കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അപലപിയ്ക്കാത്ത ഗള്‍ഫ് യുദ്ധം... എന്തായിരുന്നു കാരണം?

  • By ജോയി ഏനാമാവ്
Google Oneindia Malayalam News

സദ്ദാം ഹുസൈന്‍ എന്ന സര്‍വ്വാധിപതിയെ അവസാനിപ്പിക്കേണ്ടത് അറബ് രാജ്യങ്ങളുടെ ആവശ്യമായിരുന്നു. അമേരിക്കയുടെ താല്‍പ്പര്യ സംരക്ഷണത്തിന് യുദ്ധവും സന്നാഹങ്ങളും വഴിയൊരുക്കിയെന്നു മാത്രം. ഇറാഖും കുവൈത്തുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു.യുദ്ധകാലത്ത് ബാഗ്ദാദ് സന്ദര്‍ശിച്ച ഏക രാഷ്ട്രനേതാവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന ഐ.കെ.ഗുജറാള്‍ ആയിരുന്നു.

Saddam Hussein

'അപലപിക്കുന്നു' എന്ന വാക്ക് ഇറാഖ്-കുവൈത്ത് പ്രശ്‌നത്തെപ്പറ്റിയുള്ള പരമാര്‍ശരേഖകളില്‍ ഇന്ത്യ ഒരിക്കലും ഉപയോഗിച്ചില്ല. രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു ഇതെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് കാര്യവിഭാഗം മേധാവിയായിരുന്ന കെ.പി.ഫാബിയന്‍ അന്ന് വിശദീകരിച്ചു- ഒന്നര ലക്ഷത്തിലേറെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പുറമെ ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒത്തു തീര്‍പ്പു സാധ്യത അടഞ്ഞിട്ടില്ലെന്ന വിശ്വാസം. ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ സന്നദ്ധ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരു നിലപാടു ഇന്ത്യ സ്വീകരിച്ചതുകൊണ്ടാകണം രണ്ട് രാജ്യങ്ങളുമായും ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കാനാകുന്നത്.

Read more: ഗള്‍ഫ് യുദ്ധത്തിന്‍റെ 25-ാം വാര്‍ഷികം... മറക്കാനാകുമോ ആ ദിനങ്ങള്‍Read more: ഗള്‍ഫ് യുദ്ധത്തിന്‍റെ 25-ാം വാര്‍ഷികം... മറക്കാനാകുമോ ആ ദിനങ്ങള്‍

കാല്‍ നൂറ്റാണ്ടിന് ശേഷം സ്ഥിതിഗതികള്‍ ഒരുപാടു മാറി. കുവൈത്ത് കൂടുതല്‍ പുരോഗതി പ്രാപിച്ചു. യുദ്ധം നല്‍കിയ പാഠവും ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും ലോകത്തിന്റെ മുന്‍നിരയിലെത്താന്‍ ഈ കൊച്ചു രാജ്യത്തിനു ശക്തി പകരുന്നു. യുദ്ധത്തിന്റെ സംഹാരപാത്രമാണ് ഇറാഖ്. സമ്പന്നതയും ശാന്തിയും വിളയാടിയിരുന്ന, മനുഷ്യ സംസ്‌കൃതിയുടെ പിള്ളത്തൊട്ടിലായ രാജ്യം, നാശത്തില്‍ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുന്നു. പട്ടിണിയിലായെങ്കില്‍ പോലും മരണഭയമില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു ജനതയായി മാറിയിരിക്കുന്നു ഇറാഖികള്‍.

തുടരുംതുടരും

English summary
25 th Anniversary of Gulf War- Joy Enamavu writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X