കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വര്‍ത്തമാനങ്ങള്‍

Google Oneindia Malayalam News

വര്‍ത്തമാനം പത്രത്തിലെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് വണ്‍ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തകളോടുള്ള ചിലരുടെ പ്രതികരണം

മുജാഹിദ് മുഖപത്രമല്ലെങ്കിലും പ്രസ്ഥാനത്തിന്റെ ജിഹ്വയായി തന്നെയാണ് പ്രസ്ഥാന പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും ഇക്കാലമത്രയും വര്‍ത്തമാനത്തെ കണ്ടത്. വര്‍ത്തമാനത്തിന്റെ ഗുണം മുജാഹിദുകളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതലും ചീത്തപ്പേരാണ് ലഭിച്ചിരിക്കുന്നത്. വര്‍ത്തമാനത്തില്‍നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ച വര്‍ത്തമാനമല്ല ഉണ്ടാവുന്നത്. നാറ്റക്കേസുകളാണ് അധികവും ഉണ്ടാകുന്നത്. അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്കാതെ കബളിപ്പിച്ച മാനെജ്‌മെന്റ് കൊലവിളിയും അശ്ലീല ആഭാസങ്ങളും പുറപ്പെടുവിക്കുക. മുജാഹിദ് വര്‍ത്തമാനം എവിടേക്കാണ് പോകുന്നത്? പുറമെ ജീവനക്കാര്‍ക്കെതിരെ ഓഫീസ് അക്രമിച്ചുവെന്ന് മാനേജിംഗ്ഡയറക്ര്‍ കള്ളക്കേസും നല്കുക. മുമ്പ് എ.വി.അബ്ദുരഹിമാന്‍ ഹാജിയും ഡോക്ടര്‍ ഹുസൈന്‍ മടവൂരും മുജാഹിദ് സെന്റര്‍ അക്രമിച്ചുവെന്ന് കള്ള കേസുണ്ടാക്കിയ വിവരം മാലോകരെ മുഴുവന്‍ വിളിച്ചറിയിക്കാന്‍ ഓടിനടന്നവര്‍ തന്നെ അതിന്റെ പിണിയാളുകളാവുന്ന കാഴ്ച. സങ്കടകരം തന്നെ.
തന്‍സീര്‍ പി.ടി.

മുജാഹിദുകള്‍ ഇതും ഇതിലപ്പുറവും ചെയ്യും. വര്‍ത്തമാനം മുജാഹിദുകള്‍ എന്തിനു വേണ്ടിയും ഉപയോഗിക്കും. കാന്തപുരം ഉസ്താദ് അടക്കമുള്ളവരെ ഭത്സിക്കാന്‍ നോമ്പെടുത്തവരാണല്ലോ വര്‍ത്തമാനക്കാര്‍. വര്‍ത്തമാനം കോക്കസിന് അവരുടെ ജീവനക്കാരെയും വിചാരിച്ചിടത്തേക്കു കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ വധ ഭീഷണി നടത്തിയത്രെ? മുജാഹിദുകള്‍ തന്നെയാണ് ഇത്തരമൊരു ദുരനുഭവം നിരത്തിയതെന്നു പറയുന്നു. അതു ശരിയാണെങ്കില്‍ അത് തള്ളിപ്പറയാനും അത്തരക്കാരെ നിലക്കുനിര്‍ത്താനും പ്രസ്ഥാനത്തില്‍ മാനവും മര്യാദയുമുള്ള പണിഡിത നേതൃത്വം തയ്യാറവണം. പുറമെ നീലവര്‍ത്തമാനങ്ങളും ജീവനക്കാര്‍ക്കെതിരെ കള്ളക്കേസും കെട്ടിച്ചമച്ചിരിക്കുന്നു. ഇതാണ് മുജാഹിദ് പ്രസ്ഥാനമെന്ന് അതിനകത്ത് പേനയും കമ്പ്യൂട്ടറും ചലിപ്പിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായല്ലോ?
മുസ്തഫ പി.കാമിലി

വര്‍ത്തമാനത്തിന്റെ മറവില്‍ മുജാഹിദ#് മടവൂരികള്‍ നടത്തുന്ന കള്ള കച്ചോടം ഇനിയെങ്കിലും തിരിച്ചറിയാണം. ഷെയര്‍ ഉടമകളെ അറിയിക്കാതെയാണ് അവര്‍ വര്‍ത്തമാനം വിറ്റതെന്ന് പലേടത്തുനിന്നും കേട്ടതാണ്. നഷ്ടത്തിന്റെ പേരു പറയുമ്പോഴും ആ നഷ്ട കച്ചവടത്തില്‍ ആര്‍ത്തിപൂണ്ട് വര്‍ത്തമാനം നടത്താന്‍ മടവൂരികളില്‍നിന്ന് ആളുകള്‍ മത്സരിച്ച് പത്രത്തില്‍ പിടിമുറുക്കുന്നത് എന്തിനാണ്? അപ്പളും അവര്‍ പറയും. പത്രം സംഘടനയുടേതല്ലെന്ന്. വേണ്ടിടത്ത് സംഘടനയെയും വേണ്ടാത്തിടത്ത് സംഘടനയെ പുറത്തിരുത്തിയും മടവൂരികള്‍ വര്‍ത്തമാനത്തെ ഉറക്കി കിടത്തുകയാണ് പതിവ്. പാവം പ്രസ്താനപ്രവര്‍ത്തകര്‍ക്ക് അതില്‍ നടക്കുന്ന പലതും അറിയുന്നില്ലെന്നുമാത്രം.
സമീര്‍ കാരന്തൂര്‍

വാര്‍ത്ത വായിച്ചപ്പോള്‍ സങ്കടം തോന്നി. ഇപ്പോഴും അതൊന്നും ശരിയല്ലാതിരിക്കട്ടെ എന്ന് കരുതാനാണിഷ്ടം. പക്ഷെ അന്വേഷിച്ചപ്പോള്‍ മനസ്സിലായത് വണ്‍ ഇന്ത്യ വാര്‍ത്തപോലെ ഞെട്ടിക്കുന്നതാണ് സത്യം. ജീവനക്കാരെ പലരെയും രേഖകളില്ലാതെ മാനേജുമെന്റ് പിരിച്ചുവിട്ടുപോല്‍. അപ്പോഴൊക്കെയും ഇടപെട്ട യൂണിയന് അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ ഇനിയും കാത്തിരുന്നാല്‍ പ്രശ്‌നമാകുമെന്ന് മനസ്സിലായി. യൂണിയന്റെ ഇടപെടലോ ചോദ്യങ്ങളോ ഒന്നും തന്നെ അവര്‍ക്ക് ഇഷ്ടമാകുന്നില്ലത്രെ. പല യോഗങ്ങളുടെയും സംഘടനാ തീരുമാനങ്ങളുടെയും മുജാഹിദ് പാലക്കാട് യുവജന സമ്മേളനത്തി#ിന്‍രെയും മറ്റും തിയ്യതികള്‍ മാറ്റി മാറ്റി പരഞ്ഞ് അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ നല്കാതെ ആറുമാസത്തിലധികം ജീവനക്കാരെ കളിപ്പിച്ചു. അവസാനം ആദ്യം പറഞ്ഞതിനെല്ലാം വിരുദ്ധമായ നിലയില്‍ മാനേജ്‌മെന്‍#് തോന്നുംപടി വാക്കുകളും മാറ്റിയത്രെ. പിന്നെ രണ്ടും കല്‍പ്പിച്ച് ജീവനക്കാരും മാനേജുമെന്റും മുഖാമുഖമായി. മാനേജ്‌മെന്#ര് സംഘടനക്കാരെ കൂടെ നിര്‍ത്താന്‍ പഠിച്ച18 അടവവുകള്‍ പയറ്റുകയും ചെയ്തു. അതിന്റെ ഭാഗമാണ് കള്ളക്കേസും മുജാഹിദ് മാര്‍ച്ചിനുള്ള ഒരുക്കങ്ങളുമെല്ലാം.
പി.എം.ജി കോഴിക്കോട്

മീഡിയാ വ്യൂ വര്‍ത്തമാനം വിറ്റത് ആരോട് ചോദിച്ചാണ്. ഷെയര്‍ ഉടമകളോട് കണക്കുകള്‍ പറയാന്‍ അവര്‍ക്കു ബാധ്യതയുണ്ടല്ലോ. ജീവനക്കാര്‍ക്ക് നിയമപരമായി നല്കാനുള്ള ആനുകൂല്യങ്ങള്‍ നല്കാന്‍ മാനേജ്‌മെന്റ് തയ്യാറായെങ്കില്‍ അത് നല്ലതു തന്നെ. പക്ഷെ തുടര്‍ന്നും ജീവനക്കാരോട് അവിടെ തുടരാനും ശമ്പള വര്‍ധനവ് പ്രഖ്യാപിക്കുകയും ചെയ്തവര്‍ വാക്കുപാലിക്കാതിരുന്നതിന് അത് ന്യായീകരണമാകുന്നില്ലല്ലോ. അതു കൂടാതെ വധഭീഷണിയും അശ്ലീലവും കമ്പ്യൂട്ടറും മറ്റും തകര്‍ത്തുവെന്ന്എം.ഡി. തന്നെ കള്ളക്കേസും നല്കിയിരിക്കുന്നു. കേരളത്തിലേ എന്നല്ല ലോകത്തിലേ തന്നെ പത്രചരിത്രത്തില്‍ മാനേജ്‌മെന്‍ര് ഇത്തരത്തിലുള്ള കൊടിയ പാതകങ്ങള്‍ ചെയ്തത് ആദ്യമായിരിക്കും. വക്കം മൗലവിയുടെ പേരു പറയുകയും അഭിമാനിക്കുയും അതിന്റെ പിതൃത്വം സ്ഥാപിച്ചുകിട്ടാന്‍ മത്സരങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ അതിന്റെ പിന്‍മുറക്കാര്‍ എന്നു രോമാഞ്ചം കൊള്ളുന്നവര്‍ കാട്ടിക്കൂട്ടുന്നത് അസ്സലാവുന്നുണ്ട്. വര്‍ത്തമാനത്തെ റൗഡികളുടെ ഈറ്റില്ലമാക്കാതാരിക്കാന്‍ ആര്‍ക്കാണ് കഴിയുക. മുജാഹിദുകള്‍ ഉണരുമോ
സത്താര്‍ വളപ്പില്‍

English summary
Strike in Varthamanam, the new management gave cases against its own employees. Varthamanam Daily again in news, Reader's Response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X