മപുത്രര്‍

ധര്‍മപുത്രരുടെ പ്രതിമയ്ക്ക് പിന്നില്‍ ഭക്തര്‍ക്ക് പൂ വില്കുന്നയാള്‍

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

English summary
Padmanabha swami Temple is celeberating Painkuni festival in the third week of March 2013. Huge statues of Pandavas are erected before the temple during this festival season.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X