കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ലോറിഡയിലെ ഭൂചലനത്തെ പേടിക്കേണ്ടതില്ല... പക്ഷേ, പേടിക്കണം; എന്തുകൊണ്ട്?

Google Oneindia Malayalam News

ഫ്‌ലോറിഡയില്‍ കഴിഞ്ഞ ശനിയാഴ്ച ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ വെറും 3.7 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.

Read Also: ഫോണിലൂടെ സരിതയുടെ വിഷമങ്ങള്‍ കേട്ട ആ രാഷ്ട്രീയ നേതാവ് ഇദ്ദേഹമാണ്!!!Read Also: ഫോണിലൂടെ സരിതയുടെ വിഷമങ്ങള്‍ കേട്ട ആ രാഷ്ട്രീയ നേതാവ് ഇദ്ദേഹമാണ്!!!

ലോകം ഭയക്കുന്ന വലിയ ഭൂചലനം അടുത്ത് തന്നെ സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് ഫ്‌ലോറിഡയിലെ ഭൂചലനം എന്നാണ് പലരും വിലയിരുത്തിയത്. അങ്ങനെ വിലയിരുത്താന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു.

Read Also: 'ദാമോദര്‍ജി' വീണു, ഇനി 'ജെബി ജങ്ഷനില്‍' വീഴാന്‍ ഒരാള്‍കൂടി ബാക്കി?Read Also: 'ദാമോദര്‍ജി' വീണു, ഇനി 'ജെബി ജങ്ഷനില്‍' വീഴാന്‍ ഒരാള്‍കൂടി ബാക്കി?

സാധാരണ ഗതിയില്‍ ഭൂചലനങ്ങള്‍ തീരെ ഉണ്ടാകാത്ത പ്രദേശമാണ് ഫ്‌ലോറിഡ.കഴിഞ്ഞ കുറേ കാലങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനം ആയിരുന്നു ഇത്. എന്നാല്‍ ഈ ഭൂചലനത്തെ പറ്റി ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്...

കൊടുങ്കാറ്റും ചൂടും

കൊടുങ്കാറ്റും ചൂടും

ഇടക്കിടെ വന്‍ കൊടുങ്കാറ്റും ചുഴലിക്കൊടുങ്കാറ്റും ഒക്കെ താണ്ഡവമാടുന്ന സ്ഥലമാണ് ഫ്‌ലോറിഡ. ചിലപ്പോള്‍ കൊടും ചൂടും ഉണ്ടാകാറുണ്ട്. പക്ഷേ ഭൂചലനം... അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മാത്രം.

ഈവര്‍ഷം

ഈവര്‍ഷം

എന്നാല്‍ ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആദ്യത്തെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫ്‌ലോറിഡ ആയിരുന്നില്ല.

20 വര്‍ഷം

20 വര്‍ഷം

1975 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരു തവണ പോലും ചെറിയ ഭൂചലനം കൂടി ഉണ്ടാകാത്ത അമേരിക്കന്‍ സ്‌റ്റേറ്റ് ആണ് ഫ്‌ലോറിഡ. ഇപ്പോള്‍ അവിടെയാണ് ചെറുതെങ്കിലും ഒരു ഭൂചലനം ഉണ്ടായിരിക്കുന്നത്.

പ്രഭവകേന്ദ്രമല്ല

പ്രഭവകേന്ദ്രമല്ല

ഫ്‌ലോറിഡ ഒരിയ്ക്കലും ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമാകില്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രകമ്പനങ്ങള്‍ ഫ്‌ലോറിഡയില്‍ അനുഭവപ്പെടാറുണ്ട്.

ടെക്ടോണിക് പ്ലേറ്റ്

ടെക്ടോണിക് പ്ലേറ്റ്

ടെക്ടോണിക് ഫകങ്ങളുടെ ചലനം ആണ് ഭൂചലനങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത്. എന്നാല്‍ ഫ്‌ലോറിഡ ഭൂമിശാസ്ത്രപരമായി ടെക്ടോണിക് ഫലകങ്ങളുടെ അരികുകളിലല്ല ഉള്ളത്.

ഇതുകൊണ്ടെല്ലാം

ഇതുകൊണ്ടെല്ലാം

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഫ്‌ലോറിഡ ഭൂചലന ഭീതിയില്‍ നിന്ന് അകലെയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം ആണ് ചിലരില്‍ ആശങ്ക ഉണര്‍ത്തുന്നത്.

അത് ഭൂചലനമല്ല

അത് ഭൂചലനമല്ല

എന്നാല്‍ ഇപ്പോഴുണ്ടായത് ടെക്ടോണിക് ഫലകങ്ങളുടെ നീക്കം മൂലമുണ്ടായ ഭൂതലനം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മനുഷ്യ നിര്‍മിതമത്രെ!

അമേരിക്കന്‍ സൈന്യം

അമേരിക്കന്‍ സൈന്യം

അമേരിക്കന്‍ നാവിക സേന കടലില്‍ നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലമായിരുന്നു അനുഭവപ്പെട്ട ഭൂചലനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ്എസ് ജാക്‌സണ്‍

യുഎസ്എസ് ജാക്‌സണ്‍

അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ജാക്‌സന്റെ പ്രതിരോധ ശേഷി പരീക്ഷിയ്ക്കുന്നതിന് വേണ്ടി സമുദ്രത്തില്‍ നടത്തിയ സ്‌ഫോടനം ആയിരുന്നു ഭൂചലനം ഉണ്ടാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പണ്ട് വടക്കന്‍ കൊറിയയില്‍

പണ്ട് വടക്കന്‍ കൊറിയയില്‍

മാസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ കൊറിയയില്‍ ഒരു ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതിന് കാരണം അവര്‍ നടത്തിയ അണ്വായുധ പരീക്ഷണം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sure, Floridians are used to hurricanes and tropical storm warnings, punishing heat and the occassional massive sinkhole. Do we need to make room on our paranoia Richter scale for earthquakes?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X