കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഭ്രാന്തിയുടെ ഏഴ് മാസങ്ങള്‍; ഇന്ത്യക്കാരനായതില്‍ ആശ്വാസം!!!

  • By ജോയി ഏനാമാവ്
Google Oneindia Malayalam News

വെളളിയാഴ്ചകള്‍ അറബ് രാജ്യങ്ങളില്‍ അവധി ദിനങ്ങളാണ്. എന്നാല്‍ ആ വെള്ളിയാഴ്ച കുവൈത്തിനെ സംബന്ധിച്ച് ഒരിയ്ക്കലും മറക്കാനാവില്ല. കുവെത്തികളുടെ നെഞ്ചില്‍ തീകോരിയിട്ട നാളുകളായിരുന്നു പിന്നീടുള്ള ഏഴുമാസകാലം. ചരിത്രത്തില്‍ ഒരു പാട് വെട്ടലുകളും തിരുത്തലുകളും വരുത്തിവെച്ച നാളുകള്‍.

പട്ടാളം തെരുവുകളില്‍ രാപകല്‍ റോന്തു ചുറ്റാന്‍ തുടങ്ങി. കുവൈത്തികളായ പലരേയും പിടിച്ചു കൊണ്ടുപോയി . ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതൊടെയായിരുന്നു അങ്കലാപ്പിനു തുടക്കം- വിജയന്‍ ഓര്‍ക്കുന്നു.

Gulf War

ഇതിനിടയില്‍ ഒരു ദിവസം പുറത്തിറങ്ങി, എന്തെങ്കിലും വാങ്ങാന്‍ കഴിയുമോ എന്നറിയാന്‍. വഴിയില്‍ കണ്ട പട്ടാളക്കാര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു, കാണിച്ചു കൊടുത്തപ്പോള്‍ ഇതു ഇന്ത്യക്കാരനാണെന്നു പട്ടാളക്കാര്‍ പരസ്പരം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പട്ടാളത്തിന് ഇന്ത്യക്കാരോടു വിരോധമൊന്നും ഇല്ലെന്നറിഞ്ഞപ്പോള്‍ തോന്നിയ വികാരത്തിനു പകരം നില്‍ക്കാന്‍ മറ്റൊന്നിനുമാകില്ലെന്നു വിജയന്‍ പറഞ്ഞു.

ഭക്ഷണം തീരാറായപ്പോള്‍ വിജയനും കൂട്ടരും കമ്പനി ഉടമയുടെ വീടുതേടി യാത്രയായി, ചെറിയൊരു പിക്കപ്പ് വാനില്‍. ഇറാഖില്‍ നിന്ന് പട്ടാളക്കാര്‍ക്കൊപ്പം വന്ന നൂറുകണക്കിന് ആളുകള്‍ രാജ്യം കൊള്ളയടിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. ഇറാഖിന്റെ പട്ടാളം കുവെത്തില്‍ കയറിയതോടെ സ്വദേശികളായ ആയിരക്കണക്കിനു കുവൈത്തികള്‍ ജന്മനാടു വിട്ടോടി, ഇതില്‍ ഭരണകര്‍ത്താക്കളും ഉള്‍പ്പെടുന്നു. എന്നാല്‍ വിജയന്റെ കമ്പനി ഉടമയും കുടുംബവും സ്വന്തം മണ്ണ് ഉപേക്ഷിയ്ക്കാന്‍ തയ്യാറായിരുന്നില്ല. തന്‍റെ കലവറയില്‍ നിന്ന് ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ നല്‍കിയാണ് കന്പനി ഉടമ വിജയനേയും കൂട്ടരേയും തിരിച്ചയച്ചത്. യാത്രക്കിടയില്‍ ഏത് നിമിഷവും കൊള്ളയടിയ്ക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും നല്‍കി.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റേഡിയോയും മറ്റു മാധ്യമങ്ങള്‍ വഴിയും അറിഞ്ഞു- ഇന്ത്യക്കാര്‍ മുഴുവന്‍ എംബസിയുമായി ബന്ധപ്പെട്ടാല്‍ നാട്ടിലേക്കു പോകാന്‍ ഏര്‍പ്പാടു ചെയ്യുമെന്ന്. ആശങ്കകള്‍ക്കിടയില്‍ ഒരാശാപ്രകാശം. ഷെര്‍ക്കിലുള്ള ഇന്ത്യന്‍ നയതന്ത്രാലയത്തില്‍ പോയി പേര്‍ രജിസ്റ്റര്‍ ചെയ്തു. പാസ്‌പോര്‍ട്ട് അവരെ ഏല്‍പ്പിച്ചു, ഒപ്പം 40 കുവൈത്തി ദിനാറും നല്‍കി.

തുടരും...തുടരും...

English summary
25 th Anniversary of Gulf war: Joy Enamavu writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X