കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി കേസ്, ബിജെപിയില്‍ ആശയക്കുഴപ്പം

Google Oneindia Malayalam News

BJP
പി ജെ കുര്യനെതിരായ ലൈംഗികപീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ മാനംകാക്കാന്‍ കുര്യനെതിരെ പരസ്യമായി രംഗത്തുവന്നിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍. സൂര്യനെല്ലി കേസ് അട്ടിമറിക്കാനുളള ശ്രമം നടന്നുവെന്ന് വ്യക്തമാണെന്നും പി ജെ കുര്യന്‍ സൂര്യനെല്ലി കേസില്‍ എവിടെയും വിചാരണ നേരിട്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ വി മുരളീധരന്‍ പറയുന്ന സമയത്ത് തന്നെയാണ് ബി ജെ പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി കുര്യന്റെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് വ്യക്തമാക്കിയത്.

യു ഡി എഫ് കക്ഷികളൊഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹിളാ സംഘടനകളും യുവജനപ്രസ്ഥാനങ്ങളും പി ജെ കുര്യനെതിരെ തെരുവിലിറങ്ങിയതോടെ കുര്യനെതിരെ പരസ്യമായ നിലപാടെടുക്കേണ്ട ഗതികേടിലാണ് സംസ്ഥാന ബിജെപി നേതൃത്വം. സൂര്യനെല്ലി-ഐസ്‌ക്രീം പീഡനക്കേസുകളില്‍ പൊതുസമൂഹവും മാധ്യമങ്ങളും ശക്തമായ പ്രചാരണം അഴിച്ചുവിടുന്ന സമയത്ത് ബി ജെ പിയുടെ നിലപാടുകള്‍ അപഹാസ്യമാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേന്ദ്ര നേതൃത്വത്തെ പരസ്യമായി ധിക്കരിക്കാന്‍ വി മുരളീധരനും കൂട്ടരും തയ്യാറായത്.

പി ജെ കുര്യന്‍ രാജിവയ്‌ക്കേണ്ടെന്നും കുര്യനെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ബി ജെ പി ദേശീയ നേതാവ് മുരളിമനോഹര്‍ ജോഷി ആദ്യമേതന്നെ പ്രസ്താവന നടത്തിയപ്പോള്‍ തന്നെ ബി ജെ പിയുടെ മുഖം നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മഹിളാമോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ കുര്യനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേസില്‍ ആസൂത്രിതമായി രക്ഷപ്പെട്ടിട്ടുളളയാളാണ് കുര്യനെന്ന് വി മുരളീധരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച് അദ്ദേഹം അന്വേഷണത്തെ നേരിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സൂര്യനെല്ലി കേസില്‍ നിര്‍ണായകമായ മൊഴി നല്‍കിയ ബി ജെ പി നേതാവ് കെ എസ് രാജനെയും കൂടെക്കൂട്ടിയാണ് വി മുരളീധരന്‍ പത്രസമ്മേളനം നടത്തിയത്.

പി ജെ കുര്യനെ സൂര്യനെല്ലി കേസില്‍ സഹായിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് തന്റെ മൊഴി തിരുത്തിയെന്നും സിബി മാത്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജന്‍ അറിയിച്ചു. സംഭവദിവസം വൈകീട്ട് അഞ്ചുമണിക്കാണ് താന്‍ കുര്യനെ കണ്ടതന്നും ഈ മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും കെ എസ് രാജന്‍ പറഞ്ഞു.

തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍ വെച്ച് വൈകീട്ട് അഞ്ചിനാണ് കുര്യനെ കണ്ടതെന്നാണ് സിബി മാത്യൂസിന് മൊഴിനല്‍കിയിരുന്നത്. എന്നാല്‍ അദേഹം ഏഴുമണിയ്ക്കാണ് കണ്ടതെന്ന് തിരുത്തി എഴുതുകയായിരുന്നു. വൈകീട്ട് പി ജെ കുര്യനെ തിരുവല്ലയില്‍ വെച്ചു കണ്ടോ എന്നാണ് സിബി മാത്യൂസ് തന്നോട് ചോദിച്ചത്. അഞ്ച് മണിയോടെ കണ്ടുവെന്ന് താന്‍ മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിക്കാണ് കണ്ടതെന്ന് സിബി മാത്യൂസ് മൊഴിയില്‍ തിരുത്തുകയായിരുന്നുവെന്നും രാജന്‍ പറഞ്ഞു.

പി ജെ കുര്യനെ നേരിട്ട് തനിക്ക് അന്ന് പരിചയമുണ്ടായിരുന്നില്ല. ഇടിക്കുള തന്നെ പരിചയപ്പെടുത്തുകയായിരുന്നെന്നും അദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണബാങ്കിന്റെ ഫണ്ട് സമാഹരണത്തിനായിട്ടാണ് ഇടിക്കുളയുടെ വീട്ടില്‍ ചെന്നിരുന്നതെന്നും രാജന്‍ പറഞ്ഞു. സൂര്യനെല്ലി കേസിന്റെ സത്യാവസ്ഥ കേന്ദ്ര നേതൃത്വം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സൂര്യനെല്ലി കേസില്‍ ഭൂരിപക്ഷം ബി ജെ പി നേതാക്കളും കേന്ദ്രനേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുകയാണ്.

English summary
P J Kurien has no moral right to continue, says Kerala BJP, but BJP central leadership has been silent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X