കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹം മുസ്ലിങ്ങളിലല്ല, 84 ശതമാനവും ഹിന്ദുക്കളില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!

  • By Desk
Google Oneindia Malayalam News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്ന പേരില്‍ പഴി കേള്‍ക്കുന്നവരാണ് മുസ്ലിങ്ങള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പേ വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങളുണ്ട്. എന്നാല്‍ അതിലും എത്രയോ കൂടുതലാണ് ഹിന്ദുക്കളില്‍ ശൈശവ വിവാഹം നടക്കുന്നതിന്റെ നിരക്ക്.

ശൈശവ വിവാഹം നിയമം മൂലം നിരോധിച്ച ഇന്ത്യയിലെ കുട്ടികളിലെ വിവാഹ നിരക്ക് കേട്ടാല്‍ ഞെട്ടും. പത്ത് വയസ്സുപോലും എത്തുന്നതിന് മുമ്പേ വിവാഹിതതരായത് 12 മില്യണ്‍ കുട്ടികളെന്നാണ് ഒരു റിപ്പോര്‍ട്ട്. സെന്‍സസ് ഡാറ്റയെ വിശകലനം ചെയ്ത് ഇന്ത്യസ്‌പെന്‍ഡ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ പോകുന്നു....

പത്ത് വയസ്സില്‍ താഴെ

പത്ത് വയസ്സില്‍ താഴെ

പത്ത് വയസില്‍ താഴെ വിവാഹിതരാകുന്ന 12 മില്യണില്‍ 84 ശതമാനം കുട്ടികളും ഹിന്ദുമതത്തില്‍പെട്ടവരാണ്. 11 ശതമാനം പേര്‍ മുസ്ലിം മതത്തില്‍ നിന്നും.

ആണ്‍കുട്ടികളുമുണ്ട്

ആണ്‍കുട്ടികളുമുണ്ട്

ബാലവിവാഹം എന്ന് കേള്‍ക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ എന്ന് മാത്രം കരുതേണ്ട. ഹിന്ദുക്കളില്‍ 6.65 മില്യണ്‍ പെണ്‍കുട്ടികളും 3.56 മില്യണ്‍ ആണ്‍കുട്ടികളും പത്ത് വയസിന് മുന്നേ വിവാഹിതരാകുന്നു. മുസ്ലിങ്ങളില്‍ ഇത് 0. 88 മില്യണും 0.49 മില്യണുമാണ്.

ഗ്രാമ പ്രദേശങ്ങളില്‍

ഗ്രാമ പ്രദേശങ്ങളില്‍

ഹിന്ദു പെണ്‍കുട്ടികളില്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്ന 72 ശതമാനം പെണ്‍കുട്ടികളും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണ്. മുസ്ലിങ്ങളില്‍ ഇത് 58.5 ആണ്.

വൈകി വിവാഹം കഴിക്കുന്നവര്‍

വൈകി വിവാഹം കഴിക്കുന്നവര്‍

ജൈനമതത്തില്‍ പെട്ടവരാണ് ഏറ്റവും വൈകി വിവാഹം കഴിക്കുന്നത്. ശരാശരി വിവാഹപ്രായം 20.8. 20.6 ആണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ശരാശരി വിവാഹപ്രായം.

ഹിന്ദുക്കളും മുസ്ലിങ്ങളും ഞെട്ടിക്കും

ഹിന്ദുക്കളും മുസ്ലിങ്ങളും ഞെട്ടിക്കും

ഏറ്റവും കുറഞ്ഞ വിവാഹപ്രായം ഉള്ളത് ഹിന്ദുക്കളിലും മുസ്ലിങ്ങളിലുമാണ്. 16.7 ആണ് ഇരുവിഭാഗങ്ങളിലും ശരാശരി വിവാഹ പ്രായമായി കാണുന്നത്.

നഗരങ്ങളില്‍ മെച്ചം

നഗരങ്ങളില്‍ മെച്ചം

നഗരപ്രദേശങ്ങളിലുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് വര്‍ഷം വൈകിയാണത്രെ വിവാഹിതരാകുന്നത്.

വിദ്യാഭ്യാസമോ

വിദ്യാഭ്യാസമോ

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ വിവാഹം താരതമ്യേന വൈകിയാണ് എന്ന് പറയാം. 10 വയസിന് താഴെ വിവാഹിതരാകുന്നവരില്‍ 80 ശതമാനം പേരും വിദ്യാഭ്യാസം കിട്ടാത്ത പെണ്‍കുട്ടികളാണ്

വിവാഹപ്രായം

വിവാഹപ്രായം

പെണ്‍കുട്ടികളില്‍ 18 വയസ്സും ആണ്‍കുട്ടികളില്‍ 21 വയസ്സുമാണ് ഇന്ത്യയിലെ വിവാഹപ്രായം. ശൈശവ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ല

മുസ്ലിങ്ങളില്‍

മുസ്ലിങ്ങളില്‍

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 15 വയസ് കഴിഞ്ഞാല്‍ വിവാഹമാകാം എന്ന് മുസ്ലിം വ്യക്തിനിയമം. വിവിധ ഹൈക്കോടതികള്‍ ഇതിന് അനുകൂല നിലപാടെടുത്തിട്ടുണ്ട്.

English summary
84% Of 12 Million Married Children Under 10 Are Hindus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X