കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം കണ്ട മലയാളി, ദുരിതമനുഭവിച്ച മലയാളി

  • By ജോയി ഏനാമാവ്
Google Oneindia Malayalam News

ഇറാഖില്‍ ഐസിസിന്റെ നേതൃത്വത്തില്‍ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് സമീപ കാലത്താണ്. എന്നാല്‍ കാല്‍ നൂറ്റാണ്ട് മുമ്പ് രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന വലിയൊരു ചരിത്രവും ഇന്ത്യക്കുണ്ടെന്ന് എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാകും. ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു കാലം, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സാറ്റലൈറ്റ് സാങ്കേതിക വിദ്യകളും അന്യമായിരുന്ന കാലം. അന്നാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ 488 തവണ പറന്നുയര്‍ന്നത്. 59 ദിവസം നീണ്ട യജ്ഞം. യുദ്ധത്തിന്റെ നേര്‍സാക്ഷിയായ വിജയന്റെ അനുഭവങ്ങള്‍ തുടരുന്നു.....

Gulf War

ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ടും 40 ദിനാറും നല്‍കി പേര് രജിസ്റ്റര്‍ ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ബസ്ര വഴി ജോര്‍ദ്ദാനിലേക്കുള്ള ബസ് യാത്രതുടങ്ങി. ഇറാഖികള്‍ക്ക് കുവൈത്തില്‍ നിന്നുള്ളവരോട് കടുത്ത വൈരാഗ്യമായിരുന്നെങ്കിലും ഇന്ത്യക്കാരോട് പ്രത്യേക മമതയായിരുന്നു.

Read more: ഒന്നാം ഗള്‍ഫ് യുദ്ധം 'വിജയനിലൂടെ... 'Read more: ഒന്നാം ഗള്‍ഫ് യുദ്ധം 'വിജയനിലൂടെ... '

കുവെത്തിലെ വിദേശ കൂലിത്തൊഴിലാളികള്‍ മുഴുവന്‍ രക്ഷപ്പെട്ട് പ്രാണനും കൊണ്ട് ഓടിയെത്തിയിരുന്നത് ജോര്‍ദ്ദാന്റെ അതിര്‍ത്തിയായ റുവായ്ഷിദിലേക്കായിരുന്നു. 1000 ല്‍ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്ന റുവായ്ഷിദില്‍ ദിവസങ്ങള്‍കൊണ്ട് പതിനായിരക്കണക്കിന് ആളുകള്‍ കുമിഞ്ഞ് കൂടു. മനുഷ്യന് ജാതിയും മതവും സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും ഒന്നും അത്ര വലുതല്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. പതിനായിരക്കണക്കിനു പേര്‍ വെയിലില്‍ പൊരിയുന്ന കാഴ്ച. പകല്‍ മരുഭൂമിയില്‍ കടുത്ത ചൂട്. രാത്രിയിലാണെങ്കില്‍ സഹിക്കാനാകാത്ത തണുപ്പും.

Gulf War

ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ഓടിപ്പോന്നവര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും മാത്രമായിരുന്നു ആശ്രയം. ലോറികളിലെത്തിയിരുന്ന ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ കഴിയാതെ പലപ്പോവും അധികൃതര്‍ വലഞ്ഞു. പിടിവലി മൂലം ഭക്ഷണവും വെള്ളവും പാഴാകും. ഇതു മനസ്സിലാക്കിയാണ് ലോറികളില്‍ നിന്നും ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നത്. വിശന്ന് പൊരിയുന്നവര്‍ വെള്ളവും ഭക്ഷണപ്പൊതിയും ചാടിപ്പിടിക്കുന്ന കാഴ്ച ടെലിവിഷനിലൂടെ കണ്ട് ലോകം അസ്വസ്ഥരായി.

Read more: പരിഭ്രാന്തിയുടെ ഏഴ് മാസങ്ങള്‍; ഇന്ത്യക്കാരനായതില്‍ ആശ്വാസം!!!Read more: പരിഭ്രാന്തിയുടെ ഏഴ് മാസങ്ങള്‍; ഇന്ത്യക്കാരനായതില്‍ ആശ്വാസം!!!

റുവായ്ഷിദില്‍ നിന്ന് പിന്നീട് അമ്മാനിലേയ്ക്കായിരുന്നു യാത്ര. അതും ബസ്സില്‍ തന്നെ. അഭയാര്‍ത്ഥി ക്യാമ്പില്‍ പിന്നേയും എട്ട് ദിവസത്തെ താമസം. ഒമ്പതാം ദിവസം എംബസി അധികൃതര്‍ ബോംബെയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും തന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. സെപ്തംബര്‍ 24 ന് രാത്രി വിമാനം അമ്മാനില്‍ നിന്നും പറന്നുയര്‍ന്നു.

നാരായണനെ പോലെ പതിനായരിക്കണക്കിന് പേരാണ് അങ്ങനെ നാട്ടിലെത്തിയത്. എന്നാല്‍ ചീത്തപ്പേരുണ്ടാക്കിയവരും ഉണ്ടായിരുന്നു ഇന്ത്യക്കാരില്‍. ഇറാഖകളെ പോലെ ഷോറൂമുകളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് കരമാര്‍ഗ്ഗം നാടുപിടിച്ചവര്‍, കൊള്ളമുതലുമായി രക്ഷപ്പെട്ടവര്‍. മലയാളികളും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍.

അടുത്ത പേജില്‍:ഇറാഖിനെ ഊറ്റിയെടുത്ത നഷ്ടപരിഹാരംഅടുത്ത പേജില്‍:ഇറാഖിനെ ഊറ്റിയെടുത്ത നഷ്ടപരിഹാരം

English summary
25 th Anniversary of Gulf War- Joy Enamavu writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X