• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീം ബ്രദര്‍ഹുഡിന് ശേഷം ഹമാസ്...?

  • By Soorya Chandran

മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവട് പിടിച്ച് ഈജിപ്തില്‍ മുഹമ്മദ് മുര്‍സി അധികാരത്തിലേക്കെത്തിയപ്പോള്‍ ഈജിപ്ത് മാത്രമല്ല, ലോകം മുഴുവന്‍ ജനാധിപത്യത്തിന്റെ ശക്തിയിയില്‍ കോള്‍മയിര്‍ കൊണ്ടു. ലോകമെങ്കും പുതിയ പ്രതീക്ഷകളുടെ നാമ്പുകള്‍ മുളച്ചു. പക്ഷേ മുര്‍സിയും തന്റെ മുന്‍ഗാമികളുടെ ഏകാധിപത്യ വഴികള്‍ തിരഞ്ഞുപോയിത്തുടങ്ങിയോ എന്ന് സംശയിച്ചപ്പോഴേക്കും വീണ്ടും ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങി. മുര്‍സിയേയും താഴെയിറക്കി.

പക്ഷേ ഈജിപ്തിലെ ഭരണ അസ്ഥിരത അവരെ മാത്രം ബാധിക്കുന്ന ഒന്നല്ല. തൊട്ടുത്തുകിടക്കുന്ന പലസ്തീന്‍ എന്ന വേട്ടയാടപ്പെടുന്ന രാജ്യത്തേയും അത് ക്രൂരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേല്‍ വഴിയല്ലാതെ പലസ്തീന്‍കാര്‍ക്കുള്ള ഒരു കവാടമായിരുന്നു ഈജിപ്ത്. ഈജിപ്തിലെ ഇസ്ലാമിക ഭൂരിപക്ഷങ്ങള്‍ എന്നും പലസ്തീനികള്‍ക്ക് ഒരു പോരാളിയുടെ ബഹുമാനം കൊടുത്തുപോന്നിരുന്നു.

എന്നാല്‍ മുര്‍സിയെ താഴെയിറക്കി പട്ടാളം അധികാരമേറയപ്പോള്‍ കളിമാറി. പലസ്തീനുമായുള്ള സൗഹൃദവും ശാന്തതയും അവസാനിപ്പിക്കുന്ന സൂചനകളാണ് ഈജിപ്തിലെ പുതിയ പട്ടാള ഭരണകൂടം നല്‍കുന്നത്. നാട്ടിലെ ഇസ്ലാമിസ്‌റഅറുകളെ താഴെയിറക്കിയ സൈന്യം അതിര്‍ത്തിയിലെ ഹമാസിനെ എങ്ങനെ നേരിടുമെന്നാണ് ഇപ്പോള്‍ ലോകം കാത്തിരിക്കുന്നത്.

ഗാസയുടെ തെക്കേയറ്റത്ത് ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗം ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഈജിപ്തിലെ ഇപ്പോഴത്തെ പട്ടാള ഭരണകൂം. 500 മീറ്റര്‍ ആയിരിക്കും ഈ ബഫര്‍സോണിന്റെ പരിധി. ആളുകളെ ഒഴിപ്പിക്കുന്നതിനായി ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പണി ഇതിനകം സൈന്യം തുടങ്ങിക്കഴിഞ്ഞു.

ഈജിപ്ത-പാലസ്തീന്‍ ബോര്‍ഡര്‍ ഒരിടക്ക് രഹസ്യ തുരങ്കങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. ഇസ്രായേലിന്റെ നിയന്ത്രണം കര്‍ക്കശമാകുമ്പോള്‍ ഗാസയിലേക്കുള്ള ചരക്ക് നീക്കം ഈ രഹസ്യ തുരങ്കങ്ങള്‍ വഴിയായിരുന്നു. ഒരിടക്ക്1200 ഓളം തുരങ്കങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അവശ്യ സാധനങ്ങള്‍ക്ക് പുറമെ ആയുധങ്ങളും മറ്റും ഇതുവഴി കടത്തിയിരുന്നു എന്നും ആരോപിക്കപ്പെടുന്നുണ്ട്.

ബഫര്‍ സോണ്‍ പ്രഖ്യാപിച്ച്, ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചു നിരത്തുമ്പോള്‍ ഈ രഹസ് വഴികള്‍ എന്നന്നേക്കുമായി അടക്കപ്പെടും. അല്ലെങ്കില്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുലൂടെ കടന്നുപോകുന്ന പലസ്തീന് പിന്നെ പിടിച്ച് നില്‍ക്കാനാകില്ല. അപ്പോള്‍ സ്വാഭാവികമായും ഹമാസിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും. ഒരുപക്ഷേ ഈജിപ്തിലെ പട്ടാള ഭരണ കൂടം പ്രതീക്ഷിക്കുന്നതും അത് തന്നെയാകും.

English summary
Egypt’s military never liked Hamas. And now that Egypt’s generals have pushed the Islamists out of power in their own country, they’ve apparently set their sights on doing the same in Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more