കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള-റൗഫ് ബന്ധം: ലീഗിനും കോണ്‍ഗ്രസിനും തലവേദന

Google Oneindia Malayalam News

Muslim League
കോഴിക്കോട്: യു ഡി എഫില്‍ ഇടഞ്ഞു നില്‍ക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയും പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധശത്രുവായ കെ എ റൗഫും കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തി. യു ഡി എഫില്‍ ഉമ്മന്‍ ചാണ്ടി-കുഞ്ഞാലിക്കുട്ടി-കെഎം മാണി കൂട്ടുകെട്ടിനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയും കെ എ റൗഫും തമ്മിലുള്ള കൂടിക്കാഴ്ച യു ഡി എഫ് നേതൃത്വത്തിന് തലവേദനയാകുമെന്ന് ഉറപ്പാണ്.

പി കെ കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ളവരുടെ പിന്തുണ നേടിയെടുക്കാനുള്ള റൗഫിന്റെ നീക്കമാണിതെന്ന് വ്യക്തമാണ്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഐസ്‌ക്രീം കേസിന്റെ പുനരന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന സൂചന നല്‍കുന്ന കേസ് ഡയറി രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയും കെ എ റൗഫും തമ്മിലുണ്ടായ കൂടിക്കാഴ്ച യു ഡി എഫ് നേതാക്കള്‍ അമ്പരപ്പോടെയാണ് കാണുന്നത്.

എന്നാല്‍ ഇതൊരു തുടക്കമാണെന്നും ഐസ്‌ക്രീം കേസിലെ കള്ളത്തരങ്ങള്‍ ബോധ്യപ്പെടുത്താന്‍ എല്ലാ യു ഡി എഫ് നേതാക്കളെയും താന്‍ വഴിയെ കാണുമെന്നും കെ എ റൗഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയ്ക്കാണ് ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസും ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസും സി ബി ഐ അന്വേഷിക്കണമെന്നാണ് താന്‍ യു ഡി എഫ് നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും റൗഫ് പറഞ്ഞു.

റൗഫ് പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ കേട്ടെന്നും തിരിച്ചൊന്നും പറഞ്ഞില്ലെന്നും എന്നാല്‍ റൗഫ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തനിക്ക് പുറത്തു പറയാനാകില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. മകനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഏതാനും മാസങ്ങളായി ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ്-കോണ്‍ഗ്രസ് നേതൃത്വവുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പരസ്യമായ ഇടച്ചിലിലാണ്. നേരിയ ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരിനെ അപകടത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലാത്തിനാല്‍ ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് യു ഡി എഫും കോണ്‍ഗ്രസും.

എന്‍എസ്എസ് നേതൃത്വത്തിന്റെ വിശ്വസ്തനായ ആര്‍ ബാലകൃഷ്ണപിള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധനും അതുവഴി ലീഗിന്റെ ശത്രുവുമായ കെ എ റൗഫിനെ കണ്ട് ചര്‍ച്ച നടത്തിയത് മുസ്ലീം ലീഗ് നേതൃത്വവും ഗൗരവമായി കാണുന്നുണ്ട്. മുസ്ലീം ലീഗിനെ അടുത്തകാലത്തായി കടന്നാക്രമിക്കുന്ന എന്‍എസ്എസിന്റെ നയരൂപീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ കണ്ടതില്‍ അസ്വഭാവികതയുണ്ടെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ കാഴ്ചപ്പാട്.

English summary
K A Rauf, controversial industrialist and co-brother of Minister P K Kunhalikutty, held talks with Kerala Congress (B) leader R Balakrishna Pillai at the Guest House here. Rauf said that he met Pillai as part of meeting other UDF leaders. He said that he is ready for a lie detector test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X