കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവി പറഞ്ഞത് കുര്യനെതിരെ...

Google Oneindia Malayalam News

വയലാര്‍ രവി കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. 76 കാരനായ ഈ അപ്പൂപ്പന്‍ ചോദിയ്ക്കാന്‍ പാടില്ലാത്ത ചില ചോദ്യങ്ങള്‍ 25 കാരിയായ പെണ്‍കുട്ടിയോട് ചോദിച്ചതാണ് പ്രശ്നമായത്.

പി ജെ കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് അഡ്വ ധര്‍മരാജന്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പ്രതികരണം ആരായുകയായിരുന്നു ആ പാവം പെണ്‍കുട്ടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഒരു സാധാരണ ഊച്ചാളിയുടെ ശരീര ഭാഷയോടെ വയലാര്‍ രവി കുട്ടിയോട് ചോദിച്ചത് ഇങ്ങനെ. "കുര്യനോട് എന്താ ഇത്ര വലിയ വിരോധം, നേരത്തെ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?".

പാവം പെണ്‍കുട്ടിയെ അധിക്ഷേപിച്ച (മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും) വയലാര്‍ രവിയാണ് ഇത് കാരണം നാണം കെട്ടത്. അല്ലാതെ ആ പെണ്‍കുട്ടിയ്ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല.

ഇതല്ല ഇവിടെ വിഷയം. 'നേരത്തെ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?' എന്ന ചോദ്യത്തില്‍ മറ്റൊരു ഒളിയമ്പ് ഉണ്ട്. പി ജെ കുര്യന്‍ അത്ര ശരിയായ സ്വഭാവമുള്ള ആളല്ല, ഇത്തരം കുസൃതികള്‍ സാധാരണ ഒപ്പിയ്ക്കുന്ന ആളാണ് എന്നതാണ് ഈ ചോദ്യത്തിന് പിന്നിലെ അര്‍ത്ഥം. ഇതിന് വയലാര്‍ രവി എന്ത് തന്നെ ന്യായം പറഞ്ഞാലും ആ ചോദ്യത്തില്‍ ഇത്തരത്തില്‍ ഒരു അര്‍ത്ഥം ഉണ്ട്. അതില്‍ നിന്ന് വയലാര്‍ രവിയ്ക്ക് ഓടി ഒളിയ്ക്കാനാവില്ല.

സാധാരണക്കാരന്റെ മനസ്സില്‍ എന്തായാലും കരിനിഴലില്‍ നില്‍ക്കുന്ന (കോടതികള്‍ എന്ത് പറഞ്ഞാലും) കുര്യനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാവാനേ ഈ ചോദ്യം ഉപകരിയ്ക്കുകയുള്ളു. പെണ്‍കുട്ടി തൊഴിലിന് വേണ്ടി ചോദ്യം ചോദിയ്ക്കുന്ന ആളായതിനാല്‍ അതിനെ നാട്ടാര്‍ ആരും സംശയിയ്ക്കില്ല. വളരെ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണല്ലോ കുര്യനും വയലാര്‍ രവിയും. അപ്പോള്‍ വയലാര്‍ രവിയ്ക്ക് കുര്യനെക്കുറിച്ച് നന്നായി അറിയാമായിരിയ്ക്കണം. അതുകൊണ്ടാണോ കുര്യനെ ഇത്തരത്തില്‍ വയലാര്‍ രവി അധിക്ഷേപിച്ചതെന്ന് ആണ് ജനം കരുതുക.

ഇതിനെതിരെ കുര്യന്‍ എന്താണ് പാര്‍ട്ടി നേതൃത്ത്വത്തിന് പരാതി നല്‍കാത്തത്. എത്രയും പെട്ടെന്ന് സോണിയജിയെ കണ്ട് കുര്യന്‍ വയലാര്‍ രവിയ്ക്കെതിരെ പരാതി നല്‍കണം. ഇല്ലെങ്കില്‍ രവിയുടെ പ്രസ്ഥാവനയുടെ വ്യഗ്യാര്‍ത്ഥം കുര്യന്‍ അംഗീകരിയ്ക്കുകയാണെന്ന് കരുതേണ്ടിവരും.

തന്റെ രാജ്യസഭാ ഉപാദ്ധ്യക്ഷ കസേര തെറിയ്ക്കുകയാണെങ്കില്‍ അതിനൊപ്പം വയലാര്‍രവിയുടെ മന്ത്രി കസേരയും തെറിയ്ക്കുന്ന കാര്യം പിജെ കുര്യന്‍ ഉറപ്പാപ്പാക്കേണ്ടതാണ്. അല്ലെങ്കില്‍ വയലാര്‍ രവിയുടെ ചോദ്യത്തിലെ വരികള്‍ക്കിടയിലെ അര്‍ത്ഥം ജനങ്ങള്‍ മനസ്സില്‍ ഊട്ടി ഉറപ്പിയ്ക്കുക തന്നെ ചെയ്യും

നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?

വയലാര്‍ രവിയുടെ ചോദിയ്ക്കുന്നതിന്റെ വീഡിയൊ കാണൂ.

<center><iframe width="600" height="338" src="http://www.youtube.com/embed/npZCCiL84fY" frameborder="0" allowfullscreen></iframe></center>

English summary
Vayalar Ravi's intriguing question to a women journalist is more against PJ Kurian than to that poor girl. Kurian should takeup this before congress high command against Vayalar Ravi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X