കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഡാന്‍ സമ്പൂര്‍ണ്ണ വിജയം! ഏവിയേഷന്‍ വിപണിയില്‍ ഇന്ത്യ മൂന്നാമത്, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍....

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും എളുപ്പത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വ്യവസായങ്ങളില്‍ ഒന്നാണ് സിവില്‍ ഏവിയേഷന്‍ മാറിയിരുന്നു. വിമാനത്താവളങ്ങളിലെ അടിസ്ഥാന വികസനം, ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത് മൂലം ഈ രംഗം എളുപ്പത്തില്‍ വികസിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന നാല് വര്‍ഷക്കാലത്തെ വിലയിരുത്തല്‍ അനുസരിച്ച് ലോകത്തെ മൂന്നാമത്തെ വലിയ ഏവിയേഷന്‍ വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 18- 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് വിമാനയാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാള്‍ യാത്രക്കാരാണ് വിമാനയാത്രയെ ആശ്രയിക്കുന്നത്.

plane

എന്താണ് ഉഡാന്‍

2016 ഒക്ടോബര്‍ 21നാണ് പ്രാദേശികമായി വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി ഉഡാന്‍ എന്ന പേരില്‍ ഒരു പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. ചെറിയ നഗരങ്ങള്‍, മലമ്പ്രദേശങ്ങള്‍, എന്നിവിടങ്ങളിലേക്ക് താങ്ങാവുന്ന ചെലവില്‍ വിമാന സര്‍വീസ് ആരംഭിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വന്‍ വിജയമായിരുന്നുവെന്നാണ് ഏവിയേഷന്‍ മന്ത്രാലയം അവകാശപ്പെടുന്നത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയും ചെയ്തുു. ഉഡാന്‍ പദ്ധതി ആരംഭിച്ചതോടെ ഭോപ്പാല്‍, ഇന്‍ഡോര്‍, റായ്പ്പൂര്‍ ആഭ്യന്തര വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാനത്താവളങ്ങളായി മാറ്റിയിരുന്നു.

ദില്ലി, കൊച്ചി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങള്‍ ഗ്രീന്‍ എയര്‍പോര്‍ട്ടുകളാക്കി മാറ്റിയിരുന്നു. രാജ്യത്തെ ആദ്യത്തെ 2 എംഡബ്ല്യൂ വിമാനത്താവളമായി ദില്ലി വിമാനത്താവളം മാറിയിരുന്നു. ഇതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളവും പിന്നീട് സോളാറിലേക്ക് മാറിയിരുന്നു.
പുതിയ സിവില്‍ ഏവിയേഷന്‍ നയം ആവിഷ്കരിച്ചതാണ് മറ്റൊരു നേട്ടം. രാജ്യത്തെ ആദ്യത്തെ നാഷണല്‍ സിവില്‍ ഏവിയേഷന്‍ പോളിസി സര്‍ക്കാര്‍ അംഗീകരിച്ചതും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.

English summary
The civil aviation industry in India has emerged as one of the fastest growing industries in the country during the last four years. As far as the civil aviation sector is concerned, the Centre has addressed issues such as infrastructure constraints at airports, boosting air connectivity to smaller towns and developing the local human resource.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X