കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോന്പെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

റംസാന്‍ മാസമായതോടെ നോമ്പ് തുറകളും ഇഫ്താര്‍ വിരുന്നുകളും സജീവമാണ്. എന്നാല്‍ മണിയ്ക്കൂറുകള്‍ നീണ്ട നോമ്പിന് ശേഷം ഭക്ഷണം കഴിയ്ക്കുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെ ന്യുട്രീഷന്‍ വകുപ്പ് മേധാവി ലത്തീഫ മുഹമ്മദ് ഇത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഭക്ഷണങ്ങള്‍ പോലും ഇഫ്താരുകളില്‍ ഉള്‍പ്പെടുത്താറുണ്ടെന്ന ഡോക്ടര്‍ പറയുന്നു. ഏറെ നാളത്തെ ഗവേഷണത്തിന് ശേഷം കണ്ടെത്തിയ ചില കാര്യങ്ങളാണ് ഡോക്ടര്‍ പറയുന്നത്. ആരോഗ്യകരമായ നോമ്പ് തുറ എങ്ങനെ സാധ്യമാക്കാമെന്നതിനെപ്പറ്റി അറിയൂ

ശീതളപാനീയങ്ങള്‍

ശീതളപാനീയങ്ങള്‍

സോഫ്ട് ഡ്രിങ്ക്‌സ് പരമാവധി ഒഴിവാക്കണം. പാലും ഫ്രൂട്ട്‌സും ഒക്കെ ഉപയോഗിച്ച നിര്‍മ്മിയ്ക്കുന്ന പല പാനീയങ്ങളും നോമ്പിന്റെ സകല ഗുണങ്ങളെയും നശിപ്പിയ്ക്കുമെന്നും ഇവ ഒഴിവാക്കണമെന്നും പറയപ്പെടുന്നു. മാത്രമല്ല ഈന്തപ്പഴം ഉള്‍പ്പടെ നോമ്പ് തുറയ്ക്ക് കഴിയ്ക്കുന്നതിനാല്‍ സോഫ്ട് ഡ്രിങ്ക്‌സ് കൂടി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തിന് കാരണമാകും

ജ്യൂസുകള്‍

ജ്യൂസുകള്‍

വീട്ടില്‍ തന്നെ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിര്‍മ്മിച്ച ജ്യൂലുകള്‍ കഴിയ്ക്കുന്നത് നോമ്പ് തുറയ്ക്ക് ശേഷം കൂടുതല്‍ ഉന്മേഷം പകരും.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളം, ഷേയ്ക്കുകള്‍ എന്നിവ പരവാവധി ഒഴിവാക്കണം

സൂപ്പ്

സൂപ്പ്

സൂപ്പ് കഴിച്ച ശേഷം മറ്റ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും

വറുത്തതും പൊരിച്ചതും വേണ്ട

വറുത്തതും പൊരിച്ചതും വേണ്ട

ഗ്രില്‍ഡ് ഐറ്റംസ്, ഫ്രൈഡ് വിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇതിന് പകരം സലാഡുകള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ജലാംശം ശരീരത്തിലേയ്ക്ക് എത്തുന്നതിനെ സഹായിക്കും

വിശപ്പും, വരള്‍ച്ചയും

വിശപ്പും, വരള്‍ച്ചയും

നോമ്പ് കാലത്ത് ചൂടു കൂടുതലാണെങ്കില്‍ തൊണ്ട വരള്‍ച്ചയും ക്ഷീണവും പലര്‍ക്കും ഉണ്ടാകും. ഉപ്പ് ചേര്‍ന്ന നട്‌സ്, അച്ചാറുകള്‍, ചിപ്‌സ് എന്നിവ ഒഴിവാക്കിയാല്‍ അമിതാമയ വിശപ്പും, തൊണ്ട വരള്‍ച്ചയും ഒഴിവാക്കാം

എരിവ് വേണ്ട

എരിവ് വേണ്ട

അധികം സ്‌പൈസിയായ ഭക്ഷണം നോമ്പ് തുറയ്ക്ക് ശേഷം കഴിയ്ക്കുന്നത് വയറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും

ഡെസേര്‍ട്ട്

ഡെസേര്‍ട്ട്

ഭക്ഷണത്തിന് സേഷം ഡെസേര്‍ട്ട് കഴിയ്ക്കുന്ന പതിവ് ഒഴിവാക്കണം. ഇനി ഡെസേര്‍ട്ട് കൂടിയേ തീരൂ എങ്കില്‍ ആഴ്ചയില്‍ ഒരു ദിവസത്തെ നോമ്പ് തുറയ്ക്ക് ഉള്‍പ്പെടുത്തൂ.

English summary
8 things to avoid eating during iftar and suhoor this Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X