കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് കൊണ്ട് ജനതാ പരിവാര്‍ വിജയിക്കില്ല? 5 കാരണങ്ങള്‍ ഇതാ!

Google Oneindia Malayalam News

ദില്ലി: പൂജ്യവും പൂജ്യവും കൂട്ടിയാല്‍ എത്രയാണ്. പൂജ്യം തന്നെ. ഒന്നും രണ്ടുമല്ല, അഞ്ച് പൂജ്യങ്ങള്‍ ഒന്നിച്ച് കൂട്ടിയാലും ഉത്തരം പൂജ്യം തന്നെയാകും - ഇങ്ങനെ പറഞ്ഞാണ് ജനതാ പരിവാറിനെ ബി ജെ പി കളിയാക്കുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുടെ വളര്‍ച്ച കണ്ട് പേടിച്ചാണ് ലാലുവും മുലായവും നിതീഷും പെട്ടെന്ന് കൂടി ജനതാ പരിവാറിനെ തട്ടിക്കൂട്ടിയത്.

അപ്പോള്‍ പിന്നെ ബി ജെ പി ഇക്കാര്യത്തില്‍ രണ്ട് പറയാതിരിക്കുന്നത് എങ്ങനെ. ബി ജെ പി എന്തെങ്കിലും പറഞ്ഞാലും ഇല്ലെങ്കിലും, ജനതാ പരിവാറിന് വലിയ സാധ്യതയൊന്നും ഇല്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുലായം സിങ് യാദവ് ചെയര്‍മാന്‍ ആയി വരുന്ന ജനതാ പരിവാര്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് പറയുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ആ അഞ്ച് കാരണങ്ങള്‍ കാണൂ.

പുതിയ പാര്‍ട്ടി, പ്രായമായ നേതാക്കള്‍

പുതിയ പാര്‍ട്ടി, പ്രായമായ നേതാക്കള്‍

ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ്, നിതീഷ് കുമാര്‍, ശരദ് യാദവ് തുടങ്ങി പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള നേതാക്കള്‍ക്കെല്ലാം വയസ്സായി. നിതീഷ് കുമാര്‍ മാത്രമാണ് കൂട്ടത്തില്‍ ഭേദം. പുതിയ രാഷ്ട്രീയക്കളികള്‍ക്ക് പറ്റിയ പുതിയ പാര്‍ട്ടിയായി നില്‍ക്കാന്‍ ഈ പഴയ നേതാക്കള്‍ക്ക് കഴിയുമോ. കണ്ട് തന്നെ അറിയണം.

പണ്ടത്തെ പേരില്ല

പണ്ടത്തെ പേരില്ല

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത പഴയ പാരമ്പര്യമൊന്നും ജനതാ പാര്‍ട്ടിക്ക് ഇന്നില്ല. ലാലുവായാലും മുലായമായാവും ഇമേജുള്ള നേതാക്കളാരും കൂട്ടത്തിലില്ല. നിതീഷ് കുമാറിന്റെ വികസന മാതൃക മാത്രമാണ് പറഞ്ഞുനില്‍ക്കാനുള്ളത്. അതാകട്ടെ ബിഹാറിന് പുറത്ത് ചെലവാകുകയും ഇല്ല.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല

കോണ്‍ഗ്രസിന്റെ വീഴ്ച മുതലാക്കിയാണ് ജനതാ പാര്‍ട്ടികള്‍ വോട്ട് പിടിച്ചത്. ഇന്നിപ്പോള്‍ കോണ്‍ഗ്രസിന്റെ പക്കല്‍ വോട്ടൊന്നും ബാക്കിയില്ല. അതെല്ലാം ബി ജെ പിയുടെ പെട്ടിയിലായിക്കഴിഞ്ഞു. ബി ജെ പി ഈ വളര്‍ച്ച തുടര്‍ന്നാല്‍ വോട്ട് ഷെയര്‍ കുറശ്ശേ കൂട്ടിയും അവിടെയും ഇവിടെയും ഓരോ സീറ്റുകള്‍ ജയിച്ചും കാലം കഴിക്കാനേ ജനതാ പരിവാറിന് കഴിയൂ.

സ്വന്തം നാട്ടുകാര്‍ക്കും വേണ്ട

സ്വന്തം നാട്ടുകാര്‍ക്കും വേണ്ട

സമാജ് വാദി പാര്‍ട്ടിയായാലും ലാലുവിന്റെ ആര്‍ ജെ ഡി ആയാലും നിതീഷിന്റെ ജെ ഡി യു ആയാലും സ്വന്തം നാട്ടില്‍ പോലും പിടിച്ചുനില്‍ക്കാന്‍ വിയര്‍ക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും ജയിക്കാന്‍ ഇവര്‍ക്ക് പറ്റിയിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന്റെ കാര്യവും ഇതേ പോലെ തന്നെ.

മിഡില്‍ ക്ലാസിന് പറ്റിയതല്ല

മിഡില്‍ ക്ലാസിന് പറ്റിയതല്ല

ഇടത്തട്ടുകാരുടെ രാഷ്ട്രീയമാണ് ഓരോ പാര്‍ട്ടികളും എവിടെയെത്തണം എന്ന് ഇന്ത്യയില്‍ തീരുമാനിക്കുന്നത്. എന്നാല്‍ ജനതാ പരിവാറിന്റെ ആശയങ്ങളും നയങ്ങളും ഇടത്തട്ടുകാരെ സ്വാധീനിക്കാന്‍ പോന്നതല്ല. ദേശീയതലത്തില്‍ പ്രാധാന്യം നേടാനും ഈ സാഹചര്യത്തില്‍ ജനതാ പരിവാറിന് സാധിക്കില്ല.

English summary
The model of merger of the Janta Parivar under the leadership of Samajwadi Party (SP) chief Mulayam Singh Yadav is unlikely to succeed now, in year 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X