കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ഗള്‍ഫ് യുദ്ധം 'വിജയനിലൂടെ... '

  • By ജോയി ഏനമാവ്
Google Oneindia Malayalam News

അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു. കുവെറ്റിലെ ഷുവെക്ക് വ്യവസായമേഖലയിലെ അല്‍ ഘാനം ആന്റ് ആസാദ് ട്രെയ്ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനി ജോലിക്കാരനായിരുന്ന തൃശ്ശൂര്‍ വെങ്കിടങ്ങിലെ ഇരിമ്പ്രനെല്ലൂര്‍ സ്വദേശി വടക്കൂട്ട വിജയന്‍ അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ ചെയ്യുകയായിരുന്നു. അസാധാരണമായ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കി. വീടിന് മുന്നില്‍ റോഡാണ്. കമ്പനിയുടെ ഒരു ലോറി റോഡരുകില്‍ കിടക്കുന്നുണ്ട്. മറ്റൊന്നും കാണാനില്ല. പക്ഷേ, വിജയന്‍ വേറൊരു കാര്യം ശ്രദ്ധിച്ചു. അവിടെ കിടന്നിരുന്ന കമ്പനി ലോറിക്കടുത്തു നിന്നും മൂന്നാലുപേര്‍ തിടുക്കത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്നത്. ഒന്നും മനസ്സിലായില്ല. പിന്നെയാണ് കണ്ടത്- ലോറിയുടെ മൂന്നു ചക്രങ്ങള്‍ കാണാനില്ല.

Vijayan

മുറിയില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ തുരു തുരാ വെടിയൊച്ചകള്‍ കേള്‍ക്കുന്നു. അര കിലോമീറ്ററോളം മാത്രം ദൂരമുള്ള പട്ടാള ക്യാമ്പില്‍ നിന്നാണെന്നു ഊഹിച്ചു. വീണ്ടും പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് തുറന്നിരുന്ന കടകളെല്ലാം ധൃതിയില്‍ അടച്ച് ആളുകള്‍ ഓടി രക്ഷപ്പെടുന്ന കാഴ്ച.

പിന്നെ കണ്ടതായിരുന്നു കാഴ്ച. നൂറുകണക്കിന് പട്ടാളക്കാര്‍ റോഡിലൂടെ മാര്‍ച്ച് ചെയ്തു വരുന്നു. നിരവധി ടാങ്കുകള്‍ പിറകെ. പട്ടാളവാഹനങ്ങളില്‍ തോക്കേന്തിയ സൈനികര്‍. കുവൈത്തിന്റെ ഇറാഖ് അതിര്‍ത്തിയായ ജാറ ഭാഗത്തു നിന്നാണ് ഇവര്‍ വരുന്നത്. കുവൈത്ത്‌ സിറ്റിക്കടുത്തുള്ള ഫഹെയില്‍ പട്ടാള ക്യാമ്പ് ലക്ഷ്യമാക്കിയാണ് ഇറാഖിന്റെ പടനീക്കം. അധികം വൈകാതെ വിജയനും കൂട്ടുകാര്‍ക്കും മനസ്സിലായി ഇറാഖ് കുവൈത്തിനെ കയ്യടക്കിയിരിക്കുന്നെന്ന്.

Gulf War

അര്‍ദ്ധരാത്രിക്കു ശേഷം നടന്ന പടനീക്ക സമയത്ത് കുവൈത്ത്‌ നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം വിഛേദിക്കപ്പെട്ടു. മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ റേഡിയോ ബാഗ്ദാദും ഇറാഖ് ടെലിവിഷനും പ്രക്ഷേപണം തുടങ്ങി. പുറത്തു കടക്കാന്‍ ഭയപ്പെട്ട ദിനങ്ങള്‍.
പിറ്റേന്ന് വെള്ളിയാഴ്ച, അറേബ്യയുടെ വിശ്രമദിനം വിഭ്രാന്തി ദിനമായി മാറി.

അടുത്ത പേജില്‍:<strong>പരിഭ്രാന്തിയുടെ ഏഴ് മാസങ്ങള്‍; ഇന്ത്യക്കാരനായതില്‍ ആശ്വാസം!!!</strong>അടുത്ത പേജില്‍:പരിഭ്രാന്തിയുടെ ഏഴ് മാസങ്ങള്‍; ഇന്ത്യക്കാരനായതില്‍ ആശ്വാസം!!!

English summary
25 th Anniversary of Gulf war: Joy Enamavu writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X