കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണത്തിന് പിന്നില്‍ ആരും അറിയപ്പെടാതെ പോയ ഒരു സ്ത്രീയുണ്ട്

  • By Meera Balan
Google Oneindia Malayalam News

മുംബൈ ആക്രമണം നടന്നിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആക്രമണക്കേസിനെപ്പറ്റിയുള്ള അന്വേഷണം എന്തായി? എത്രത്തോളം രാഷ്ട്രീയ സമ്മര്‍ദ്ദം കേസില്‍ ഉണ്ടായിട്ടുണ്ട് എന്നതിനെപ്പറ്റിയൊക്കെ അറിയാന്‍ നമുക്ക് എല്ലാവര്‍ക്കും ആകാംഷയുണ്ട്. നമ്മുടെ രാജ്യത്ത് എത്തി ഇത്രയും ആസൂത്രിതമായ ഒരു ആക്രമണം നടത്തണമെങ്കില്‍ പാക് ഭീകരര്‍ക്ക് മുംബൈയില്‍ ഉള്‍പ്പടെ പ്രാദേശികരുടെ സഹായം ലഭിച്ചിരിയ്ക്കണം. കേസിന്റെ ആദ്യഘട്ടങ്ങളിലൊക്കെ ഇക്കാര്യം വ്യക്തമായതാണ്. എന്നാല്‍ പിന്നീട് എന്തുപറ്റി?

മഹാരാഷ്ട്രയിലെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ആക്രമണത്തിനെത്തിയവരെ സഹായിച്ചതില്‍ പങ്കുണ്ടെന്നും ആക്ഷേപമുയരുന്നു. മുംബൈ ആക്രമണത്തില്‍ നാം അറിയാത്ത ചില കാര്യങ്ങളുണ്ട്.

Mumbai

അഭയം നല്‍കി

ഏത് പുരുഷന്‍റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ ഏതൊരു ക്രിമിനല്‍ കുറ്റത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയതില്‍ ആക്രമണത്തിന് എത്തിയവര്‍ മചിമര്‍നഗറില്‍ തങ്ങിയതായി കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി കാര്യമായി അന്വേഷിയ്ക്കാന്‍ ക്രൈം ബ്രാഞ്ച് പോലും തയ്യാറായില്ല.


ആരാണ് ആ സ്ത്രീ

തീവ്രവാദികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും മുംബൈയില്‍ അവര്‍ക്ക് വഴികാട്ടിയായ ഒരു സ്ത്രീയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ അവ്യക്തമായ പരമാര്‍ശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല എന്നതാണ് സത്യം. മചിമര്‍നഗറില്‍ രണ്ട് ദിവസമാണ് ഭീകരര്‍ തങ്ങിയത്. കള്ളക്കടത്ത്, ഡീസല്‍ അഴിമതി എന്നിവയിലൊക്കെ പങ്കാളിയായ ഒരു സ്ത്രീയായിരുന്നു ഭീകരരെ സഹായിച്ചിരുന്നത്. എന്നാല്‍ ഇവരെച്ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷണം ഉണ്ടായിട്ടില്ല.

ഡീസല്‍ അഴിമതി

ഡീസല്‍ അഴിമതി കേസില്‍ ആരോപണ വിധേയനായ ഒരു പ്രമുഖ നേതാവിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് റോയിലെ മുന്‍ ഉദ്യോഗസ്ഥനും പ്രധാന്‍ കമ്മിറ്റി അംഗവുമായ വി ബാലചന്ദ്രന്‍ പറയുന്നു. മചിമര്‍നഗറില്‍ എത്തിയ പത്ത് ഭീകര്‍ക്ക് അഭയം നല്‍കിയതും അവരെ സംരക്ഷിച്ചതും ഒരു വ്യക്തിയാണ്. ഡീസല്‍ അഴിമതിയിലെ ആരോപണ വിധേയന്‍ ഉള്‍പ്പടെ കേസില്‍ വിസ്മരിയ്ക്കപ്പെട്ടു

ആരാണ് ബഷീര്‍

മുംബൈ ആക്രമത്തില്‍ പ്രദേശികമായ പങ്കിനെപ്പറ്റിയുള്ള അന്വേഷണം എങ്ങും എത്തിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. മഹാരാഷ്ട്രക്കാരനായ ബഷീര്‍ എന്നയാള്‍ക്ക് തീവ്രവാദികളുമായുണ്ടായിരുന്ന ബന്ധമാണ് ഇതിന് തെളിവ്. വെറും ബന്ധം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനാവില്ല. മുംബൈയില്‍ എത്തിയ ഹെഡ്‌ലിയെ എയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിച്ചതും ഛബാദ് ഹൗസിലെ വിവരങ്ങള്‍ നല്‍കിയതും ബഷീര്‍ ആയിരുന്നു. ചുരുക്കത്തില്‍ ഇന്ത്യയില്‍ എത്തിയ ഹെഡ്‌ലിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്നു ബഷീര്‍.

എന്നാല്‍ ആക്രമണത്തിന് പിന്നാലെ ബഷീറും കഥയില്‍ നിന്ന് അപ്രത്യക്ഷമായി. ഇയാള്‍ കാനഡയിലേയ്ക്ക് കടന്നിരിയ്ക്കാമെന്നാണ് കരുതുന്നത്. റാണയും ഹെഡ്‌ലിയുമായും നേരിട്ട് ബന്ധമുള്ള ഒരു കണ്ണി എന്ന് വേണമെങ്കില്‍ ബഷീറിനെ വിഷേശിപ്പിയ്ക്കാം. ബഷീറിന്റെ കൈകളില്‍ അത്ര വിശ്വാസത്തോടെയാണ് റാണ ഹെഡ്‌ലിയെ ഏല്‍പ്പിച്ചത്.

രാഷ്ട്രീയ സമ്മര്‍ദം

അന്വേഷണത്തില്‍ കണ്ടെത്തിയ പലരെയും പല വസ്തുതകളെയും ഇഴകീറി പരിശോധിയ്ക്കാനോ അന്വേഷിയ്ക്കാനോ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം തന്നെയാണ് ഇതിന് പിന്നില്‍. അന്വേഷണം എത്രയും വേഗം അവസാനിപ്പിയ്ക്കാനുള്ള വ്യഗ്രതയാണ് കേന്ദ്ര സര്‍ക്കാരും കാട്ടിയത്. കേസില്‍ പ്രാദേശീയമായ സഹായം ഉള്‍പ്പടെ പരിശോധിയ്ക്കപ്പെടാതെ പോയത് മഹാരാഷ്ട്രയിലെ ചില നേതാക്കളുടെ പങ്ക് പുറത്ത് വരുമെന്ന് ഭയന്നാണ്.

ഡീസല്‍ അഴിമതി തന്നെ ദാവൂദ് ഇബ്രാഹിമിന്റെ പിന്തുണയോടെ നടന്നതാണ്. അന്ന് ഭരണപക്ഷത്തെ പ്രമുഖനായ നേതാവും അഴിമതിയില്‍ ഉള്‍പ്പെട്ടു. തീവ്രവാദികളെ സഹായിച്ച് സ്ത്രീയെപ്പറ്റിയുള്ള തുടരന്വേഷണം പോലും നടത്താനാവാതെ ഉദ്യോഗസ്ഥരെ പൂട്ടിയതും ചില രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ തന്നെയായിരുന്നു.

English summary
Every single year since the past six years we ask this question- was there political interference in the 26/11 probe? Speaking to a cross section of people who have put their efforts into decoding the entire incident, one gets the impression that an attack of such a magnitude could not have been staged without the help of locals and political patronage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X