കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി ഇന്ത്യന്‍ രാഷ്ട്രീയം തിരുത്തുന്നു

  • By Soorya Chandran
Google Oneindia Malayalam News

അടുത്ത കാലത്തായി രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപംകൊണ്ടിരുന്നത് പാര്‍ട്ടികളുടെ പിളര്‍പ്പില്‍ നിന്ന് മാത്രമായിരുന്നു. അല്ലാതെ ഉദയം ചെയ്ത പാര്‍ട്ടികളൊന്നും തന്നെ സമൂഹത്തില്‍ സാന്നിധ്യം തെളിയിക്കാനാകാതെ അസ്തമിച്ചു.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് ചരിത്രത്തിലും ഒരു പുതിയ അധ്യായം തന്നെ കുറിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ നിര്‍ണായക വിജയങ്ങള്‍ നേടുക എന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

കോണ്‍ഗ്രസ് പിളര്‍ന്നാണ് രാജ്യത്ത് പല പാര്‍ട്ടികളും ഉണ്ടായിട്ടുള്ളത്. അല്ലാതെ, ജനസംഘത്തില്‍ നിന്ന് ബിജെപിയുണ്ടായി. കോണ്‍ഗ്രസിലെ പഴയെ സോഷ്യലിസ്റ്റുകള്‍ ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായി... അങ്ങനെ നോക്കുമ്പോള്‍ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് ഉയിര്‍ കൊണ്ടവയാണ്.

Aravind Kejriwal

അഴിമതികൊണ്ട് പൊറുതി മുട്ടിയ ഒരു രാജ്യത്ത്, അഴിമതിക്കെതിരെയുള്ള സമരങ്ങള്‍ പോലും പരിഹാസ്യമായ കാലത്താണ് അണ്ണ ഹസാരെ എന്ന പഴയ ഗാന്ധിയന്‍ ജന ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സമരവുമായി ഇറങ്ങുന്നത്. പണത്തിന് വില കല്‍പിക്കാത്ത കൂട്ടരായി വിശേഷിപ്പിക്കപ്പെട്ട മധ്യവര്‍ഗ്ഗ യുവത്വം പക്ഷേ ഇത്തവണ മാറി ചിന്തിച്ചു. അവര്‍ അണ്ണ ഹസാരെക്കൊപ്പം അണി ചേര്‍ന്നു.

അണ്ണ ഹസാരെ നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇപ്പോഴിതാ പര്‍ലമെന്ററി ജനാധിപത്യത്തിലും ചരിത്രം സൃഷ്ടിച്ചിരുക്കുന്നു. രാഷ്ട്രീ പാര്‍ട്ടി രൂപവത്കരണത്തെ അണ്ണ ഹസാരെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ദില്ലിയിലെ ജനങ്ങള്‍ കെജ്രിവാളിനൊപ്പം തന്നെയെന്ന് തെളിഞ്ഞിരിക്കുന്നു.

ഷീല ദീക്ഷിത്തിനെ പോലെ കരുത്തയായ ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ നേരിട്ട് മത്സരിക്കാന്‍ ധൈര്യം കാണിച്ചു എന്നുള്ളതാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രത്യേകത. ഒരു കാര്യം ഉറപ്പിച്ച് പറയാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ ധൈര്യം പ്രകടിപ്പിച്ചവര്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്.

കെജ്രിവാളിന്റെ ഈ ധൈര്യം തന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും. ആ കരുത്തിന്റെ മുന്നിലാണ് ഷീല ദീക്ഷിത് തകര്‍ന്നടിഞ്ഞ് വീണതും.

ആം ആദ്മി പാര്‍ട്ടിയോ... അങ്ങനെ ഒരു പാര്‍ട്ടി ഉണ്ടോ എന്ന് ചോദിച്ച ഷീലക്ക് ഇപ്പോള്‍ നാക്ക് പൊങ്ങുന്നുപോലും ഉണ്ടാകില്ല. തങ്ങള്‍ക്ക് ഒരു പ്രതിസന്ധിപോലും സൃഷ്ടിക്കില്ലെന്ന് പറഞ്ഞിരുന്ന ബിജെപികാര്‍ക്ക് ഇപ്പോള്‍ കെജ്രിവാളിന്റേയും ആം ആദ്മിയുടേയും ശക്തി ഏതാണ്ട് തിരിച്ചറിഞ്ഞ മട്ടുണ്ട്. ഒരു മന്ത്രിസഭ ഉണ്ടാക്കാന്‍ ആം ആദ്മിയെ കൂട്ട് പിടിക്കാതെ പറ്റാത്ത സ്ഥിതിയാണല്ലോ ദില്ലിയില്‍.

ഇതൊരു തുടക്കം മാത്രമാണ്. പിറകില്‍ വലിയ ഗോഡ്ഫാദര്‍മാര്‍ ഒന്നുമില്ലാതെ, സാധാരണക്കാരന് വേണ്ടി സംസാരിക്കുന്നവരുടെ വിജയം. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നവരുടെ വിജയം.

ഇത് ഒരു കാട്ടു തീ പോലെ പടരും. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ അതിന്റെ ചൂടുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പക്ഷേ രാജ്യം സാക്ഷിയാവുക ആം ആദ്മിയുടെ ചൂലിന്റെ ശക്തിക്കായിരിക്കും.

English summary
Exciting performance of Aam Admi Party in Delhi Assembly election put them as a mile stone in Indian Political History.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X